ക്ഷേത്ര മുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയിൽ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... മരക്കൊമ്പ് പൊട്ടി തലയിൽ വീണ് വീട്ടമ്മയ്ക്ക്....
കോഴിക്കോട് ക്ഷേത്ര മുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയിൽ വീണു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് പന്നിയങ്കര സ്വദേശി ശാന്തയാണ് മരിച്ചത്.
മായംപള്ളി ദേവീക്ഷേത്രത്തിന് സമീപത്ത് ഇന്ന് രാവിലെ ആയിരുന്നു അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ശാന്തയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha