NSS-ന്റെ വേദിയിൽ രാഹുലിന് വമ്പൻ സ്വീകരണം..! 19 കല്യാണ വീട്ടിലും രാഹുൽ ഇറങ്ങി

രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂട്ടാന്‍ ഇറങ്ങിയ ഇടതു മുന്നണിക്കും സിപിഎമ്മിനും തുടര്‍ച്ചയായി തിരിച്ചടികളാണ് നേരിടേണ്ടി വരുന്നത്. പാലക്കാട് മണ്ഡലത്തില്‍ അടിമുടി സജീവമായ രാഹുലിനെ മണ്ഡലത്തിലെ ജനങ്ങളും സ്വീകരിച്ചു തുടങ്ങി. സമുദായ സംഘടനകള്‍ അടക്കം രാഹുലിനെ പിന്തുണച്ചു രംഗത്തുവന്നതോടെ കളം മാറുന്നു എന്ന തിരിച്ചറിവിലാണ് സിപിഎം. അതുകൊണ്ട് തന്നെ രാഹുലിനെ എങ്ങനെ പൂട്ടാന്‍ സാധിക്കുമെന്ന് പദ്ധതികള്‍ ആസൂത്രണം ചെയ്യാനാണ് അണിയറ നീക്കം. എന്നാല്‍, സ്വന്തം പാര്‍ട്ടി പോലും എഴുതി തള്ളിയിടത്തു നിന്നും ഉയര്‍ത്തെഴുനേല്‍ക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.
പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയതും കൃത്യമായ രാഷ്ട്രീയ സന്ദേശമാണ്. മുണ്ടപ്പള്ളി 1300-ാം എന്‍ എസ് എസ് സംഘടിപ്പിച്ച കുടുംബ സംഘമം പരിപാടിയിലാണ് രാഹുല്‍ പങ്കെടുത്തത്. വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് രാഹുല്‍ ഒരു എന്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത്. എന്‍ എസ് എസ് അടൂര്‍ താലൂക്ക് യൂണിയന്റെ ചെയര്‍മാനും ഈ പരിപാടിയില്‍ ഉണ്ടായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു ഈ പരിപാടി നടന്നത്.
19 വിവാഹങ്ങള്‍ ഒഴിവാക്കിയിട്ടാണ് കുടുംബസംഗമത്തില്‍ എത്തിയതെന്ന് എംഎല്‍എ പറഞ്ഞു. കരയോ?ഗത്തിന്റെ ഭാരവാഹികള്‍ എല്ലാ വീടുകളിലുമെത്തി ക്ഷണിക്കുന്നതുപോലെ എന്നോടും പറഞ്ഞിരുന്നു. അതിനാല്‍, ഞാനുമൊരു ഒഴുക്കന്‍മട്ടിലാണ് വരാമെന്ന് കരുതിയതെന്നും എന്നാല്‍, പരിപാടിയുടെ നോട്ടീസ് കണ്ടപ്പോഴാണ് മുഖ്യാതിഥിയാണെന്ന് അറിഞ്ഞതെന്നും രാഹുല്‍ പറഞ്ഞു.
ഇത്രയും ദിവസം പാലക്കാടായിരുന്നു. ഞായറാഴ്ച ആയിരുന്നിട്ടും ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് പത്തനംതിട്ടയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കന്നി കഴിഞ്ഞു, തുലാം മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയായിരുന്നു. ഇന്ന് പങ്കെടുക്കേണ്ട 19 കല്യാണം ഒഴിവാക്കിയിട്ടാണ് ഇങ്ങോട്ട് വന്നതെന്നും വൈകുന്നേരം കല്യാണം നടക്കുന്ന വീടുകളിലെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha