മുന്‍ ഡി.സി.സി ട്രഷറര്‍ എൻ.എം. വിജയന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എൻ.എം. വിജയന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആത്മഹത്യാ പ്രേരണ കേസില്‍ ഐ.സി. ബാലകൃഷ്ണന് എം.എല്‍.എയാണ് ഒന്നാംപ്രതി. മുന്‍ ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് രണ്ടാംപ്രതിയാണ്. മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.കെ. ഗോപിനാഥന്, പരേതനായ പി.വി. ബാലചന്ദ്രന് എന്നിവര്‍ മൂന്നും നാലും പ്രതികളാണ്.
അതേസമയം കേസില്‍ നേരത്തേ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടിയിരുന്നു. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമ്മര്‍പ്പിച്ചത്. എൻ.എം. വിജയന്റെ മരണത്തില്‍ പൊലീസ് ആത്മഹത്യാ പ്രേരണകുറ്റത്തിന് കെസെടുത്തതിന് പിന്നാലെ കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് വ്യക്തമായിട്ടുണ്ടായിരുന്നു.
സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പൊലീസിനു ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
"
https://www.facebook.com/Malayalivartha


























