രണ്ടരമാസത്തോളം നിർത്തിവെച്ച ടോൾപിരിവ് പുനരാരംഭിച്ചു... പ്രാദേശിക വാഹനങ്ങൾക്കുള്ള സൗജന്യയാത്രാ പാസ് പുതുക്കാൻ വൻ തിരക്ക്

രണ്ടരമാസത്തോളം നിർത്തിവെച്ച ടോൾപിരിവ് പുനരാരംഭിച്ചതോടെ പ്രാദേശിക വാഹനങ്ങൾക്കുള്ള സൗജന്യയാത്രാ പാസ് പുതുക്കാൻ വൻ തിരക്ക്. 72 ദിവസം ടോൾപിരിവ് നിർത്തി വെച്ചതോടെ 15,000-ത്തിലേറെ പാസുകളാണ് പുതുക്കാനുള്ളത്.
ടോൾപ്ലാസയിൽനിന്ന് പ്രാദേശികവാഹനങ്ങൾക്ക് അനുവദിച്ചിരുന്ന യാത്രാപാസ് പുതുക്കാനായി വാഹന ഉടമകൾ കൂട്ടത്തോടെ എത്തിയതാണ് വലിയ തിരക്കിനിടയാക്കിയത്.
വാഹന ഉടമകളുടെ വരി കൂടി വന്നതോടെ കമ്പനി കൂടുതൽ കൗണ്ടറുകൾ തുറന്നു. ടോൾപ്ലാസ സെന്റർ ഓഫീസിനുള്ളിലും പുറത്തും അഞ്ചുവീതം കൗണ്ടറുകളാണ് സജ്ജീകരിച്ചത്. ഞായറാഴ്ചയും അവധിദിവസമായ തിങ്കളാഴ്ചയും പാസ് പുതുക്കാനുള്ള കൗണ്ടറുകൾ പ്രവർത്തിക്കുമെന്ന് ജിഐപിഎൽ കമ്പനി അധികൃതർ . രാവിലെ എട്ട് മുതൽ വൈകീട്ട് എട്ടുവരെ കൗണ്ടറുകൾ പ്രവർത്തിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha