ശബരിമല സ്വർണവിവാദം... ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബംഗളൂരുവിലെ വസതിയിൽ നിന്നും സുഹൃത്ത് ഗോവർദ്ധന്റെ ബെല്ലാരിയിലെ റൊദ്ദം ജുവലറിയിൽ നിന്നുമായി കണ്ടെടുത്ത 22 പവൻ ശ്രീകോവിലിലെ ശില്പങ്ങളിൽ നിന്നും വാതിൽപ്പടിയിൽ നിന്നും കവർന്ന രണ്ടു കിലോ സ്വർണത്തിൽ ഉൾപ്പെട്ടതാണെന്ന നിഗമനത്തിൽ പ്രത്യേക അന്വേഷണ സംഘം...

ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബംഗളൂരുവിലെ വസതിയിൽ നിന്നും സുഹൃത്ത് ഗോവർദ്ധന്റെ ബെല്ലാരിയിലെ റൊദ്ദം ജുവലറിയിൽ നിന്നുമായി കണ്ടെടുത്ത 22 പവൻ ശബരിമല ശ്രീകോവിലിലെ ശില്പങ്ങളിൽ നിന്നും വാതിൽപ്പടിയിൽ നിന്നും കവർന്ന 250 പവൻ സ്വർണത്തിൽ ഉൾപ്പെട്ടതാണെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘമുള്ളത്.
സ്വർണം കോടതിയിൽ ഹാജരാക്കും. ശബരിമലയിൽ നിന്ന് കവർന്നതാണോയെന്ന് അറിയാൻ ശാസ്ത്രീയ പരിശോധന നടത്തും. കവർന്ന സ്വർണം ആഭരണങ്ങളാക്കി മാറ്റിയെന്നും സൂചന.
സ്മാർട്ട് ക്രിയേഷൻസിൽ വച്ച് വേർതിരിച്ച സ്വർണം ഗോവർദ്ധന് വിറ്റെന്ന് പോറ്റി മൊഴി നൽകിയിരുന്നു. സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും മോഷ്ടിച്ചതാണെന്ന് അറിയാതെ പോറ്റിയിൽ നിന്ന് സ്വർണം വാങ്ങിയെന്നുമാണ് ഗോവർദ്ധന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോറ്റിയുമായി പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിലേക്ക് പോയത്
പോറ്റിയുടെ വീട്ടിലെ റെയ്ഡിൽ ബാങ്ക് രേഖകളും ഭൂമിയുടെ ആധാരങ്ങളും പിടിച്ചെടുത്തു. എസ്.ഐ.ടിക്കൊപ്പം ബംഗളൂരു പൊലീസും റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്. സ്വർണം വേർതിരിച്ച ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ ഇന്നലെ സന്ധ്യയോടെ പോറ്റിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. സി.ഇ.ഒ പങ്കജ് ഭണ്ഡാരിയും ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നു. പണിക്കൂലിയായി നൽകിയ 109ഗ്രാം സ്വർണം പിടിച്ചെടുക്കാനും ശ്രമിക്കുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി 30ന് അവസാനിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha

























