കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത.... ന്യൂനമർദ്ദം ഇന്ന് മോൻതാ ചുഴലിക്കാറ്റാകും.... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്....

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന് 'മോൻതാ' ചുഴലിക്കാറ്റായി മാറും. കാറ്റ് കേരളത്തെ ബാധിക്കാതെ വടക്കോട്ടു നീങ്ങും. എന്നാൽ, കാറ്റിന്റെ സ്വാധീനത്താൽ 29വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ചുഴലിക്കാറ്റിന് 'മോൻതാ' എന്ന പേര് നിർദ്ദേശിച്ചത് തായ്ലാൻഡാണ്.
മോൻതാ എന്നാൽ അർത്ഥം മണമുള്ള പൂവെന്നാണ്. ഇടിവെട്ടിപ്പെയ്യുന്ന തുലാവർഷ മഴയിൽ നിന്ന് വ്യത്യസ്തമായി ഏറിയും കുറഞ്ഞും ദിവസം മുഴുവനും പെയ്യും. ഇന്ന് തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
അതേസമയം ഇന്നലെ ഇടുക്കി അടിമാലിയിൽ മണ്ണിടിച്ചിലുണ്ടായി. മണ്ണിടിഞ്ഞ് വീടുകളിലേക്ക് മുകളിലേക്ക് പതിച്ചു. ക്യാമ്പുകളിൽ പാർത്തിരുന്ന ദമ്പതികൾ പ്രധാനപ്പെട്ട രേഖകൾ എടുക്കാനായി വീട്ടിലേക്ക് വന്ന സമയത്താണ് മണ്ണിടിച്ചിലുണ്ടായത്. ദമ്പതികളിൽ ഭാര്യയെ രക്ഷിക്കാനായി, ഭർത്താവിന്റെ ജീവൻ രക്ഷിക്കാനായില്ല. കൊച്ചി ധനുഷ്ക്കോടി ദേശീയപാതയിലെഅടിമാലി കൂമ്പൻപാറയിലാണ് മണ്ണിടിച്ചിലുണ്ടായത്. രണ്ടു വീടുകൾ പൂർണമായും തകർന്നു.
"
https://www.facebook.com/Malayalivartha

























