എയിംസ് തൃശൂരില്‍ വരുമെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ല; ആലപ്പുഴയെ കരകയറ്റാനാണ് എയിംസ് ആലപ്പുഴയില്‍ വേണമെന്ന് പറയുന്നതെന്ന് സുരേഷ് ഗോപി

ആലപ്പുഴയെ കരകയറ്റാനാണ് എയിംസ് ആലപ്പുഴയില്‍ വേണമെന്ന് പറയുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസ് തൃശൂരില്‍ വരുമെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എസ് ജി കോഫി ടൈംസ് എന്ന ചര്‍ച്ചാപരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ആലപ്പുഴയില്‍ എയിംസ് വേണ്ടെന്ന് ആരെങ്കിലും വാദിച്ചാല്‍ താന്‍ അത് നിര്‍ബന്ധമായും തൃശൂരില്‍ കൊണ്ടുവരും' എന്നാണ് മുന്‍പ് സുരേഷ് ഗോപി പറഞ്ഞിട്ടുള്ളത്.
'ആലപ്പുഴയില്‍ എയിംസ് വരുന്നതില്‍ രാഷ്ട്രീയവും പ്രാദേശികതയുമല്ല ഞാന്‍ കാണുന്നത്. ആലപ്പുഴയില്‍ എയിംസ് വരാന്‍ തൃശൂര്‍കാര്‍ പ്രാര്‍ത്ഥിക്കണം. തൃശൂരില്‍ നിന്ന് എംപിയാകുന്നതിന് മുന്‍പ് തന്നെ ആലപ്പുഴയില്‍ എയിംസ് വേണമെന്ന് പറഞ്ഞിരുന്നു. ഞാന്‍ ഒറ്റ തന്തയ്ക്ക് പിറന്നവനാണ്. ഒരിക്കലും വാക്കുമാറില്ല. മെട്രോ റെയില്‍ സര്‍വീസ് തൃശൂരിലേയ്ക്ക് വരുമെന്നും ഞാന്‍ പറഞ്ഞിട്ടില്ല.
അങ്കമാലി വരെ മെട്രോ പാത എത്തിയതിനുശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേയ്ക്ക് പോകണമെന്നാണ് പറഞ്ഞത്. മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാര്‍, ഗുരുവായൂര്‍ വഴി താനൂരിലും എത്തണം' സുരേഷ് ഗോപി വ്യക്തമാക്കി.
'13 ജില്ലകളെടുത്ത് പരിശോധിച്ചാല്‍ ഇടുക്കിയേക്കാള്‍ പിന്നിലാണ് ആലപ്പുഴ. ഈ ജില്ല വലിയ ദുരിതമാണ് നേരിടുന്നത്. അതിനാല്‍, ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കണമെന്നത് ഈ നാടിന്റെ വികസനത്തിന് അനിവാര്യമാണ്. എയിംസ് ആലപ്പുഴയില്‍ തന്നെ വരണമെന്ന് സുരേഷ് ഗോപി പറയുൂന്നു.
https://www.facebook.com/Malayalivartha























