വിഷൻ 2031: എല്ലാ ഭൂമിക്കും കൃത്യമായ അളവും രേഖയും ...

പരമ്പരാഗത രേഖകൾ അടിസ്ഥാനമാക്കിയ ഉടമസ്ഥാവകാശത്തിൽ നിന്ന് സർക്കാർ ഉറപ്പുനൽകുന്ന അന്തിമ രേഖയിലേക്ക്2031ഓടെ എത്താനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി കെ.രാജൻ.
റവന്യൂ വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ രൂപീകരിക്കുന്ന വിഷൻ 2031 സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2031ഓടെ എല്ലാ ഭൂമിക്കും കൃത്യമായ കണക്കും അളവും രേഖയും ഉണ്ടാകണമെന്നതാണ് ലക്ഷ്യം. 'എല്ലാ ഭൂമിക്കും രേഖ' എന്ന ആശയത്തിനായാണ് ഡിജിറ്റൽ സർവേ ആരംഭിച്ചത്.
രണ്ടു വർഷം പിന്നിടുമ്പോൾ കേരളത്തിന്റെ നാലിലൊന്ന് ഏകദേശം അളന്നു. ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ എല്ലാ ഭൂമിക്കും കൃത്യമായ അളവിനനുസരിച്ച് രേഖയുണ്ടാകുമെന്നും മന്ത്രി കെ.രാജൻ കൂട്ടിച്ചേർക്കുകയും ചെയ്തു. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. റവന്യൂ സെക്രട്ടറി എം.ജി.രാജമാണിക്യം റിപ്പോർട്ട് അവതരിപ്പിച്ചു.
"
https://www.facebook.com/Malayalivartha

























