പി.വി. സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ പുരസ്‌കാരം കെ. മാധവന് ...

പി.വി. സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ പുരസ്‌കാരം ഡിസ്‌നി ഇന്ത്യയുടെ സ്ട്രാറ്റജിക് ഉപദേശകനും ദൃശ്യമാധ്യമ രംഗത്തെ ഉന്നതശീർഷനുമായ കെ. മാധവന് സമ്മാനിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരദാനം നിർവഹിച്ചത്.
കോഴിക്കോട് ശ്രീനാരായണ സെന്ററിനറി ഹാളിൽ നടന്ന ചടങ്ങിൽ പി.വി. സാമി മെമ്മോറിയൽ ട്രസ്റ്റ് ചെയർമാനും മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ അധ്യക്ഷനായി. എം.കെ. രാഘവൻ എംപി കെ. മാധവനെ പൊന്നാട അണിയിക്കുകയായിരുന്നു.
മുപ്പത്തഞ്ച് വർഷം മുൻപ് വിട്ടുപോയിട്ടും പി. വി. സാമിയുടെ കർമമണ്ഡലത്തിലെ തിളക്കം ഇപ്പോഴും നിലനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിക്കുകയും ചെയ്തു. . കോഴിക്കോട്ടു നിന്ന് വ്യവസായരംഗത്തിന്റെ ഉന്നതിയിലേക്ക് കടന്നുകയറിയ അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറയ്ക്ക് പാഠപുസ്തകമാണ്. ഒരു സാധാരണ മനുഷ്യൻ സ്വപ്രയത്‌നംകൊണ്ട് കെട്ടിപ്പടുത്ത കെടിസി ഇന്നത്തെ ലോജിസ്റ്റിക് മേഖലയുടെ ആദ്യ രൂപങ്ങളിൽ ഒന്നാണ്. ഈ വർഷത്തെ പുരസ്‌കാരം കെ. മാധവന് നൽകിയത് ഏറ്റവും ഉചിതമായ തീരുമാനമാണ്. താൻ നിർവഹിക്കുന്ന ഉത്തരവാദിത്വത്തിൽ പൂർണമായി മുഴുകുമെന്നതാണ് മാധവന്റെ ഏറ്റവും വലിയ പ്രത്യേകതയായുള്ളത്.
"
https://www.facebook.com/Malayalivartha