മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പ്രവാസി സംഗമം 24ന് മസ്കറ്റിൽ....

മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി സംഗമം 24ന് മസ്കറ്റിൽ. 25ന് സലാലയിലും സംഗമം ഒരുക്കിയിട്ടുണ്ട്. 26 വർഷത്തിനു ശേഷം ആദ്യമായാണ് കേരള മുഖ്യമന്ത്രി ഒമാൻ സന്ദർശിക്കുന്നത്.
22ന് തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന മുഖ്യമന്ത്രി 23ന് പുലർച്ചെ മസ്കത്തിലെത്തും. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം, സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ 23നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
25ന് സലാലയിലെ അൽ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് പരിപാടി. ഒമാനിലെ പരിപാടികളിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ്ങും മലയാളം മിഷനും ലോക കേരള സഭയുമാണ് സംഘാടകർ. മന്ത്രി സജി ചെറിയാൻ, നോർക്ക ഡയറക്ടർ വിൽസൺ ജോർജ്, വ്യവസായികളായ എം എ യൂസഫലി, ഗർഫാർ മുഹമ്മദലി തുടങ്ങിയവരും ഒമാനിലെ പരിപാടികളിൽ പങ്കെടുക്കുന്നതാണ്. മലയാളം മിഷൻ സലാല ചാപ്റ്ററിന്റെ\ ഉദ്ഘാടനവും മുഖ്യമന്ത്രി നടത്തും.
"
https://www.facebook.com/Malayalivartha