മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; ജലനിരപ്പ് 140 അടിയോട് അടുക്കുന്നു

കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. 140 അടിയോട് അടുക്കുകയാണ് ജലനിരപ്പ് .നിലവിലെ ജലനിരപ്പ് 139.30 അടിയാണ് . കനത്ത മഴയെ തുടർന്നാണ് ജലനിരപ്പ് ഉയർന്നത്. സെക്കൻഡിൽ 8,800 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ് . നീരൊഴുക്ക് വർധിച്ചു വരുന്നുണ്ട്. അതുകൊണ്ട് തന്നെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് 10,178 അടിയാക്കിയേക്കും.
ഡാമിന്റെ കൂടുതൽ ഷട്ടറുകൾ വീണ്ടും തുറക്കും.കഴിഞ്ഞ ദിവസം ഒറ്റ രാത്രി ആറ് അടിയോളം ജലനിരപ്പ് ഉയർന്നതോടെ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നിരുന്നു. ഉച്ചയ്ക്ക് 13 ഷട്ടറുകൾ ഒരു മീറ്റർ വീതം ഉയർത്തി. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായേക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പും നിലവിൽ ഉണ്ട്.
https://www.facebook.com/Malayalivartha