കണ്ണീർക്കാഴ്ചയായി.... വടക്കഞ്ചേരി ദേശീയപാത 544ൽ അഞ്ചുമൂർത്തീമംഗലത്ത് നടന്ന വാഹനാപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം

ആ കാഴ്ച കാണാനാവാതെ.... വടക്കഞ്ചേരി ദേശീയപാത 544ൽ അഞ്ചുമൂർത്തീമംഗലത്ത് നടന്ന വാഹനാപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ യുവാക്കളെ ഇടിച്ച് വീഴ്ത്തി. തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം നടന്നത്.
വടക്കഞ്ചേരി മംഗലം തെക്കേത്തറ പാഞ്ഞാംപറമ്പ് സ്വദേശി ഷിബു (27), മംഗലത്ത് വിരുന്നു വന്ന പല്ലാവൂർ ചെമ്മണംകാട്ടിൽ കിഷോർ (26) എന്നിവരാണ് മരിച്ചത്. തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം റോഡ് മുറിച്ച് കടക്കാൻ നിൽക്കുന്ന യുവാക്കളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
യുവാക്കളെ ഉടൻ ഇരട്ടക്കുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha