വാഹനാപകടത്തില്‍ പൊലിഞ്ഞ അമല്‍ ബാബു ഇനി നാലുപേരുടെ ജീവനില്‍ തുടിക്കും....

അമല്‍ ബാബു (25) ഇനി നാലുപേരുടെ ജീവനില്‍ തുടിക്കും. കൂട്ടുകാരുടെ ജീവനായിരുന്ന അമലിന്റെ ജീവന്‍ വാഹനാപകടത്തിലാണ് പൊലിഞ്ഞത്. ആഭ്യന്തരവകുപ്പിന്റെ ഹെലികോപ്ടറില്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയില്‍ എത്തിച്ച അമലിന്റെ ഹൃദയം മലപ്പുറം പൊന്നാനി സ്വദേശിയായ 33കാരനില്‍ ചേര്‍ത്തുവച്ചു. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്..
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തിരുവനന്തപുരം മലയിന്‍കീഴ് തച്ചോട്ട്കാവ് സ്വദേശി അമല്‍ ബാബു സഞ്ചരിച്ച ബൈക്ക് 12ന് രാത്രിയാണ് കാറുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ അമലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.
തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധരായി. കരള്‍, വൃക്കകള്‍ എന്നിവയും ദാനം ചെയ്തു.ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്. തിരുവനന്തപുരം ഈഞ്ചയ്ക്കലില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു അമല്‍. അച്ഛന്‍: എ.ബാബു (റിട്ട.എസ്.ഐ), അമ്മ: ഷിംല ബാബു. ആര്യ സഹോദരി. സംസ്‌കാരചടങ്ങുകള്‍ ഇന്ന് നടക്കുന്നതാണ്. " f
https://www.facebook.com/Malayalivartha