കണ്ണീർക്കാഴ്ചയായി... നവി മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് കുടുംബത്തിലെ മൂന്നുപേർ അടക്കം നാലുപേർക്ക് ദാരുണാന്ത്യം

നവി മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് കുടുംബത്തിലെ മൂന്നുപേർ അടക്കം നാലുപേർ മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം സ്വദേശി സുന്ദർ ബാലകൃഷ്ണൻ, (44), പൂജ രാജൻ (39), മകൾ വേദിക( 6) എന്നിവരാണ് മരിച്ച മലയാളികൾ.
കമല ഹിരാൽ ജെയിൻ (84) മരിച്ച മറ്റൊരാൾ. വാശി സെക്ടർ 14 ലെ രഹേജ റെസിഡൻസി ഹൗസിംഗ് സൊസൈറ്റി കെട്ടിടത്തിലെ 10, 11, 12 നിലകളിൽ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
ആദ്യം പത്താംനിലയിലാണ് തീ കണ്ടത്. പിന്നീട ഇത് മറ്റ് നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു. 12ാം നിലയിലാണ് മലയാളി കുടുംബം താമസിച്ചിരുന്നത്.
"
https://www.facebook.com/Malayalivartha