Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...


മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം


‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..


വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..


10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..

മാസ്റ്റർകാർഡുമായി ആഗോള പങ്കാളിത്തം ഉറപ്പാക്കി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഷോപ്പ്ഡോക്...

16 OCTOBER 2025 05:58 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമലയിൽ മുരളീധരന്റെ ശുദ്ധികലശം..! ആഹാരത്തിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് കട്ടക്കലിപ്പിൽ മന്ത്രി

കെടിഡിസിയുടെ ചെയര്‍മാനാക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി വി അന്‍വര്‍

'ഈ പൊട്ടന്മാര്‍ക്കൊന്നും സയന്‍സ് അറിയില്ല, മഹാന്‍മാരുടെ സാംപിളെടുപ്പ് കൊള്ളാം' ആട്ടിവിട്ട് കേന്ദ്ര സുരേഷ് ഗോപി

അയ്യപ്പ കഞ്ഞിയിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് പച്ചയ്ക്ക് പറഞ്ഞ് മുരളീധരൻ ശബരിമലയിൽ ശുദ്ധികലശം

തിരുവനന്തപുരം നഗരസഭയുടെ ഭരണവും മറ്റ് സൗകര്യങ്ങളും അഹമ്മദാബാദ് നഗരത്തെപ്പോലെയാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല; ആഞ്ഞടിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി

കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെ.എസ്.യു.എം) യുണീക് ഐഡി ഹെൽത്ത് കെയർ സ്റ്റാർട്ടപ്പായ ഷോപ്പ്‌ഡോക് ആഗോള ഫിനാൻഷ്യല്‍ പ്ലാറ്റ്ഫോമായ മാസ്റ്റർകാർഡുമായി പങ്കാളിത്തം ഉറപ്പാക്കി. കെഎസ് യുഎമിന്റെ ജിടെക്സ് എക്സ്പാൻഡ് നോർത്ത് സ്റ്റാർ പ്രതിനിധി സംഘത്തിലൂടെ ദുബായിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച സ്ഥാപനമാണ് ഷോപ്പ്‌ഡോക്.


ആഗോള മെഡിക്കൽ ടൂറിസം മേഖലയുടെ ഡിജിറ്റലൈസേഷൻ വേഗത്തിലാക്കാന്‍ സഹായിക്കുന്നതാണ് ഈ സഹകരണം. ഇതു വഴി വെല്‍നെസ് ടൂറിസത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന കേരളത്തിന് ഏറെ നേട്ടമുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നത്.

മെഡിക്കൽ ടൂറിസം, ആരോഗ്യം, വെൽനസ് മേഖലകളിലെ ഉപഭോക്താക്കൾക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ പണമിടപാടുകള്‍ സാധ്യമാക്കാനാണ് മാസ്റ്റർകാർഡിന്റെ പേയ്‌മെന്റ് വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിലൂടെ ഷോപ്പ്‌ഡോക് ലക്ഷ്യമിടുന്നത്. ഏകീകൃത പ്ലാറ്റ്‌ഫോം വഴി രോഗികൾക്ക് വിദേശത്തോ സ്വദേശത്തോ ആരോഗ്യ സേവനങ്ങൾ ആസൂത്രണം ചെയ്യാനും, പണമടക്കാനും സാധിക്കുന്നതു വഴി വലിയ മാറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നത്.



50 മില്യൺ ഡോളർ ചെലവിലാണ്  ഷോപ്പ്‌ഡോക് ഈ ആവാസവ്യവസ്ഥ രൂപപ്പെടുത്തുന്നത്. ഈ പ്രീമിയം വെൽനസ് ഇക്കോസിസ്റ്റത്തിലൂടെ മെഡിക്കൽ, ആരോഗ്യം, വെൽനസ്, യാത്ര, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിൽ ഇന്ത്യയിലേക്കുള്ള ഇടപാടുകളിൽ വഴി നൂറു കോടി ഡോളറിലധികം വരുമാനം നേടുമെന്ന് പ്രതീക്ഷിക്കുന്നത്. മിഡിൽ ഈസ്റ്റ്, ഇന്ത്യ, ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ രോഗികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, വെൽനസ് സെന്ററുകൾ എന്നിവർക്ക് നല്‍കാന്‍ പോകുന്ന സേവനങ്ങളുടെ വിശദാംശങ്ങളും ഉടന്‍ പുറത്തു വിടും.

നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ ലോകോത്തര കമ്പനികളുമായി സഹകരണം ഉറപ്പാക്കുന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ആഗോളതലത്തിലെ സഹകരണത്തിന് പാകത്തില്‍ നമ്മുടെ ആവാസവ്യവസ്ഥ വളര്‍ന്നു കഴിഞ്ഞു. ഇത്തരം വാണിജ്യബന്ധങ്ങള്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആത്മവിശ്വാസം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകമെമ്പാടുമുള്ള രോഗികൾക്ക് താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ പരിചരണം, സുരക്ഷിതവും സ്മാർട്ടുമായ സാമ്പത്തിക ഉപകരണങ്ങളിലൂടെ ഡിജിറ്റൽ-ഫസ്റ്റ് ഇക്കോസിസ്റ്റമാണ് നിര്‍മ്മിക്കുന്നതെന്ന് ഷോപ്പ്‌ഡോക് സ്ഥാപകനും സി.ഇ.ഒ.യുമായ ശിഹാബ് മക്കാനിയില്‍ പറഞ്ഞു. മാസ്റ്റർകാർഡുമായി സഹകരിക്കുന്നത് ആ കാഴ്ചപ്പാടിലേക്കുള്ള സുപ്രധാന ചുവടുവെയ്പ്പാണ്, ഇത് ലോകോത്തര ആരോഗ്യ സേവനങ്ങളുടെ ലഭ്യതയെ ജനാധിപത്യവൽക്കരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കളും ബിസിനസ്സുകളും ദിവസേന ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകളിൽ ഡിജിറ്റൽ പേയ്‌മെന്റ് പരിഹാരമാര്‍ഗങ്ങള്‍ ഉൾപ്പെടുത്തുന്നത് അസമത്വം ഇല്ലാതാക്കുകയും, മികച്ച സേവനം ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന് മാസ്റ്റർകാർഡ് കൊമേഴ്സ്യൽ വെർട്ടിക്കൽസ് വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്കോട്ട് എബ്രഹാംസ് പറ‍ഞ്ഞു. മികച്ച ഡിജിറ്റല്‍ പേയ്മന്റ് അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് ഇത്തരം പങ്കാളിത്തം കൊണ്ടുദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2018 ല്‍ ഓസ്ട്രേലിയയില്‍ തുടങ്ങിയ ഷോപ്ഡോക് 2019ല്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. നിലവില്‍ 3000 ഡോക്ടര്‍മാരും 700 ലധികം ആശുപത്രികളും, ആറ് ലക്ഷത്തിലധികം രോഗികളും ഷോപ്പഡോകിന്റെ ശൃംഖലയിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ധുക്കളെ യാത്രയാക്കാന്‍ പോയവര്‍ക്ക് 36,000 രൂപ പിഴ ചുമത്തി റെയില്‍വേ  (2 hours ago)

ഇന്ത്യന്‍ സൈനികന്‍ വഴിതെറ്റി ബംഗഌദേശ് പിടിയിലായ ജവാനെ തിരികെയെത്തിച്ചു  (3 hours ago)

ശബരിമലയിൽ മുരളീധരന്റെ ശുദ്ധികലശം..! ആഹാരത്തിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് കട്ടക്കലിപ്പിൽ മന്ത്രി  (3 hours ago)

കെടിഡിസിയുടെ ചെയര്‍മാനാക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി വി അന്‍വര്‍  (3 hours ago)

അമേരിക്കൻ ആകാശം മണിക്കൂറുകളോളംശൂന്യം..! ജനങ്ങൾ നിലവിളിച്ച് പാഞ്ഞു ലോകം നിശ്ചലമായത് ഇങ്ങനെ  (4 hours ago)

വാ ടാ വന്ന് കയറി അടിക്ക്, ഇറാന്റെ ഒടുക്കത്തെ ആളിക്കത്തൽ..! അമേരിക്കൻ പട്ടാളം വളഞ്ഞു..! യുദ്ധം..!  (4 hours ago)

യുഎഇയില്‍ വാഹനാപകടത്തില്‍ 14 പേര്‍ മരിച്ച സംഭവത്തില്‍ മൂന്ന് മലയാളികളും  (4 hours ago)

'ഈ പൊട്ടന്മാര്‍ക്കൊന്നും സയന്‍സ് അറിയില്ല, മഹാന്‍മാരുടെ സാംപിളെടുപ്പ് കൊള്ളാം' ആട്ടിവിട്ട് കേന്ദ്ര സുരേഷ് ഗോപി  (4 hours ago)

അയ്യപ്പ കഞ്ഞിയിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് പച്ചയ്ക്ക് പറഞ്ഞ് മുരളീധരൻ ശബരിമലയിൽ ശുദ്ധികലശം  (5 hours ago)

ഹോര്‍മുസില്‍ ഇന്ധന ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികനെ കാണാതായി  (5 hours ago)

അറുപത്താറിൽ ആറാം പ്രാക്ക്… കള്ളപ്രാക്ക്… കന്നി പ്രാക്ക്; മായൻ ആദ്യ ലിറിക്കൽ വീഡിയോ എത്തി!!!  (6 hours ago)

നവാഗതനായ രജീഷ് രാജന്റെ തിരക്കഥയും സംവിധാനവും; അരികിൽ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു!!!  (6 hours ago)

തിരുവനന്തപുരം നഗരസഭയുടെ ഭരണവും മറ്റ് സൗകര്യങ്ങളും അഹമ്മദാബാദ് നഗരത്തെപ്പോലെയാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല; ആഞ്ഞടിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി  (6 hours ago)

ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനം ; നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക നിരക്ക് കുറയ്ക്കാൻ സർക്കാർ തയ്യാറാകണം ; ആവശ്യമുന്നയിച്ച് ബിജെപി  (6 hours ago)

ഒരാഴ്ച മഴ വിട്ടുനിന്ന കേരളത്തില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് മഴ ശക്തിപ്പെടും; ചുഴലിക്കാറ്റ് വെള്ളിയാഴ്ച തീരത്തോട് അടുക്കും; മുന്നറിയിപ്പ് ഇങ്ങനെ  (6 hours ago)

Malayali Vartha Recommends