മന്ത്രി വാസവനോട് കളിച്ചു... ആചാരലംഘനം നടത്തിയത്രേ! പണികൊടുത്ത് ദേവസ്വം മന്ത്രി അയ്യപ്പൻ തുടങ്ങി

ശബരിമല സീസൺ തുടങ്ങുന്നതിനു തൊട്ടുമുൻപ് ബോർഡിന്റെ കാലാവധി തീരുകയും പുതിയ ഭരണ സമിതി അധികാരമേൽക്കുകയും ചെയ്യുന്നതാണ് നിലവിലെ രീതി. ഭരണസമിതിയുടെ മാറ്റം അടുത്ത ശബരിമല സീസണിനെ ബാധിക്കും എന്നതാണ് സർക്കാരിന്റെ വാദം. നിലവിൽ രണ്ട് വർഷമാണ് ഭരണസമിതിയുടെ കാലാവധി. ഈ സ്വപ്നമാണ് ആറന്മുള വള്ളസദ്യയുടെ രൂപത്തിലെത്തി തകർന്ന് തരിപ്പണമായത്. ദേവസ്വം മന്ത്രി വി എൻ വാസവനെതിരെ ദേവസ്വം ബോർഡ് തന്നെ ആചാരലംഘനം ആരോപിച്ചു. ഇതാണ് കാലുമാറ്റക്കാരന്റെ ബോർഡിന് വിനയായി തീർന്നത്.
കൃത്യമായ ആചാര ലംഘനം നടന്നുവെന്ന് ഉപദേശക സമതി പറയുമ്പോള്‍ കീഴ്വഴക്കം മാത്രമാണ് ഉണ്ടായതെന്നാണ് പള്ളിയോട സേവാസംഘം പ്രസിഡന്റിന്റെ നിലപാട്. തനിക്ക് മുന്‍പില്‍ ലഭിച്ച വിവരങ്ങളും ദേവസ്വം ബോര്‍ഡിന്റെ കത്തും നോക്കിയാണ് പരിഹാരം നിര്‍ദേശിച്ചതെന്ന് തന്ത്രിയും പറയുന്നു.
അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം നടന്നതായി ക്ഷേത്ര ഉപദേശകസമിതി പത്തനംതിട്ട പ്രസ ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചു. വള്ളസദ്യയ്ക്ക് സമീപം ദീപം തെളിച്ച് മന്ത്രിയടക്കമുള്ള വിശിഷ്ടാതിഥികള്‍ക്ക് സദ്യവിളമ്പുന്നത് രാവിലെ 10.45നാണ്. ഈ സമയത്ത് തന്ത്രിയുടെ നേതൃത്വത്തില്‍ കളഭാഭിഷേകത്തിനുള്ള കലശ പൂജ നടന്നു കൊണ്ടിരിക്കുകയായിരുന്നു. കളഭാഭിഷേകത്തിനു ശേഷമാണ് ഉച്ചപൂജക്കുള്ള നിവേദ്യം എഴുന്നള്ളിക്കുന്നത്. അതും കഴിഞ്ഞേ സദ്യ പാടൂളളു. എന്നാല്‍, ഇത് പാലിക്കാതെയാണ് പള്ളിയോട സേവാ സംഘം ഭാരവാഹികള്‍ സദ്യ വിളമ്പിയതെന്ന് ആറന്മുള ക്ഷേത്രം ഉപദേശകസമിതി ഭാരവാഹികള്‍ പറഞ്ഞു. പൂജ കഴിഞ്ഞില്ലെന്ന വിവരം പള്ളിയോട സേവാസംഘത്തെ അറിയിച്ചെങ്കിലും ഇത് പരിഗണിച്ചില്ല. തുടര്‍ന്ന് ക്ഷേത്ര ഉപദേശകസമിതി യോഗം ചേരുകയും ഇക്കാര്യത്തില്‍ തന്ത്രിയുടെ അഭിപ്രായം തേടി കത്ത് നല്‍കുകയുമായിരുന്നു. ദേവസ്വം ബോര്‍ഡിനും പരാതി നല്‍കി.
ഇതിന്റെ തുടര്‍ച്ചയായി ദേവസ്വം ബോര്‍ഡ് തന്നെ തന്ത്രിക്ക് കത്ത് നല്‍കി. ഇതിനുള്ള മറുപടിയാണ് തന്ത്രി പരിഹാരക്രിയകള്‍ നിര്‍ദേശിച്ചത്. ഇവ പള്ളിയോട സേവാസംഘത്തിന്റെ ചെലവില്‍ വൃശ്ചികം ഒന്നിന് മുമ്പ് തന്നെ നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ദേവസ്വംമന്ത്രി വി.എന്‍. വാസവനും മറ്റ് വിശിഷ്ടാതിഥികള്‍ക്കും വീഴ്ചയുണ്ടെന്ന് കരുതുന്നില്ല. ക്ഷേത്ര ചടങ്ങുകളെക്കുറിച്ച് കൃത്യമായ ധാരണ അവര്‍ക്കുണ്ടാകണമെന്നില്ല. പിഴവ് സംഭവിച്ചത് പള്ളിയോട സേവാ സംഘത്തിനാണെന്നും ഇവര്‍ പറഞ്ഞു. ആറന്മുള ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് വിജയന്‍ വിജയന്‍ നടമംഗലത്ത്, സെക്രട്ടറി ശശി കണ്ണങ്കേരില്‍, ശ്രീജിത്ത് വടക്കേടത്ത്, രാജശേഖരന്‍ നായര്‍, ശ്രീകുമാര്‍ ആലങ്ങാട്ട്, മുരുകന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ആചാരലംഘന വിവാദത്തിന് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നതായി പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍ പറഞ്ഞു.
ചടങ്ങുകളുമായി ബന്ധപ്പെട്ട് തെറ്റ് ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തും. എന്നാല്‍ ദേവസ്വം മന്ത്രി പങ്കെടുത്തത് ആചാരപരമായ വള്ള സദ്യയില്‍ അല്ല. അതിഥികള്‍ക്ക് മാത്രമായി സദ്യ നേരത്തെ വിളമ്പിയത് തെറ്റാണെങ്കില്‍ തിരുത്തും. മുന്‍പും അതിഥികള്‍ക്ക് മാത്രമായി ഊട്ടുപുരയില്‍ സദ്യ നേരത്തെ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ വിഷയം വിവാദമാക്കുന്നത് വള്ളസദ്യ നടത്തിപ്പില്‍ നിന്നും പള്ളിയോട സേവാസംഘത്തെ ഒഴിവാക്കാനുള്ള നീക്കമാണ്. ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തി എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആറന്മുള വള്ളസദ്യയിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട് പരിഹാരക്രിയ ആവശ്യപ്പെട്ടത് ദേവസ്വം ബോര്‍ഡ് ആണെന്നാണ് ക്ഷേത്രം തന്ത്രി പരമേശ്വരന്‍ വാസുദേവ ഭട്ടതിരിപ്പാട് പറഞ്ഞത്.. ക്ഷേത്രം ഉപദേശക സമിതി ആചാരലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി കത്തു നല്‍കിയിരുന്നു. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണ് ക്ഷേത്രത്തിന്റെ കസ്റ്റോഡിയന്‍ എന്നിരിക്കേ അവര്‍ ആവശ്യപ്പെടണമെന്ന മറുപടിയാണ് നല്‍കിയത്. തുടര്‍ന്ന് അസിസ്റ്റന്റ് കമ്മിഷണറുടെ കത്ത് ലഭിച്ചു. ഇതിന് നല്‍കിയ മറുപടിയിലാണ് പരിഹാരക്രിയകള്‍ നിര്‍ദ്ദേശിച്ചതെന്നും തന്ത്രി പറഞ്ഞു.
മന്ത്രി വീണ ജോർജ് അടക്കമുള്ളവർക്ക് ഇത്തരത്തിൽ സദ്യ വിളമ്പിയിട്ടുണ്ട്. വിഷയം വിവാദമാക്കുന്നത് വള്ളസദ്യ നടത്തിപ്പിൽ നിന്ന് പള്ളിയോട സേവാസംഘത്തെ ഒഴിവാക്കാനാണ്. ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോർഡും ഗൂഢാലോചന നടത്തിയെന്നും സാംബദേവൻ ആരോപിച്ചു.
ആവർത്തിച്ച് ആവശ്യപ്പെട്ടത് കൊണ്ടാണ് ചോദ്യത്തിന് മറുപടിയായി തന്ത്രി ദേവസ്വത്തിന് പ്രായശ്ചിത്തം എഴുതി നൽകിയത്. സ്വന്തം ഇഷ്ടപ്രകാരമുള്ള മറുപടിയല്ലെന്ന് തന്ത്രി പറഞ്ഞിട്ടുണ്ടെന്നും സാംബദേവൻ വ്യക്തമാക്കി.
സെപ്റ്റംബർ 14ന് നടന്ന അഷ്ടമി രോഹിണി വള്ളസദ്യ ദേവന് നേദിക്കും മുമ്പ് ദേവസ്വം മന്ത്രി വി.എൻ. വാസവന് വിളമ്പിയത് ആചാര ലംഘനമെന്ന് കാണിച്ചാണ് ദേവസ്വം ബോർഡിന് തന്ത്രി കത്ത് നൽകിയത്. ദേവസ്വം ബോർഡിന് അയച്ച കത്തിൽ പരിഹാരക്രിയയും നിർദേശിക്കുന്നുണ്ട്. നിവേദ്യച്ചടങ്ങുകൾ ക്ഷേത്രത്തിൽ പൂർത്തിയാകും മുമ്പ് ദേവസ്വം മന്ത്രി ഉൾപ്പെടെ ആനക്കൊട്ടിലിൽ എത്തി വള്ള സദ്യയുടെ ഉദ്ഘാടനം നിർവഹിച്ചെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ദേവന് നേദിക്കും മുമ്പ് ദേവസ്വം മന്ത്രിക്ക് വിളമ്പിയത് ആചാര ലംഘനമാണെന്നും വിമർശനമുയർന്നു.
പള്ളിയോട സേവാ സമിതിയുൾപ്പെടെ ആരോപണം തള്ളിയിരുന്നു. ആചാര ലംഘനം നടന്നില്ലെന്നായിരുന്നു സമിതിയുടെ വിശദീകരണം. മന്ത്രിക്കും മറ്റുള്ളവര്‍ക്കും മറ്റു തിരക്കുകളുണ്ടായതിനാലാണ് ആദ്യം സദ്യ വിളമ്പിയതെന്നും അവർ വിശദീകരിച്ചു. എന്നാൽ, ആറന്മുള ക്ഷേത്രത്തിന്‍റെ ചുമതലയുള്ള തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ഒക്ടോബര്‍ 12ന് ദേവസ്വം ബോർഡിനയച്ച കത്തിൽ ഗുരുതര ആചാര ലംഘനം നടന്നുവെന്ന് പറയുന്നു. ഉച്ചപൂജക്ക് മുമ്പ് സദ്യ വിളമ്പിയെന്നും അത് ആചാരത്തിന് വിരുദ്ധമാണെന്നും കത്തിൽ പറയുന്നു. ഇതിന് പരിഹാരക്രിയ ചെയ്യണമെന്നും തന്ത്രി ആവശ്യപ്പെട്ടു.
ക്ഷേത്രത്തിലെ ഉപദേശക സമിതി അംഗങ്ങൾ, പള്ളിയോടം സേവാ സമിതി അംഗങ്ങൾ, ഭരണച്ചുമതലയുള്ള ദേവസ്വം ഉദ്യോഗസ്ഥർ ഉൾപ്പെടെ പരസ്യമായി ഉരുളിവെച്ച് എണ്ണപ്പണം സമർപ്പിക്കണം. 151 പറ അരിയുടെ സദ്യയാണ് അഷ്ടമി രോഹിണി നാളിൽ ക്ഷേത്രത്തിൽ തയാറാക്കുന്നത്. പരിഹാരക്രിയയുടെ ഭാഗമായി 11 പറ അരിയുടെ സദ്യയുണ്ടാക്കണം. ഒരുപറ അരിയുടെ നിവേദ്യവും നാല് കറികളും നല്‍കണം. ദേവന് സദ്യ സമര്‍പ്പിച്ച ശേഷം എല്ലാവര്‍ക്കും വിളമ്പണമെന്നും തന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുപുറമേ ഇനി അബദ്ധം ഉണ്ടാകില്ലെന്നും വിധിപരമായി സദ്യ നടത്തിക്കോളാമെന്ന് സത്യം ചെയ്യണമെന്നും തന്ത്രിയുടെ കത്തില്‍ ആവശ്യപ്പെടുന്നു. തന്നെ ഇത് അപമാനിക്കുന്നതാണെന്ന് മന്ത്രി വാസവൻ കരുതിയെങ്കിൽ അതിൽ എന്താണ് തെറ്റ്? തന്റെകീഴിലുള്ള ബോർഡ് താൻ ആചാര ലംഘനം നടത്തിയതായി ആറന്മുളള തന്ത്രിക്ക് കത്ത് നൽകുക. അങ്ങനെയൊരു കത്ത് കിട്ടിയത് കൊണ്ടാണ് താൻ മറുപടി നൽകിയതെന്ന് തന്ത്രി പറഞ്ഞാൽ മന്ത്രിക്ക് ദേഷ്യം വരാതിരിക്കുന്നതെങ്ങനെ? ദേവസ്വം ബോർഡിന് ഭരണ തുടർച്ച ലഭിക്കണമെങ്കിൽ മന്ത്രി വാസവൻ വിചാരിക്കണം. തനിക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെയും സ്വാധീനമുണ്ട് എന്ന് ബോർഡ് പ്രസിഡന്റ് പറഞ്ഞാൽ അടുപ്പത്തുള്ള അരി വേകണമെന്നില്ല. കാരണം രാമചന്ദ്രൻ കടന്നപ്പള്ളിയല്ല മന്ത്രി വാസവൻ.തനിക്കെതീരെ തന്ത്രിക്ക് കത്തു കൊടുത്ത ബോർഡിനെ മന്ത്രി വാസവൻ വീണ്ടും വാഴിക്കാൻ വിടുമോ എന്ന് കണ്ടറിയണം. വൈരാഗ്യം മനസ്സിൽ സൂക്ഷിക്കാൻ പണ്ടേ വിരുതനാണ് മന്ത്രി വാസവൻ.
വളരെ മുമ്പേ ദേവസ്വം മന്ത്രി നോട്ടമിട്ടയാളാണ് ബോർഡ് പ്രസിഡന്റ് പ്രശാന്ത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് കാണിച്ച് ഒന്നാം പിണറായി സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യമാങ്മൂലം പിൻവലിക്കാൻ സാധ്യതയുണ്ടെന്ന തരത്തിൽ പ്രശാന്ത് പ്രചരണം നടത്തിയിരുന്നു. ഇത് വെറും പ്രചരണം മാത്രമെന്ന് അന്നേ സൂചനയുണ്ടായിരുന്നു. ആഗോള അയ്യപ്പ സംഗമം കഴിഞാൽ ഇത് വെറും പ്രചാരണമാണെന്ന് നാട്ടുകാർക്ക് മനസിലാവും അതായത് ദേവസ്വം ബോർഡ് പിൻമാറും. അതാണ് ഇപ്പോൾ സംഭവിച്ചത്. അന്ന് പ്രസിഡന്റ് പറഞ്ഞ കാര്യങ്ങൾക്ക് മന്ത്രിയുടെ അനുമതി ഉണ്ടായിരുന്നില്ല.
ശബരിമലയില്‍ ആചാരലംഘനത്തിന് കൂട്ടുനിന്നശേഷം ആഗോള അയ്യപ്പസംഗമം നടത്തുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഭക്തരുടെ കണ്ണില്‍ പൊടിയിടാന്‍ പുതിയ തന്ത്രവുമായി ദേവസ്വംബോര്‍ഡ് രംഗത്തെത്തിയത്.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ ഭരണഘടനാ ബെഞ്ചിലെ പുനഃപരിശോധനാ ഹര്‍ജിയില്‍ ആചാരങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം നല്‍കുമെന്ന പ്രചാരണത്തിന് പിന്നിൽ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് ആണ്. അയ്യപ്പ ഭക്തസംഗമം നടത്തുന്നതിന് മുമ്പ് ശബരിമലയിലെ ആചാരലംഘനത്തിനും ഭക്തരോട് കാട്ടിയ ക്രൂരതകള്‍ക്കും സര്‍ക്കാര്‍ മാപ്പുപറയണമെന്ന് വിവിധ കോണില്‍ നിന്ന് ആവശ്യം ഉയര്‍ന്നതോടെയാണ് ഭക്തരുടെ കണ്ണില്‍ പൊടിയിടാന്‍ പുതിയ നീക്കവുമായി രംഗത്ത് എത്തിയത്. എൻ എസ് എസും ബി ജെ പി യും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ദേവസ്വം ബോർഡിന് മുന്നിലുണ്ടായിരുന്നത് അയ്യപ്പ സംഗമത്തിന്റെ വിജയം മാത്രമാണ്.
അയ്യപ്പസംഗമത്തിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രസിഡന്റ് അഡ്വ. പ്രശാന്ത്, അംഗങ്ങളായ അഡ്വ. പി.ഡി. സന്തോഷ് കുമാര്‍, അഡ്വ. എ. അജികുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.
ശബരിമല ആചാരലംഘന വിഷയത്തില്‍ സുപ്രീംകോടതിയില്‍ കൈക്കൊണ്ട നിലപാട് മാറ്റണമെന്ന ആവശ്യത്തോടുള്ള ചോദ്യത്തിന് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നായിരുന്നു മറുപടി.
ഇത്തരം കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ തീരുമാനമാണ് മുഖ്യം. മുഖ്യമന്ത്രി അറിയാത്ത ഒരു നയം സി പി എം സർക്കാരിലില്ല. ദേവസ്വം മന്ത്രി വി.എൻ. വാസവനും ഇക്കാര്യമറിയില്ല. മുഖ്യമന്ത്രി തന്റെ പഴയ നിലപാട് തിരുത്തില്ല.
നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ശബരിമലയിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സംബന്ധിച്ച് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നാണ് ബോർഡ് പ്രസിഡന്റ് പറയുന്നത്. നിയമവിദഗ്ധരുമായി കൂടിയാലോചിക്കണം. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ എന്താണെന്ന് അറിയാമല്ലോ എല്ലാവര്‍ക്കും. അവ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കുമെന്നുമുള്ള ഒഴുക്കന്‍ മറുപടിയാണ് നല്‍കിയത്. അങ്ങനെയെങ്കില്‍ മുന്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലവും അതുവഴിയുണ്ടായ നടപടികളും തെറ്റാണെന്ന് സമ്മതിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കാനും തയാറായില്ല. സംഗമം വിജയിപ്പിക്കുക മാത്രമാണ് ലക്ഷ്യം. അതുവരെ ഇത്തരം പ്രസ്താവനകൾ നടത്തി കൊണ്ടിരിക്കും.
അയ്യപ്പസംഗമം നടന്ന സപ്തംബര്‍ 20ന് മുമ്പ് സത്യവാങ്മൂലം ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ നല്‍കില്ല എന്ന് വ്യക്തമായിരുന്നു.. ഇത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് കൂടിയാലോചന ഇതുവരെ നടത്തിയിട്ടില്ല. കൂടാതെ പുന:പരിശോധനാ ഹര്‍ജ്ജിയില്‍ നേരത്തെ നല്‍കിയതില്‍ നിന്നും മലക്കം മറിഞ്ഞുള്ള സത്യവാങ്മൂലം നല്‍കിയാല്‍ കോടതി പരിഗണിക്കണമെന്നുമില്ല. മാത്രമല്ല പി.എസ്. പ്രശാന്തിന്റെ കാലാവധി നവംബര്‍ 14ന് അവസാനിക്കും. പുതിയ പ്രസിഡന്റ് വരുന്നതോടെ സത്യവാങ്മൂലത്തിലെ നിലപാടുകള്‍ മാറിമറിയും. സര്‍ക്കാര്‍ സത്യവാങ്മൂലം മാറ്റി നല്‍കാതെ ബോര്‍ഡിന്റെ പുതിയ വാദത്തിന് ബലം ഉണ്ടാവുകയുമില്ല. 2018 സപ്തം. 28ന് ഉണ്ടായ വിധിക്ക് ശേഷം ശബരിമലയില്‍ ആചാരലംഘനം നടത്തുകയും 4000 ല്‍ അധികം ഭക്തര്‍ക്കെതിരെ 2000 ല്‍ അധികം കേസെടുക്കുകയും ചെയ്തിരുന്നു. ദേവസ്വം മന്ത്രിയായ താനിരിക്കുമ്പോൾ പ്രസിഡൻറ് ആളാകേണ്ടെന്നാണ് മന്ത്രിയുടെ തീരുമാനം. പ്രശാന്തിനെ തുടരാൻ അനുവദിക്കരുതെന്ന് മന്ത്രി പറഞ്ഞാൽ മുഖ്യമന്ത്രി അതിന് കീഴിൽ ഒപ്പിടും. ഏതായാലും പ്രശാന്തിന് ഇത് ശനിദശയാണ്
https://www.facebook.com/Malayalivartha

























