Widgets Magazine
16
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോപണ വിധേയനായ നിതീഷിനെതിരെ ആത്മഹത്യ പ്രരണ കുറ്റം ചുമത്തുന്നത് നിയമവിദഗ്ധരുമായി ആലോചിക്കാൻ പൊലീസ് നീക്കം: അറസ്റ്റ് നടപടികൾ വൈകും; യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും പ്രതിഷേധം ശക്തമാക്കി...


“സത്യാവസ്ഥ മറച്ചുവച്ചോ? “പേരാമ്പ്ര സംഘർഷം: പൊലീസിന്റെ പങ്ക് ചൂണ്ടിക്കാട്ടി കോൺഗ്രസ് ദൃശ്യങ്ങൾ പുറത്തുവിട്ടു...


ബന്ദികളുടെ മൃതദേഹങ്ങൾ കിട്ടിയില്ലെങ്കിൽ വെറുതെയിരിക്കില്ല; ഗാസയിൽ വീണ്ടും തീപ്പൊരി! ഹമാസിനോട് ട്രംപിന്റെ കടുത്ത നിലപാട്...


റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..തനിക്ക് ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്..ഇത് ഒരു വലിയ ചുവടുവയ്പ്പാണെന്നും ട്രംപ്..


ജീവനേകാം ജീവനാകാം: അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; 4 അവയവങ്ങള്‍ ദാനം ചെയ്തു...

ഞങ്ങൾ ഭീരുക്കളാണെന്ന് ധരിച്ചേക്കരുത്; മെക്കിട്ട് കേറാൻ പുറപ്പെടരുത്: മെക്കിട്ട് കേറാൻ പുറപ്പെട്ടാൽ അനുഭവിക്കും: ഷാഫിയ്ക്ക് താക്കീതുമായി ഇ.പി. ജയരാജൻ

16 OCTOBER 2025 04:54 PM IST
മലയാളി വാര്‍ത്ത

ഷാഫി പറമ്പിൽ എംപിക്കെതിരേ ഭീഷണി പ്രസംഗവുമായി ഇ.പി. ജയരാജൻ. സൂക്ഷിച്ച് നടന്നാൽ മതി. മൂക്കിന്റെ പാലമേ ഇപ്പോൾ പോയൂള്ളൂ. മെക്കിട്ട് കേറാൻ പുറപ്പെട്ടാൽ അനുഭവിക്കുമെന്ന ഭീഷണി പ്രസംഗവുമായി ഇ.പി. ജയരാജൻ. ഷാഫി പറമ്പിൽ എംപിക്കെതിരെയാണ് പ്രസംഗം. പേരാമ്പ്ര സംഘർഷത്തിൽ സിപിഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരാമ്പ്രയിൽ പോലീസ് ശക്തമായ ഇടപെടൽ നടത്തിയില്ലെന്നും സാമാധാനപരമായ നിലപാടാണ് അവർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിന്റെ തണലിൽ കഴിഞ്ഞു കൂടുന്ന പാർട്ടിയാണ് കോൺഗ്രസെന്നും അവരുടെ നില അവർ തന്നെ മനസ്സിലാക്കണമെന്നും ഇ.പി. ജയരാജൻ വിമർശിച്ചു. കോൺഗ്രസിനകത്ത് നിന്ന് തന്നെ ഉയരുന്ന പ്രതികരണം സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ.പി. ജയരാജന്റെ വാക്കുകൾ:

സുക്ഷിച്ച് പോയാൽ മതി. മൂക്കിന്റെ പാലം മാത്രമേ പോയിട്ടുള്ളൂ. പോകുമ്പോൾ സൂക്ഷിക്കണം. എന്തടിസ്ഥാനത്തിലാണ് പഞ്ചായത്ത് പ്രസിഡന്‍റിനെ ആക്രമിക്കാൻ പുറപ്പെട്ടത്. ഞങ്ങൾ നോക്കിനിൽക്കും, മാർക്സിസ്റ്റുകാർ നല്ല ക്ഷമാലുക്കളാണ്. അടികൊണ്ടാലും ഗാന്ധിയെപ്പോലെ വേദനിക്കുന്നുണ്ടോ എന്ന് ചോദിച്ചിരിക്കും. അതുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ച് നെഞ്ചൂക്ക് കാണിച്ചു കൊടുക്കാം എന്ന് ധരിച്ചിട്ടല്ലേ പഞ്ചായത്ത് ഓഫീസിൽ പോയത്. ഏതെങ്കിലും നല്ല കൈയൂക്കുള്ള സഖാക്കൾ ഉണ്ടെങ്കിൽ വന്നവര് തിരിച്ചു പോകുമോ?


ഞങ്ങൾ ഭീരുക്കളാണെന്ന് ധരിച്ചേക്കരുത്. മെക്കിട്ട് കേറാൻ പുറപ്പെടരുത്. മെക്കിട്ട് കേറാൻ പുറപ്പെട്ടാൽ അനുഭവിക്കും. അത് മനസ്സിലാക്കണം. പേരാമ്പ്രയിലെ സൗഹാര്‍ദപരമായ അന്തരീക്ഷത്തെ തകർക്കാൻ ആസൂത്രിത പദ്ധതി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിക്കാൻ ശ്രമിച്ചു. അതിന് തിരിച്ചടികൊടുക്കാൻ പോയിട്ടില്ല. സാധാരണഗതിയിൽ ഒരു ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ചു. ജനങ്ങൾ അറിഞ്ഞ് വന്നതാണ്, സംഘടിപ്പിച്ചതാണെങ്കിൽ ഇതിലും വലിയ ജനക്കൂട്ടം ഉണ്ടാകുമായിരുന്നു. സംഘർഷമുണ്ടാക്കരുത്,

എല്ലാവരും പിരിഞ്ഞു പോകണമെന്ന് സിപിഎം നേതാക്കളോട് പോലീസ് പറഞ്ഞു. സഖാക്കളെല്ലാം പിരിഞ്ഞു പോയി എന്ന് ബോധ്യപ്പെട്ടപ്പെട്ടപ്പോൾ ജില്ലയുടെ പലഭാഗങ്ങളിൽ നിന്നും പ്ലാൻ ചെയ്തതനുസരിച്ച് ആളുകൾ വന്നെത്തി. പോലീസ് അവരോട് പിരിഞ്ഞു പോകാൻ പറഞ്ഞു. പിരിഞ്ഞു പോകാതെ അക്രമിക്കാൻ പുറപ്പെട്ടാൽ പോലീസ് നോക്കിനിൽക്കുമോ? ക്രമസമാധാനം പാലിക്കേണ്ട ചുമതല പോലീസിനാണ്.

യഥാർത്ഥത്തിൽ പോലീസ് ശക്തമായ ഇടപെടൽ നടത്തിയില്ല. പോലീസും ക്ഷമയോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. പോലീസിനു നേരെ ആക്രമണം വന്നാൽ അവർ ക്ഷമിക്കുമോ? പോലീസിനെ കണ്ട് ഓടിയ പാരമ്പര്യമേ ഇവർക്കുള്ളൂ. പോലീസിന്റെ തൊപ്പി കാണുമ്പോൾ ഓടുന്നവരല്ലേ പാലം പൊട്ടിയിട്ടും പൊട്ടാതെയും നേതാവായിട്ട് അവിടെ കിടക്കുന്നത്. ഏതെങ്കിലും ജനകീയ പ്രശ്നങ്ങൾക്ക് മുമ്പിൽ ഇവർ ഉണ്ടായിരുന്നോ? നാടിന്റെ കഷ്ടകാലം കൊണ്ട് ഒരു എംപി ഉണ്ടായിപ്പോയി. അഹങ്കാരം, ധിക്കാരം, താൻ പ്രമാണിത്തം, ആരാണെന്നാണ് ധാരണ. അത് കോൺഗ്രസ് ഓഫീസിൽ പോയി പറഞ്ഞാ മതി. ഇങ്ങോട്ട് വന്നാൽ അപ്പോൾ അറിയും.

കൈയും കാലും ഇല്ലെന്നും മൂക്കിന്റെ പാലം പൊട്ടി എന്നും തലയുടെ എല്ല് പൊട്ടി എന്നും ഇവർ പറയും. എന്തും പ്രചരിപ്പിക്കാൻ മടിയില്ലാത്തൊരു പാർട്ടി. പേരാമ്പ്രയിൽ ശാന്തമായി ജിവിക്കുന്ന ജനങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. അതിൽ മുസ്ലിം ലീഗ് യുഡിഎഫിനൊപ്പമാണ്. നെഞ്ചുന്തി നടക്കുന്ന കോൺഗ്രസിനകത്തെ ഭീരുക്കളുണ്ട്, ഒരു അടി പൊട്ടിയാൽ ഒരു അഭ്യാസിയും ഉണ്ടാകില്ല.

പിന്നെ ലീഗുകാരെ പിടിച്ച് മുമ്പിലിടും. ലീഗുകാരും മാർക്സിസ്റ്റുകാരും തമ്മിൽ ഏറ്റുമുട്ടും. വളരെ സന്തോഷം. കെങ്കേമം. അപാരബുദ്ധി. അതായിരുന്നു യുഡിഎഫിന്റെ പ്ലാൻ. മുസ്ലിം ലീഗുകാരോട് പറയാനുള്ളത്, കോൺഗ്രസിന്റെ നിലവാരമില്ലാത്ത ഏതെങ്കിലും ഒരു നേതാവിന്റെ പിന്നാലെ നടന്ന് നിങ്ങൾ നാണം കെടരുത്. കോൺഗ്രസിനെ ഇങ്ങനെ താങ്ങി നടക്കണോ എന്ന് ആലോചിക്കണം. കേരളത്തിനും കേരള രാഷ്ട്രീയത്തിനും ഇത്തരത്തിലുള്ള നടപടികൾ ഗുണകരമാണോ എന്ന് ലീഗ് പരിശോധിക്കണമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോറ്റി മിസ്സിങ്; ബന്ധുക്കളെ അറിയിച്ചില്ല, കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമായെന്ന് ഉണ്ണികൃഷ്ണ പോറ്റിയുടെ അഭിഭാഷകൻ  (4 minutes ago)

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒക്ടോബര് 21ന് ശബരിമലയില്‍ എത്തും  (14 minutes ago)

സ്പർശ് ഔട്ട്റീച്ച് പരിപാടി ഗവർണർ ഉദ്ഘാടനം ചെയ്തു; അഞ്ച് ഡിഫൻസ് പെൻഷൻകാർക്കായി 40 ലക്ഷം രൂപ വിതരണം ചെയ്തു  (20 minutes ago)

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടി  (24 minutes ago)

സ്കൂളുകളിൽ കാവിയുമാവാം...! പിരിവെട്ടി വിദ്യാഭ്യാസമന്ത്രി ,രണ്ടുംകൽപ്പിച്ച് അച്ചന്മാർ, അവസാനം കൂട്ടത്തല്ല്  (32 minutes ago)

തന്നെപ്പറ്റി കേട്ട ഏറ്റവും വലിയ ഗോസിപ്പിനെ കുറിച്ച് തുറന്ന് പറഞ്ഞ് മമിത ബൈജു  (35 minutes ago)

അര്‍ജുന്റെ ആത്മഹത്യയില്‍ രക്ഷിതാക്കള്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍; കുറച്ച് ദിവസങ്ങളായി ക്ലാസില്‍ അര്‍ജുന്‍ വിഷമിച്ചിരിക്കുകയായിരുന്നുവെന്ന് സഹപാഠി; സ്‌കൂളിലെ മറ്റെല്ലാ കുട്ടികളും അദ്ധ്യാപികയ്‌ക്കെതിരെ  (49 minutes ago)

തിരുവനന്തപുരത്ത് കൂണ്‍ കഴിച്ച ആറുപേര്‍ ആശുപത്രിയില്‍; മൂന്നുപേരുടെ നില ഗുരുതരം  (56 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ്... മാധ്യമ തലക്കെട്ടില്‍ വിറച്ച് CPM ! ED സന്നിധാനത്തേക്ക് ഇരച്ചു, ഗള്‍ഫില്‍ വിറങ്ങലിച്ച് പിണറായി  (1 hour ago)

ഡ്യൂട്ടിയിലായിരുന്ന സുരക്ഷാ ജീവനക്കാരിക്ക് മര്‍ദ്ദനം  (1 hour ago)

ആരോപണ വിധേയനായ നിതീഷിനെതിരെ ആത്മഹത്യ പ്രരണ കുറ്റം ചുമത്തുന്നത് നിയമവിദഗ്ധരുമായി ആലോചിക്കാൻ പൊലീസ് നീക്കം: അറസ്റ്റ് നടപടികൾ വൈകും; യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും പ്രതിഷേധം ശക്തമാക്കി...  (1 hour ago)

ബാങ്കിംഗ് സുരക്ഷയ്ക്ക് എഐ അധിഷ്ഠിത പരിഹാരവുമായി കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ്-ഇഗ്നോസി: സ്വര്‍ണപ്പണയ തട്ടിപ്പുകള്‍ തടയാന്‍ ഇഗ്നോസിയുടെ എഐ ആപ്പ്  (1 hour ago)

മാസ്റ്റർകാർഡുമായി ആഗോള പങ്കാളിത്തം ഉറപ്പാക്കി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഷോപ്പ്ഡോക്...  (1 hour ago)

ദേവസ്വം ബോർഡ് ദല്ലാളന്മാരുടെ സ്ഥാപനമായി അധ:പതിച്ചു: രാജീവ് ചന്ദ്രശേഖർ  (1 hour ago)

കേരള ടൂറിസത്തിന്‍റെ ഭാവി രൂപപ്പെടുത്താന്‍ 'വിഷന്‍ 2031 - ലോകം കൊതിക്കും കേരളം' ശില്പശാല  (1 hour ago)

Malayali Vartha Recommends