സങ്കടക്കാഴ്ചയായി.... പാലക്കാട് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജോലി സ്ഥലത്ത് നിന്നു വീട്ടിലേക്ക് മടങ്ങിയ പാചകത്തൊഴിലാളിയായ യുവാവിൻ്റെ മൃതദേഹം പാടത്ത്...

ആ കാഴ്ച സങ്കടക്കാഴ്ചയായി... പാലക്കാട് കൽമണ്ഡപം പനംകളം പാടത്ത് പാചകത്തൊഴിലാളിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കൊട്ടേക്കാട് ചെമ്മങ്കാട് സ്വദേശി സുധീഷ് (38) ആണ് മരിച്ചത്.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജോലി സ്ഥലത്ത് നിന്നു വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അതിനിടെ പോകുന്ന വഴിയിൽ വിശ്രമിക്കുന്നതിനിടെ അപസ്മാരം സംഭവിച്ച് പാടത്തേക്ക് വീണതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനത്തിലുള്ളത്.
ഇന്നലെ വൈകുന്നരേം ആറോടെയാണ് പ്രദേശവാസികൾ സുധീഷിനെ പാടത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് വാർഡ് മെമ്പർ എ.അബുതാഹിറിൻ്റെ നേതൃത്വത്തിൽ നാട്ടുകാരും കസബ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തുകയും ചെയ്തു. ചെളിവെള്ളം കെട്ടിനിന്ന പാടത്തുനിന്ന് യുവാവിനെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മന്തക്കാട്ടെ ഹോട്ടലിൽ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നു സുധീഷ്. ഇന്നലെ ഉച്ചയോടെയാണ് ശാരീരിക ബുദ്ധിമുട്ട് കാരണം ഇദ്ദേഹം വീട്ടിലേക്ക് തിരിച്ചത്.
ശക്തമായ മഴ കാരണം സമീപ പ്രദേശങ്ങളിൽ ആളും കുറവായിരുന്നു. സംഭവസ്ഥലത്തു നിന്ന് സുധീഷിൻ്റെ ബൈക്കും കണ്ടെത്തി. സംഭവത്തിൽ മറ്റു ദുരൂഹതകളൊന്നുമില്ലെന്ന് കസബ പൊലീസ് . മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സുധീഷിൻ്റെ ഭാര്യ സുചിത്ര, ഒരു മകളുണ്ട്.
"https://www.facebook.com/Malayalivartha



























