ശബരിമല നട തുലാമാസ പൂജകള്‍ക്കായി ഇന്ന് തുറക്കും... ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിനാണ് തുറക്കുക. ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണ്ണം പൂശിയ പാളികള്‍ വൈകുന്നേരം നാലിന് പുനഃസ്ഥാപിക്കും. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ചെന്നൈയില്‍ നിന്ന് തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണ്ണം പൂശിയ പാളികളാണ് പുനഃസ്ഥാപിക്കുന്നത്. ഹൈക്കോടതി അനുമതിയോടെയാണ് നടപടി.
ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെയാണ്. 14 പേരാണ് ശബരിമല മേല്‍ശാന്തിയുടെ സാധ്യത പട്ടികയിലുള്ളത്. 13 പേരില്‍ നിന്നാണ് മാളികപ്പുറം മേല്‍ശാന്തിയെ തിരഞ്ഞെടുക്കുക. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളും സന്നിധാനത്ത് പുരോഗമിക്കുകയാണ്. 22ന് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്
അതേസമയം രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തിനായി ഗൂര്‍ഖ എമര്‍ജന്‍സി വാഹന വ്യൂഹമുള്‍പ്പെടെ ഉപയോഗിക്കുന്നതില്‍ ഹൈക്കോടതി അനുമതി നല്‍കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. പമ്പ മുതല്‍ സന്നിധാനം വരെയും തിരിച്ചും പ്രത്യേക വാഹനവ്യൂഹനം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
മറ്റ് ഭക്തരുടെ ദര്‍ശനത്തിന് തടസ്സമുണ്ടാകില്ലെന്നും ഇക്കാര്യം ഉറപ്പുവരുത്തുമെന്നും ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം നല്‍കിയത് പരിഗണിച്ചാണ് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha