സ്വർണ വില വീണ്ടും കുതിച്ചു...ഒറ്റയടിക്ക് ഇന്ന് രാവിലെ 650 രൂപ പവന് വർധിച്ചിരുന്നു...ഇതോടെ ഒരു പവന് 89,760 രൂപയായി... ഗ്രാമിനും രാവിലെ 70 രൂപ വർധിച്ച് 11,145 രൂപയായിരുന്നു..

വീണ്ടും കുതിച്ചുയർന്ന് സ്വർണം . ഒരു ഇടവേളക്ക് ശേഷം പ്രവചനങ്ങളെല്ലാം മാറ്റിമറിച്ച് അപ്രതീക്ഷിതമായി സ്വർണ വില വീണ്ടും കുതിച്ചു. ഒറ്റയടിക്ക് ഇന്ന് (ഒക്‌ടോബര്‍ 29) രാവിലെ 650 രൂപ പവന് വർധിച്ചിരുന്നു. പിന്നീട് ഉച്ചയ്‌ക്ക് 60 രൂപ കൂടി വര്‍ധിച്ചു. ഇതോടെ ഒരു പവന് 89,760 രൂപയായി. ഗ്രാമിനും രാവിലെ 70 രൂപ വർധിച്ച് 11,145 രൂപയായിരുന്നു. പിന്നീട് ഉച്ചയ്‌ക്ക് ഗ്രാമിന് 75 രൂപ വർധിച്ച് 11,220 രൂപയായി.അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില ഇടിഞ്ഞിരുന്നു.
അമേരിക്കയും ചൈനയും വ്യാപാര കരാറിന് ഒരുങ്ങുന്നതും ആഗോള സംഘര്‍ഷങ്ങളില്‍ അയവ് വരുന്നതുമായിരുന്നു പ്രധാന കാരണം. ഇതിനുപിന്നാലെ, വരും ദിസങ്ങളിലും സ്വര്‍ണ വില കുറയുമെന്ന് സാമ്പത്തിക വിദഗ്‌ധര്‍ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും, കണക്കുകൂട്ടലുകളെല്ലാം മാറ്റിമറിച്ച് സ്വര്‍ണ വില ഇന്ന് ഉയര്‍ന്നു. വിപണിയില്‍ വലിയ രീതിയില്‍ ചാഞ്ചാട്ടം പ്രകടമാണ്. അതേസമയം, ഇന്നലെ പവന് 88,600 ആയി കുറഞ്ഞിരുന്നു. ഇന്നലെ 11,075 രൂപയായിരുന്നു ഗ്രാമിന്. വെള്ളി ഗ്രാമിന് 160 രൂപയാണ് വില.
ഒരു ഇടവേളക്ക് ശേഷമാണ് ഇന്നലെ സ്വർണ വില പവന് 90,000 രൂപയിൽ താഴെ വന്നത്. ഇന്ന് ഉച്ചയ്‌ക്ക് ശേഷം സ്വർണവിലയിൽ വീണ്ടും മാറ്റം ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഉച്ചയ്‌ക്ക് ശേഷം വിലയിൽ മാറ്റം വരാനും സാധ്യതയുണ്ട്.ഒക്‌ടോബർ എട്ടിനായിരുന്നു ചരിത്രത്തിലാദ്യമായി സ്വർണവില 90,000 രൂപ കടന്നത്. ഒക്‌ടോബർ 21 ലെ 97,360 രൂപയാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില എന്ന് വിദഗ്‌ധർ പറയുന്നു. പിന്നീട് വില കുറയുന്ന പ്രവണതയാണ് കണ്ടിരുന്നത്. സ്വർണ വിലയിൽ അസ്ഥിരത തുടരുമ്പോൾ പശ്ചിമേഷ്യയിൽ നടക്കുന്ന പുതിയ സംഭവ വികാസങ്ങൾ കാരണമാകുന്നു എന്ന് വിഗദ്‌ധർ നിരീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha























