കൊല്ലം മരുതിമലയില്‍ നിന്ന് താഴേക്ക് വീണ രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

കൊല്ലം ഇക്കോ ടൂറിസം കേന്ദ്രമായ മുട്ടറ മരുതിമലയില്‍ നിന്ന് താഴേക്ക് വീണ് രണ്ടു പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അടൂര്‍ സ്വദേശികളായ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മീനു, ശിവര്‍ണ എന്നിവരാണ് മലയില്‍ നിന്ന് താഴേക്ക് വീണത്. ഇതില്‍ അടൂര്‍ പെരിങ്ങനാട് സ്വദേശി മീനു മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവര്‍ണയെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകിട്ട് 6.30ഓടെയാണ് സംഭവം. മലയിലെ അപകടകരമായ സ്ഥലത്തേക്ക് കുട്ടികള്‍ പോകുന്നത് ആളുകള്‍ കണ്ടിരുന്നു. പീന്നീട് ഇവരെ വീണു കിടക്കുന്ന നിലയിലാണ് കണ്ടത്. പെണ്‍കുട്ടികള്‍ മലയില്‍ നിന്ന് ചാടിയതാണോ എന്ന് സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha