നാലുമാസം പ്രായമുള്ള കുഞ്ഞ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു

തിരുവള്ളൂര്‍ പഞ്ചായത്തിലെ തോടന്നൂരില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ നാലുമാസം പ്രായമുള്ള കുഞ്ഞ് പനി ബാധിച്ച് മരിച്ചു. രാജസ്ഥാന്‍ സ്വദേശിയായ നിസാമുദ്ദീന്റെ മകള്‍ അനം ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. തോടന്നൂരില്‍ വാടകയ്ക്ക് താമസിക്കുകയാണ് നിസാമുദ്ദീനും കുടുംബവും. പനിയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് കുഞ്ഞ് മരണമടഞ്ഞത്. ഏത് തരം രോഗമാണെന്ന് അറിയുന്നതിനു വേണ്ടി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തും. സംഭവത്തില്‍ വടകര പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha