കണ്ണീർക്കാഴ്ചയായി... കളിക്കുന്നതിനിടെ പേനയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം

നിലവിളിച്ച് വീട്ടുകാർ.... കളിക്കുന്നതിനിടെ പേനയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം. എരുമപ്പെട്ടി ആദൂര് കണ്ടേരി വളപ്പിൽ ഉമ്മർ- മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹലാണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം.
വീട്ടിൽ പേന വച്ച് കളിക്കുന്നതിനിടെ അടപ്പ് ഊരി വായിലിടുകയായിരുന്നു. ഉടൻ മരത്തങ്ങോട് അൽ അമീൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംസ്‌കാരം ചടങ്ങുകൾ നടത്തി. ഒരു സഹോദരിയുണ്ട്.
"
https://www.facebook.com/Malayalivartha


























