ഗണേശന് പാഠം ഒന്ന് മുഖ്യമന്ത്രി വക! പുച്ഛിച്ച് തള്ളി ഗണേശൻ ഉമ്മൻ ചാണ്ടിയാകുമോ പിണറായി?

കാഴ്ചക്കാരില്ലാത്തതിനാൽ ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാർ പരിപാടി റദ്ദാക്കിയപ്പോൾ ഡിജിപി ഉൾപ്പെടെ നൂറിൽ താഴെ ഉദ്യോഗസ്ഥർ മാത്രം കാണികളാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പോലീസിന്റെ വാഹനങ്ങൾ ഫ്‌ളാഗ് ഓഫ് ചെയ്തത്. ഈ മാസം 13-ന് പേരൂർക്കട എസ്എപി ക്യാമ്പിൽ നടന്ന ചടങ്ങിൽ 49 വാഹനങ്ങളായിരുന്നു മുഖ്യമന്ത്രി പുറത്തിറക്കിയത്.
മോട്ടോർവാഹനവകുപ്പ് വാങ്ങിയ 52 വാഹനങ്ങൾ പുറത്തിറക്കാൻവേണ്ടി കഴിഞ്ഞമാസം 29-ന് കനകക്കുന്ന് കൊട്ടാരവളപ്പിൽ സംഘടിപ്പിച്ച ചടങ്ങാണ് കാഴ്ചക്കാരില്ലാത്തതിന്റെ പേരിൽ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ റദ്ദാക്കിയത്. 11-ന് പേരൂർക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ചടങ്ങ് വീണ്ടും സംഘടിപ്പിച്ചപ്പോൾ മോട്ടോർവാഹനവകുപ്പ് ഓഫീസുകളുടെ പ്രവർത്തനം തടസപ്പെടുന്ന വിധത്തിൽ ജീവനക്കാരെ കാണികളായി വിളിച്ചുവരുത്തിയിരുന്നു.
തിരുവനന്തപുരം ജില്ലയിലെ ഇൻസ്‌പെക്ടർമാരെ മുഴുവൻ ചടങ്ങിന് എത്തിച്ചു. ചെണ്ടമേളവും റീൽസുമായി പരിപാടി സോഷ്യൽ മീഡിയയിൽ നിറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാരും ഉന്നത ഉദ്യോഗസ്ഥരും കാഴ്ചക്കാരായി.
പുതിയ പോലീസ് വാഹനങ്ങൾ
സർക്കാർ വൻതുക മുടക്കി വാഹനങ്ങൾ വാങ്ങി നൽകുമ്പോൾ പൊതുജനങ്ങൾ കാണുന്നവിധത്തിൽ ഇവ പ്രദർശിപ്പിക്കേണ്ടതുണ്ടെന്നും അതിൽ ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയതുകൊണ്ടാണ് ആദ്യ പരിപാടി റദ്ദാക്കിയതെന്നുമായിരുന്നു മന്ത്രിയുടെ വാദം.
എന്നാൽ ഇതിൽനിന്നും വ്യത്യസ്ഥമായിരുന്നു പേരൂർക്കട എസ്എപി ക്യാമ്പിലെ മുഖ്യമന്ത്രിയുടെ പരിപാടി. കാഴ്ചക്കാരായി പൊതുജനങ്ങൾ ഉണ്ടായിരുന്നില്ല. ഗാർഡ് ഓഫ് ഓണർ നൽകാൻ 50 പോലീസുകാരും ബാൻഡ് സംഘവും ഡിജിപി ഉൾപ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമാണ് ചടങ്ങിന് എത്തിയത്. അരമണിക്കൂറിനുള്ളിൽ പരിപാടി തീർന്നു.
അരമണിക്കൂർ നീണ്ട പരിപാടിയിൽ മുഖ്യമന്ത്രി വേദിയിൽ ചിലവിട്ടത് അഞ്ചുമിന്നിട്ട് മാത്രമാണ്. വാഹനം സ്വീകരിക്കാനെത്തിയ ഉദ്യോഗസ്ഥർ ഡ്രൈവിങ് സീറ്റിലായിരുന്നു. മുഖ്യമന്ത്രി കൊടി വീശിയ ഉടൻ ഇവർ വാഹനങ്ങളുമായി തിരിച്ചു. മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ വാഹനം ഓണാക്കി എസി ഇട്ട് അകത്തിരുന്നുവെന്നായിരുന്നു മന്ത്രി ഗണേഷ്‌കുമാറിന്റെ കുറ്റപ്പെടുത്തൽ.സ്വന്തം വകുപ്പിന്റെ ചടങ്ങില്‍ നിന്നാണ് മന്ത്രി ഗണേഷ് കുമാര്‍ ഇറങ്ങിപ്പോയത്. ചടങ്ങിനെത്തിയത് തന്‍റെ പാര്‍ട്ടിക്കാരും പേഴ്സണല്‍ സ്റ്റാഫും കെഎസ്ആര്‍ടിസി ജീവനക്കാരും മാത്രമാണെന്നും ഒരാളയും പുറത്തു എത്തിക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിപാടിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയില്ല. ജീവനക്കാരെ കൊണ്ടുവന്നില്ല. പരിപാടിക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകും എന്നു പറഞ്ഞാണ് മന്ത്രി പരിപാടി റദ്ദാക്കിയത്.
മോട്ടോർ വാഹന വകുപ്പിന്‍റെ 52 വാഹനങ്ങളുടെ ഫ്ളാഗ് ഓഫും എന്‍ഫോഴ്സ്മെന്‍റ് ആവശ്യങ്ങൾക്കായിട്ടുള്ള 914 ഇ പോസ്റ്റ് മെഷീനുകളുടെ വിതരണ ഉദ്ഘാടനമാണ് കനകക്കുന്നിൽ വെച്ച് നടത്താൻ തീരുമാനിച്ചത്. 52 വാഹനങ്ങള്‍ എത്തിക്കാനും പ്രദര്‍ശിപ്പിച്ച് ഫ്ലാഗ് ഓഫ് ചെയ്യാനായിരുന്നു പദ്ധതി. മന്ത്രി നാലു മണിക്ക് എത്തി. പക്ഷെ മന്ത്രി പറഞ്ഞ സ്ഥലത്തല്ലായിരുന്നില്ല വാഹനങ്ങള്‍. ഇതോടെ മന്ത്രി അസ്വസ്ഥനാകുകയായിരുന്നു. സ്വാഗത പ്രസംഗം നടന്ന സമയത്ത് മന്ത്രി പലരെയും ഫോണ്‍ വിളിക്കുകയും വാഹനം മാറ്റിയിടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. പിന്നീട് ഉദ്ഘാടന പ്രസംഗത്തിലാണ് മന്ത്രി പരിപാടി റദ്ദാക്കിയതായി അറിയിച്ചത്. എത്തിയ എല്ലാവരോടും മന്ത്രി ക്ഷമ പറയുകയും ചെയ്തു.
വാഹനങ്ങള്‍ ക്രമീകരിച്ചത് ശരിയായില്ല, പൊതുജനങ്ങള്‍ കാഴ്ചക്കാരായി എത്തിയില്ല, മോട്ടോര്‍ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പോലും പങ്കെടുത്തില്ല എന്നതൊക്കെയാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
സംഘാടനത്തില്‍ വന്‍ വീഴ്ചയെന്നാണ് മന്ത്രി പ്രസംഗത്തില്‍ പറഞ്ഞത്. ''ചടങ്ങിലേക്ക് വന്നിരിക്കുന്നത് എന്‍റെ പാർട്ടിക്കാരും എന്‍റെ പേഴ്സണൽ സ്റ്റാഫും കെഎസ്ആർടിസി ജീവനക്കാരും മാത്രമാണ്. ഒരാളെ പുറത്തുനിന്ന് വിളിച്ചില്ല. പരിപാടിക്ക് വേണ്ടി ഒന്നും തന്നെ ചെയ്യാത്ത ഉദ്യോഗസ്ഥന്റെ പേരിൽ നടപടി എടുക്കും. മുറ്റത്ത് വണ്ടി കേറ്റി ഇട്ടാൽ ടൈൽസ് പൊട്ടും എന്നൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഉദ്യോഗസ്ഥൻ ആരാണ്? കാരണം കാർ കേറ്റി ഇട്ടാൽ പൊട്ടുന്ന ടൈൽസാണ് ഇവിടെയെങ്കില്‍ ബന്ധപ്പെട്ട മന്ത്രിക്ക് ഞാൻ കത്ത് കൊടുക്കും. ദയവുചെയ്ത് ക്ഷമിക്കണം പരിപാടി ഇവിടെ റദ്ദാക്കുകയാണ്'' എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ചടങ്ങില്‍ വട്ടിയൂര്‍കാവ് എം.എല്‍.എ വി. കെ പ്രശാന്തും എത്തിയിരുന്നു. ഗണേഷ് കുമാറിന്റെ പ്രവൃത്തി വിവാദമായപ്പോൾ തന്നെ മുഖ്യമന്ത്രി ഇക്കാര്യം അന്വേഷിച്ചിരുന്നു. ആവശ്യമില്ലാത്ത വിവാദങ്ങൾ ഗണേശൻ തുടരുന്നതിൽ അത്യപ്തനായിരുന്നു മുഖ്യമന്ത്രി.ഇത്തരം നടപടികൾ ദോഷമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി തന്റെ വിശ്വസ്തരെ അറിയിച്ചിരുന്നു.
ബസിന്റെ മുൻവശത്ത് വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിനു ഡ്രൈവറെ സ്ഥലം മാറ്റിയ സംഭവത്തിൽ ഗതാഗത മന്ത്രിക്കും കെഎസ്ആർടിസിക്കും വൻ തിരിച്ചടി സംഭവിച്ചതും ഗണേശന് സംഭവിച്ച പാളിച്ചയായിരുന്നു. മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടർന്ന് പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്മോൻ ജോസഫിനെ പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത് ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റം എന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എൻ.നഗരേഷിന്റെ നടപടി. ശിക്ഷാ നടപടിയായിട്ടാണ് സ്ഥലംമാറ്റമെന്നാണ് വ്യക്തമാകുന്നതെന്നും അത് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. ജയ്മോനെ പൊൻകുന്നം ഡിപ്പോയിൽ തന്നെ തുടർന്നും ജോലി ചെയ്യാൻ അനുവദിക്കണമെന്നും നിർദേശിച്ചു.
അമിതാധികാര പ്രയോഗമാണ് കെഎസ്ആര്‍ടിസിയുടെ നടപടിയെന്ന് കോടതി ചൂണ്ടിക്കാട്ടി. അച്ചടക്ക വിഷയം വന്നാല്‍ എപ്പോഴും സ്ഥലംമാറ്റം ആണോ പരിഹാരമെന്ന് വാദത്തിനിടെ ഹൈക്കോടതി ചോദിച്ചിരുന്നു. ഡ്രൈവറുടെ സ്ഥലം മാറ്റത്തിൽ മന്ത്രിയുടെ ഇടപെടൽ ഉണ്ടെന്ന് കെഎസ്ആർടിസി സമ്മതിക്കുകയും ചെയ്തിരുന്നു. പൊൻകുന്നത്തു നിന്ന് തിരുവനന്തപുരം വരെ തുടർച്ചയായി ഡ്രൈവ് ചെയ്യേണ്ട സാഹചര്യത്തിലാണ് ശുദ്ധജലം വാഹനത്തിന്റെ മുൻപിൽ സൂക്ഷിച്ചതെന്നായിരുന്നു ജയ്മോന്റെ വാദം. വാഹനം തടഞ്ഞു നിർത്തി മന്ത്രി ഇടപെട്ടതിനാലാണ് സ്ഥലം മാറ്റമുണ്ടായതെന്നും ഹർജിക്കാരൻ പറഞ്ഞു. എന്നാൽ ബസുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന സർക്കുലർ നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സ്ഥലം മാറ്റത്തിൽ മന്ത്രിക്കു പങ്കില്ലെന്നുമാണ് കെഎസ്ആർടിസിയുടെ അഭിഭാഷകൻ വാദിച്ചത്. കൈ കാണിച്ചിട്ട് വാഹനം നിർത്താതെ പോയി എന്ന പരാതിയിലും ജീവനക്കാരെ സ്ഥലം മാറ്റാറുണ്ടെന്നും കെഎസ്ആർടിസി വിശദീകരിച്ചിരുന്നു
ഒരു വ്യക്തിയുടെ സേവനം മറ്റൊരിടത്താണ് ആവശ്യമായി വരുന്നതെങ്കിൽ സ്ഥലം മാറ്റമാവാം, അച്ചടക്ക നടപടി നേരിടുന്ന ആൾ അതേ സ്ഥലത്തു തന്നെ തുടരുന്നത് ബുദ്ധിമുട്ടാണെങ്കിലും സ്ഥലംമാറ്റമാകാം, സ്ഥാപനത്തിനോ പൊതുസമൂഹത്തിന് മൊത്തത്തിലോ ഗുണമുള്ള കാര്യമാണെങ്കിലും സ്ഥലം മാറ്റം നീതീകരിക്കപ്പെടാം. എന്നാൽ ഇവിടെ ഈ കാരണങ്ങളൊന്നും ബാധകമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണപരമായ സൗകര്യാര്‍ഥമാണ് സ്ഥലംമാറ്റമെന്ന് പറഞ്ഞ കെഎസ്ആർടിസി സ്ഥലംമാറ്റ മാർഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതെന്നും പറഞ്ഞിരുന്നു. എന്നാൽ സ്ഥലം മാറ്റ ഉത്തരവിൽ എന്തെങ്കിലും അച്ചടക്ക നടപടികളെക്കുറിച്ച് പറയുന്നില്ല. പൊൻകുന്നത്തു നിന്ന് പുതുക്കാട്ടേക്ക് ഡ്രൈവറെ സ്ഥലം മാറ്റിയത് ഏതു സാഹചര്യത്തിലാണെന്നു വ്യക്തമാക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
മുണ്ടക്കയത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുൻഭാഗത്ത് 2 പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം വച്ചിരുന്നതിന്റെ പേരിലാണ് മരങ്ങാട്ടുപിള്ളി സ്വദേശി ജയ്മോനെ പാലാ പൊൻകുന്നം ഡിപ്പോയിൽ നിന്ന് തൃശൂർ പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത്. ഇതിനെതിരെയാണ് ജയ്മോൻ ഹൈക്കോടതിയെ സമീപിച്ചത്. പക്വതയില്ലാത്ത പ്രവർത്തനമായാണ് ഇതിനെ മുഖ്യമന്ത്രി കാണുന്നത്. വെള്ളാപ്പള്ളി നടേശൻ ഗണേശനെതിരെ തുടർച്ചയായി ഇടപെട്ടിട്ടും പിണറായി ഇടപെടാത്തതും ഗണേശന് കിട്ടേണ്ടത് കിട്ടട്ടേ എന്ന ചിന്തയുള്ളതുകൊണ്ടാണ്.
ഗണേഷ് കുമാര്‍ സരിതയെ ഉപയോഗിച്ചാണ് മന്ത്രി സ്ഥാനം നേടിയതെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. സംസ്കാരം അനുസരിച്ചായിരിക്കും ഓരോരുത്തരുടെയും പ്രതികരണം, അത് ആളുകൾ തിരിച്ചറിയും. വെള്ളാപ്പള്ളിയുടെ ലെവലല്ല എന്‍റെ ലെവൽ. ഇച്ചിരി കൂടിയ ലെവലാണ് എനിക്കുള്ളത്. സംസ്കാരവും പക്വതയും ഇല്ലാത്തവരുടെ രീതിയിൽ തരംതാഴാൻ ഞാൻ എന്തായാലും ആഗ്രഹിക്കുന്നില്ല. ഇതൊന്നും പ്രസക്തമായ കാര്യങ്ങളല്ല. വെള്ളാപ്പള്ളി ആളുകളെ വിമർശിക്കുന്നത് ആദ്യമായിട്ടൊന്നുമല്ല' - ഗണേഷ് കുമാർ വ്യക്തമാക്കി.
അഹങ്കാരത്തിന് കൈയും കാലുംവെച്ച ആളാണ് ഗണേഷ് കുമാറെന്നും, ഒരു ട്രാൻസ്പോർട്ട് മന്ത്രി പാരലായി ട്രാൻസ്പോർട്ട് നടത്താമോ എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം. 'ഗണേശൻ എന്ന് പല പ്രാവശ്യം പറഞ്ഞെങ്കിൽ പുണ്യം കിട്ടുമെന്ന്. ഏത് ഗണേശനാണ്, വിഘ്നേശ്വരനാണ് ഗണേശൻ. അവന്‍റെ തന്തയാണ് നടേശൻ. നടേശൻ ആരാണ് ശിവൻ. തന്തക്കിട്ട് പാരവെച്ച ഈ ഗണേശനെ കുറിച്ച് എന്ത് പറയാനാണ്. തന്തക്കിട്ടും അമ്മക്കിട്ടും പെങ്ങൾക്കിട്ടും പാരവെച്ചില്ലേ ഗണേശൻ?. ഇത് ഡൂപ്ലിക്കേറ്റ് ഗണേശനാണ്.' - ഇത്തരത്തിലായിരുന്നു മന്ത്രിക്കെതിരായ വെള്ളാപ്പള്ളിയുടെ വാക്കുകള്‍. പിണറായിയുടെ മനസറിഞ്ഞ് സംസാരിക്കുന്നയാളാണ് വെള്ളാപ്പള്ളി. ഗണേശനോട് മുഖ്യമന്ത്രിക്ക് താത്പര്യമില്ലെന്ന് വെള്ളാപ്പള്ളി തന്റെ വിശ്വസ്തരോട് പറയുന്നുണ്ട്. സി പി എമ്മിന്റെ കരുത്തരായ ഉദ്യോഗസ്ഥരോട് ഗണേശൻ മോശമായി പെരുമാറുന്നു എന്ന തോന്നലാണ് മുഖ്യമന്ത്രിക്കുള്ളത്. നിരവധി ഉദ്യേഗസ്ഥർ തങ്ങളുടെ പരാതി മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിക്കുമായിരുന്നു. ഗണേശൻ ഘടകകക്ഷി നേതാവായതിനാൽ മുഖ്യമന്ത്രിക്ക് അധികം സംസാരിക്കാൻ കഴിയുന്നില്ല. ഘടകകക്ഷി മന്ത്രിമാരിൽ മുഖ്യമന്ത്രിക്ക് ഒരു താത്പര്യവുമില്ലാത്തയാളാണ് ഗണേശൻ .ഗതാഗത മന്ത്രിയുടെ റീൽസ് ഷൂട്ടിങ്ങ് അതിരു കടക്കുന്നു എന്ന അഭിപ്രായവും സി പി എമ്മിനുണ്ട്. എൽ. ഡി എഫ് കൺവീനർ ഗണേശനോട് സംസാരിക്കട്ടെ എന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഗണേശൻ ചെയ്യുന്നകാര്യങ്ങളിൽ തനിക്കുള്ള ഇഷ്ടകേട് പ്രവർത്തിയിലൂടെ കാണിക്കാനാണ് മുഖ്യമന്തിയുടെ ശ്രമം. ഇതിൽ ഇത്ര കോപിക്കാൻ എന്തിരിക്കുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം. അഴിമതിക്ക് പേരുകേട്ട മോട്ടർ വാഹനവകുപ്പിൽ കഴിഞ്ഞ കുറെ നാളുകളായി അഴിമതിവിരുദ്ധ പോരാട്ടം നടത്തി വരികയാണ് മന്ത്രി കെ ബി ഗണേഷ് കുമാർ . ലൈസൻസും മറ്റും കരസ്ഥമാക്കുന്നതിന് ആയിരക്കണക്കിന് രൂപയാണ് ഈ വകുപ്പിൽ കോഴയായി നൽകേണ്ടിയിരുന്നത് . എന്നാൽ മോട്ടർ വാഹന വകുപ്പിലെ സംവിധാനങ്ങൾ ഓൺലൈനാക്കിയതോടുകൂടി അഴിമതി വൻതോതിൽ കുറഞ്ഞു. ഇതിൽ ഉദ്യോഗസ്ഥർക്ക് കടുത്ത അമർഷം ഉണ്ടായിരുന്നു. ഗണേശ് കുമാർ മന്ത്രിയായത് തന്നെ മോട്ടർ വാഹന വകുപ്പിൽ ബോംബിട്ടുകൊണ്ടാണ്. തന്റെ മുൻഗാമിയായ മന്ത്രി ആന്റണി രാജു മന്ത്രിസ്ഥാനത്തിന്റെ ഒടുവിലത്തെ ദിവസം നടത്തിയ സ്ഥലം മാറ്റങ്ങളെല്ലാം റദ്ദാക്കി കൊണ്ടാണ് ഗണേശൻ എത്തിയത്.
മന്ത്രിയുമായുള്ള തര്‍ക്കത്തിനൊടുവിലാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് എസ്. ശ്രീജിത്തിനെ മാറ്റിയത്. ഉന്നതരുടെ പോരില്‍ മോട്ടോര്‍വാഹനവകുപ്പ് അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെയാണ് കമ്മിഷണറെ മാറ്റിയത്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇരുവരും തമ്മില്‍ തുടങ്ങിയ തര്‍ക്കം ഒന്നിലേറെ തവണ വാക്പോരിലേയ്ക്ക് നീങ്ങിയിരുന്നു. അഭിപ്രായഭിന്നത രൂക്ഷമായതിന് ശേഷം മന്ത്രി വിളിച്ച പലയോഗങ്ങളിലും കമ്മിഷണര്‍ പങ്കെടുത്തിരുന്നില്ല. എന്നാൽ കമ്മീഷണർക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടായിരുന്നു.
ആന്റണി രാജു മന്ത്രിയായിരുന്നപ്പോള്‍, സര്‍ക്കാര്‍ തീരുമാനിച്ച പദ്ധതികളുമായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ മുന്നോട്ടുപോയതാണ് മന്ത്രി കെ.ബി. ഗണേഷ് കുമാറുമായുള്ള അസ്വാരസ്യങ്ങളുടെ തുടക്കം. അഭിപ്രായഭിന്നയുണ്ടെങ്കിലും ഇരുവരും പരസ്യമാക്കിയിരുന്നില്ല. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുമായി നടന്ന ചര്‍ച്ചയ്ക്കിടയില്‍ മന്ത്രി, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറെ ശകാരിച്ചതാണ് തുടക്കം. തന്റെ പക്ഷം വിശദീകരിക്കാന്‍ പിന്നീട് മന്ത്രിയുടെ ചേമ്പറിലെത്തിയ കമ്മിഷണറും മന്ത്രിയും തമ്മില്‍ വാക്കേറ്റമായി.
അവധിയില്‍പോയ കമ്മിഷണര്‍ തിരിച്ചെത്തിയ ശേഷം മന്ത്രിയുമായി അകലം പാലിച്ചു. ഇതില്‍പെട്ട് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും തടസ്സപ്പെട്ടു. നികുതി വെട്ടിപ്പില്‍ ഉള്‍പ്പെടെ കമ്മിഷണര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാരില്‍നിന്നുള്ള നടപടി വൈകി. മറുവശത്ത് മന്ത്രി കുറ്റക്കാരാണെന്ന് കണ്ടെത്തിയ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കെതിരെയും കമ്മിഷണറേറ്റില്‍നിന്ന് നടപടിയുണ്ടായില്ല. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവും പാളി. വകുപ്പ് സ്വന്തമായി ടെസ്റ്റിങ് ട്രാക്കുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചെങ്കിലും തുടങ്ങാന്‍ കഴിഞ്ഞില്ല. ഉന്നത തലത്തിലെ തര്‍ക്കം കാരണം ഡ്രൈവിങ് സ്‌കൂള്‍ സമരം ആഴ്ചകള്‍ നീണ്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
അതിസുരക്ഷാ നമ്പര്‍പ്ലേറ്റിന്റെ കാര്യത്തിലാണ് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ പാരമ്യത്തിലായത്. എടപ്പാളിലെ ഡ്രൈവര്‍ ട്രെയിനിങ് ഇന്‍സ്റ്റിട്യൂട്ടില്‍ നിര്‍മാണ കേന്ദ്രം സ്ഥാപിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കമ്മിഷണര്‍ ടെണ്ടര്‍ വിളിച്ചു. നിര്‍മാണ കേന്ദ്രം സ്ഥാപിക്കാന്‍ നല്‍കിയ അനുമതി റദ്ദാക്കിയ മന്ത്രി ആഗോള ടെണ്ടര്‍ വിളിക്കാന്‍ തീരുമാനിച്ചു. 200 കോടിയില്‍ താഴെയുള്ള പദ്ധതിക്ക് ആഗോള ടെണ്ടര്‍ പ്രായോഗികമല്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറും മറുപടി നല്‍കി.
ഡ്രൈവര്‍ ട്രെയിനിങ് ഇന്‍സ്റ്റിട്യൂട്ടിന്റെ ഭരണസമിതി യോഗത്തിലും മന്ത്രിയും കമ്മിഷണറും തമ്മില്‍ തര്‍ക്കിച്ചു. തുടങ്ങിവച്ച ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കവേയാണ് കമ്മിഷണറെ മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്. റീ ടെണ്ടര്‍ എട്ടിന് തുറന്നിരുന്നു. മന്ത്രിയുടെ എതിർപ്പ് മറികടന്ന് കമ്മിഷണര്‍ നേരിട്ടാണ് ടെണ്ടറുകള്‍ പരിശോധിച്ചത്. മന്ത്രിയുടെ അപ്രീതി ഭയന്ന് ഉദ്യോഗസ്ഥര്‍ ടെണ്ടര്‍ നടപടികളില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.
പുതിയ മന്ത്രിയായി കെ ബി ഗണേഷ് കുമാർ ചാർജ് എടുത്തതോടെയാണ് ട്രാൻസ്പോർട്ട് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യേഗസ്ഥർ കടുത്ത ആശങ്കയിലും ഉത്കണ്ഠയിലുമായത്. ആദ്യ പരിഷ്ക്കാരമായി ഗതാഗതകമ്മീഷണർ എസ് ശ്രീജിത്ത് വഴി സി പി എം നടപ്പാക്കിയ സ്ഥലം മാറ്റ പട്ടിക കീറി ഗണേഷ് അടുക്കള പുറത്തേക്കെറിഞ്ഞു. സെക്രട്ടറിയേറ്റിൽ എത്തിയ മന്ത്രി കെ ബി ഗണേഷ് കുമാർ ജനുവരി ഒന്നു മുതൽ താൻ പറയുന്നത് മാത്രം വകുപ്പിൽ നടന്നാൽ മതിയെന്ന് കർശന നിർദേശം നൽകി. ഗതാഗത വകുപ്പിലെയും കെഎസ്ആർടിസിയിലെയും ഉന്നതർ മുട്ടിടിച്ച് എല്ലാം കേട്ടു നിന്നു. ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അന്നേ ഗതാഗത വകുപ്പ് വിടാൻ ഒരുങ്ങിയിരുന്നു. ബിജു പ്രഭാകർ ആയിരുന്നു മറ്റൊരു ഉദ്യേഗസ്ഥൻ. ഇരുവരും വകുപ്പ് വിടാൻ താമസമുണ്ടായിരുന്നില്ല. ഏതായാലും ഗണേശിന് പണി കിട്ടുന്നതിൽ ആഹ്ലാദത്തിലാണ് മുഖ്യമന്ത്രി. ഇതു തന്നെയാണ് ഉമ്മർ ചാണ്ടിക്കും പണ്ട് സംഭവിച്ചത്.അങ്ങനെയാണ് ഉമ്മൻ ചാണ്ടി സോളാർ കേസിൽ പ്രതിയായത്.https://www.facebook.com/Malayalivartha