Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...


മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം


‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..


വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..


10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..

മസ്തിഷ്‌ക മരണം സംഭവിച്ച അമല്‍ ബാബുവിന്റെ ഹൃദയം മറ്റൊരാൾക്ക്; തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു

16 OCTOBER 2025 05:06 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമലയിൽ മുരളീധരന്റെ ശുദ്ധികലശം..! ആഹാരത്തിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് കട്ടക്കലിപ്പിൽ മന്ത്രി

കെടിഡിസിയുടെ ചെയര്‍മാനാക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി വി അന്‍വര്‍

'ഈ പൊട്ടന്മാര്‍ക്കൊന്നും സയന്‍സ് അറിയില്ല, മഹാന്‍മാരുടെ സാംപിളെടുപ്പ് കൊള്ളാം' ആട്ടിവിട്ട് കേന്ദ്ര സുരേഷ് ഗോപി

അയ്യപ്പ കഞ്ഞിയിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് പച്ചയ്ക്ക് പറഞ്ഞ് മുരളീധരൻ ശബരിമലയിൽ ശുദ്ധികലശം

തിരുവനന്തപുരം നഗരസഭയുടെ ഭരണവും മറ്റ് സൗകര്യങ്ങളും അഹമ്മദാബാദ് നഗരത്തെപ്പോലെയാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല; ആഞ്ഞടിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി

വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം പൊന്നാനി സ്വദേശിയായ 33കാരനിലാണ് ഹൃദയം മിടിക്കുക. തിരുവനന്തപുരം, മലയിന്‍ കീഴ്, തച്ചോട്ട് കാവ് സ്വദേശി അമല്‍ ബാബുവിന്റെ (25) ഹൃദയം ഉള്‍പ്പടെയുള്ള 4 അവയങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികള്‍ക്കാണ് നല്‍കിയത്.

തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. അമല്‍ ബാബുവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. അവയവ വിന്യാസം വേഗത്തിലാക്കിയ കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ സോട്ടോ), പോലീസ് സേന, ജില്ലാ ഭരണകൂടങ്ങള്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, ആംബുലന്‍സ് ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയ എല്ലാവര്‍ക്കും മന്ത്രി നന്ദി അറിയിച്ചു.

മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം അവയവങ്ങള്‍ എത്രയും പെട്ടെന്ന് അതാത് ആശുപത്രികളില്‍ എത്തിക്കാന്‍ കെ-സോട്ടോ നടപടി സ്വീകരിച്ചു. എറണാകുളത്ത് എത്രയും പെട്ടെന്ന് ഹൃദയം എത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്റര്‍ ആണ് ഉപയോഗിച്ചത്. റോഡ് മാര്‍ഗമുള്ള ഗതാഗതവും പോലീസ് ക്രമീകരിച്ചിരുന്നു. കെ സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും ഏകോപനവും നടന്നത്.

ഈഞ്ചക്കലില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന അമല്‍ ഒക്ടോബര്‍ 12ന് രാത്രി ഒന്‍പതിന് ജോലി ചെയ്തു മടങ്ങുമ്പോള്‍ കുണ്ടമണ്‍ കടവിന് സമീപം അമല്‍ സഞ്ചരിച്ച ബൈക്ക് എതിര്‍ വശത്ത് നിന്ന് വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടന്‍ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഒക്ടോബര്‍ 15ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ധുക്കളെ യാത്രയാക്കാന്‍ പോയവര്‍ക്ക് 36,000 രൂപ പിഴ ചുമത്തി റെയില്‍വേ  (2 hours ago)

ഇന്ത്യന്‍ സൈനികന്‍ വഴിതെറ്റി ബംഗഌദേശ് പിടിയിലായ ജവാനെ തിരികെയെത്തിച്ചു  (3 hours ago)

ശബരിമലയിൽ മുരളീധരന്റെ ശുദ്ധികലശം..! ആഹാരത്തിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് കട്ടക്കലിപ്പിൽ മന്ത്രി  (3 hours ago)

കെടിഡിസിയുടെ ചെയര്‍മാനാക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി വി അന്‍വര്‍  (3 hours ago)

അമേരിക്കൻ ആകാശം മണിക്കൂറുകളോളംശൂന്യം..! ജനങ്ങൾ നിലവിളിച്ച് പാഞ്ഞു ലോകം നിശ്ചലമായത് ഇങ്ങനെ  (4 hours ago)

വാ ടാ വന്ന് കയറി അടിക്ക്, ഇറാന്റെ ഒടുക്കത്തെ ആളിക്കത്തൽ..! അമേരിക്കൻ പട്ടാളം വളഞ്ഞു..! യുദ്ധം..!  (4 hours ago)

യുഎഇയില്‍ വാഹനാപകടത്തില്‍ 14 പേര്‍ മരിച്ച സംഭവത്തില്‍ മൂന്ന് മലയാളികളും  (4 hours ago)

'ഈ പൊട്ടന്മാര്‍ക്കൊന്നും സയന്‍സ് അറിയില്ല, മഹാന്‍മാരുടെ സാംപിളെടുപ്പ് കൊള്ളാം' ആട്ടിവിട്ട് കേന്ദ്ര സുരേഷ് ഗോപി  (4 hours ago)

അയ്യപ്പ കഞ്ഞിയിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് പച്ചയ്ക്ക് പറഞ്ഞ് മുരളീധരൻ ശബരിമലയിൽ ശുദ്ധികലശം  (5 hours ago)

ഹോര്‍മുസില്‍ ഇന്ധന ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികനെ കാണാതായി  (5 hours ago)

അറുപത്താറിൽ ആറാം പ്രാക്ക്… കള്ളപ്രാക്ക്… കന്നി പ്രാക്ക്; മായൻ ആദ്യ ലിറിക്കൽ വീഡിയോ എത്തി!!!  (6 hours ago)

നവാഗതനായ രജീഷ് രാജന്റെ തിരക്കഥയും സംവിധാനവും; അരികിൽ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു!!!  (6 hours ago)

തിരുവനന്തപുരം നഗരസഭയുടെ ഭരണവും മറ്റ് സൗകര്യങ്ങളും അഹമ്മദാബാദ് നഗരത്തെപ്പോലെയാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല; ആഞ്ഞടിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി  (6 hours ago)

ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനം ; നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക നിരക്ക് കുറയ്ക്കാൻ സർക്കാർ തയ്യാറാകണം ; ആവശ്യമുന്നയിച്ച് ബിജെപി  (6 hours ago)

ഒരാഴ്ച മഴ വിട്ടുനിന്ന കേരളത്തില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് മഴ ശക്തിപ്പെടും; ചുഴലിക്കാറ്റ് വെള്ളിയാഴ്ച തീരത്തോട് അടുക്കും; മുന്നറിയിപ്പ് ഇങ്ങനെ  (6 hours ago)

Malayali Vartha Recommends