ഇന്ത്യയിലെ പരമോന്നത ശാസ്ത്ര അവാർഡായ വിജ്ഞാൻ രത്‌ന പുരസ്‌കാരം പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ജയന്ത് നാർലിക്കറിന്

വിജ്ഞാൻ രത്‌ന പുരസ്‌കാരം പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ജയന്ത് നാർലിക്കറിന്. പത്മവിഭൂഷൺ അവാർഡ് ജേതാവായ ഡോ. ജയന്ത് നാർലിക്കർ കഴിഞ്ഞ മെയ് മാസത്തിൽ അന്തരിച്ചു.‘മഹാവിസ്ഫോടന’ സിദ്ധാന്തത്തിന് ബദലുകൾ നിർദ്ദേശിച്ചതോടെ അന്താരാഷ്‌ട്രതലത്തിൽ അംഗീകരിക്കപ്പെട്ടയാളാണ് ഡോ. ജയന്ത് നാർലിക്കർ
പ്രപഞ്ചം ഒറ്റ നിമിഷം കൊണ്ട് സൃഷ്ടിക്കപ്പെട്ടെന്ന മഹാവിസ്ഫോടന സിദ്ധാന്തത്തെ നാർലിക്കർ വെല്ലുവിളിച്ചിരുന്നു. ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ ഫ്രെഡ് ഹോയ്‌ലുമായി ചേർന്ന്, അനന്തതയിലേക്ക് പുതിയ ദ്രവ്യത്തിന്റെ തുടർച്ചയായ സൃഷ്ടിയിലൂടെ പ്രപഞ്ചം എപ്പോഴും നിലനിന്നിരുന്നുവെന്ന് അദ്ദേഹം വാദിച്ചു.
ഇത് കൂടാതെ 2025-ലെ എട്ട് വിജ്ഞാൻ ശ്രീ അവാർഡുകൾ കേന്ദ്ര സർക്കാർ ഇന്നലെ പ്രഖ്യാപിച്ചു. ജ്ഞാനേന്ദ്ര പ്രതാപ് സിംഗ് (കാർഷിക ശാസ്ത്രം), യൂസഫ് മുഹമ്മദ് ഷെയ്ഖ് (ആറ്റോമിക് എനർജി), കെ തങ്കരാജ് (ബയോളജിക്കൽ സയൻസസ്), പ്രദീപ് തലാപ്പിൽ (രസതന്ത്രം), അനിരുദ്ധ ബാലചന്ദ്ര പണ്ഡിറ്റ് (എഞ്ചിനീയറിംഗ് സയൻസസ്), എസ് വെങ്കട മോഹൻ (പരിസ്ഥിതി ശാസ്ത്രം), മഹാൻ എംജെ (ഗണിതശാസ്ത്രം, കമ്പ്യൂട്ടർ സയൻസസ്), ജയൻ എൻ (സ്പേസ് സയൻസസ്, ടെക്നോളജി) എന്നിവരെ വിജ്ഞാൻ ശ്രീ അവാർഡുകൾക്ക് തിരഞ്ഞെടുക്കുകയും ചെയ്തു,
"
https://www.facebook.com/Malayalivartha

























