ശബരിമലയില്‍ നിന്ന് മടങ്ങിയ കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി അപകടം...

ശബരിമലയില്‍ നിന്ന് മടങ്ങിയ കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി അപകടം. നാഗര്‍കോവിലിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. പനച്ചമൂടിന് സമീപം താന്നിമൂട്ടില്‍ വളവില്‍ വെച്ച് കാര്‍ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ ടെലഫോണ്‍ പോസ്റ്റിനെ ഇടിച്ചു തകര്‍ത്ത ശേഷം ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു നിന്നു.
കാറിന് സാരമായ കേടുപാട് സംഭവിച്ചെങ്കിലും കാറിലുണ്ടായിരുന്ന ആറംഗ സംഘം പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇതേസമയം എതിര്‍ ദിശയില്‍ നിന്ന് വാഹനങ്ങളൊന്നും വരാത്തതുകൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായതെന്ന് പ്രശേവാസികൾ .
"
https://www.facebook.com/Malayalivartha

























