സങ്കടക്കാഴ്ചയായി... മരം വെട്ടുന്നതിനിടയില്‍ തടി വീണു തൊഴിലാളിക്ക് ദാരുണാന്ത്യം

സങ്കടമടക്കാനാവാതെ....മരം വെട്ടുന്നതിനിടയില്‍ തടി വീണു തൊഴിലാളിക്ക് ദാരുണാന്ത്യം. ആലപ്പുഴയിലെ കാര്‍ത്തികപ്പള്ളി സ്വദേശി കെ സന്തോഷ് (52) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6 മണിയോടെ ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ വീട്ടില്‍ മരം മുറിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
മുറിച്ച മരം വലിച്ചു താഴെയിട്ടപ്പോള്‍ ദേഹത്തേക്ക് വീഴുകയായിരുന്നു. കാല്‍ മണ്ണില്‍ പുതഞ്ഞതിനാല്‍ സന്തോഷിന് ഓടി മാറാനായി കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല അമ്മ: ലക്ഷ്മിക്കുട്ടി. ഭാര്യ : ബിന്ദു, മക്കള്‍: സന്ദീപ്, അപര്‍ണ.
"
https://www.facebook.com/Malayalivartha

























