സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകൾക്കും പരുക്ക്....

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകൾക്കും പരുക്ക്. നെല്ലിമുകൾ ആദർശ് ഭവനത്തിൽ വിജയൻ (44), മകൾ ആദിത്യ (21) എന്നിവർക്കാണ് പരുക്ക്. രണ്ടു പേരുടേയും വലുതു കാലിനാണ് പരിക്കേറ്റത്. ഇതിൽ ആദിത്യയുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കായംകുളം-അടൂർ റൂട്ടിൽ ഓടുന്ന ഹരിശ്രീ ബസും വിജയനും ആദിത്യയും സഞ്ചരിച്ച ബൈക്കും തമ്മിൽ തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് അടൂർ സെൻട്രൽ ടോളിൽ വച്ചാണ് അപകടം സംഭവിച്ചത്.
https://www.facebook.com/Malayalivartha
























