ഡൽഹിയിൽ നിർണായക നീക്കം പി.എം. ശ്രീയിൽ എന്തു സംഭവിക്കും? ബിനോയിയുടെ ആവേശം ആവിയാവുമോ?

പി എം ശ്രീ പദ്ധതിയിൽ നിന്നും പിൻമാറിയാൽ പിണറായി വിജയൻ സർക്കാർ വിവരമറിയും. സി പി ഐയെ മെരുക്കാനുള്ള പിണറായിയുടെ
പ്ലാൻ ബിയെ കുറിച്ചറിഞ്ഞ കേന്ദ്ര സർക്കാർ വരട്ടെ പണിതരാം എന്ന നിലപാടിലാണുള്ളതെന്ന് ഡൽഹി വാർത്താ വ്യത്തങ്ങളിൽ നിന്നും മനസിലാക്കുന്നു. പി എം ശ്രീയിൽ തെടുമ്പോൾ സൂക്ഷിക്കണമെന്ന മൂന്നറിയിപ്പ് ധനമന്ത്രി ബാലഗോപാൽ മുയുമന്ത്രിക്ക് നൽകി കഴിഞ്ഞു.കാരണം പി.എം ശ്രീയുടെ പേരിൽ കോടികളാണ് കേരളം ഇതിനകം കൈക്കലാക്കിയത്. സി പി ഐയുടെ വാക്കു കേട്ടാൽ അതെല്ലാം തിരിച്ചു കൊടുക്കേണ്ടി വരും.
പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടശേഷം കേന്ദ്രനയം പാലിക്കാതിരുന്നാൽ, മന്ത്രി വി.ശിവൻകുട്ടിയുടെ അവകാശ വാദങ്ങൾക്ക് പുല്ലു വില കിട്ടില്ല. ഫണ്ട് വാങ്ങി ഇഷ്ടംപോലെ ചെയ്യാൻ സർക്കാരിനാകില്ല. കരാർ പാലിക്കാതിരുന്നാൽ പണം തിരികെ ഈടാക്കാൻ കേന്ദ്ര സർക്കാരിനുമുന്നിൽ നിരവധി വഴികളുണ്ട് . പിഎം ശ്രീയിൽ ഒപ്പിടാത്തതിനാൽ സർവശിക്ഷ കേരളയുടെ ഫണ്ട് തടഞ്ഞതുപോലെ, കരാർ പാലിക്കാതിരുന്നാൽ മറ്റു പദ്ധതികളിലെ പണം തടഞ്ഞുവയ്ക്കാൻ കേന്ദ്രത്തിനു കഴിയും.
പ്രതിപക്ഷവും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലും പലവട്ടം മുന്നറിയിപ്പു നൽകിയിട്ടും കിഫ്ബി വഴി സംസ്ഥാന സർക്കാർ കടമെടുത്തത് പിന്നീടു വലിയ തിരിച്ചടിയായി. കിഫ്ബി എടുക്കുന്ന വായ്പകൾ സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണെന്ന സിഎജി റിപ്പോർട്ട് തള്ളിക്കളയുകയാണ് ഒന്നാം പിണറായി സർക്കാർ ചെയ്തത്. എന്നാൽ, രണ്ടാം പിണറായി സർക്കാർ വന്നതിനു പിന്നാലെ സിഎജിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വായ്പത്തുക സംസ്ഥാനത്തിന്റെ കടമെടുപ്പുതുകയിൽനിന്നു വെട്ടിക്കുറച്ചു.
സംസ്ഥാന സർക്കാരിനു കീഴിലെ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകൾക്ക് ഗാരന്റി നിൽക്കുന്നതിലും സർക്കാരിനു വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട്. സ്ഥാപനങ്ങൾ വായ്പ തിരിച്ചടച്ചില്ലെങ്കിൽ ആ തുക സർക്കാരാണു നൽകേണ്ടത്. ഇതിനായി ഗാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു. മടിച്ചു നിന്നതോടെ കടമെടുപ്പിൽ പിടിത്തമിട്ടു. ഇപ്പോൾ വർഷം 600 കോടിയോളം രൂപ മാറ്റിവച്ചു ഗാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാൻ സമ്മതിച്ചു കേന്ദ്രാനുമതി കാക്കുകയാണ്.
പിഎംശ്രീ പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിനേത്തുടര്‍ന്ന് ഇടതുകക്ഷികള്‍ തമ്മിലുണ്ടായ ആദര്‍ശ പോരാട്ടത്തില്‍ സിപിഐക്ക് മേല്‍ക്കൈയുണ്ടായി. എന്നാൽ വില കൊടുക്കേണ്ടിവരുന്നത് സി പി എമ്മിനും. കേന്ദ്രവുമായി ഒപ്പുവെച്ച ധാരണാപത്രത്തില്‍നിന്ന് പിന്‍മാറാനുള്ള സന്നദ്ധത സിപിഎം അറിയിച്ചതോടെയാണ് സിപിഐ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പിനും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വംതന്നെ ചോദ്യംചെയ്യപ്പെടാവുന്ന പ്രതിസന്ധിക്കും പരിഹാരമായത്. യഥാര്‍ഥത്തില്‍ ഇത് ആശയസമരത്തിലൂടെ സിപിഐ നേടിയ രാഷ്ട്രീയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
ധാരണാപത്രം ഒപ്പിട്ടസ്ഥിതിക്ക് ഏകപക്ഷീയമായി അതില്‍നിന്ന് പിന്മാറാനാകുമോ എന്ന ചോദ്യം നിലനില്‍ക്കുന്നു. കേന്ദ്രംകൂടി സമ്മതിച്ചാല്‍ പരസ്പര ധാരണയില്‍ പിന്മാറാന്‍ വകുപ്പുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. തത്കാലം മുഖംരക്ഷിക്കലിനുള്ള നടപടിയായി മരവിപ്പിക്കല്‍ പ്രഖ്യാപനം.എന്നാൽ കേന്ദ്രം അനുവദിക്കില്ല.
മന്ത്രിസഭാ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള സിപിഐയുടെ ഉറച്ച തീരുമാനമാണ് സിപിഎമ്മിനെ വിട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിതമാക്കിയത്. കേന്ദ്രവുമായി ഉണ്ടാക്കിയിട്ടുള്ള കരാര്‍ തത്കാലത്തേക്ക് മരവിപ്പിക്കുന്നതിനും തുടര്‍ നടപടികള്‍ക്കുമായി സിപിഐ മന്ത്രിമാര്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്താനാണ് ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്ന ധാരണ. ഇരുകൂട്ടര്‍ക്കും വലിയ പരിക്കില്ലാത്ത വിധത്തില്‍ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നതെന്നാണ് കരുതേണ്ടത്.
ഭരണത്തിലിരിക്കുന്ന സിപിഎമ്മിന്റെ ഇടത് നയവ്യതിയാനം ചൂണ്ടിക്കാട്ടി സിപിഐ ഇടയുകയും സര്‍ക്കാര്‍ വഴിപ്പെടുകയും ചെയ്യുന്നത് ഇത് ആദ്യമല്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും ശക്തമായ നിലപാടുകളിലൂടെ സിപിഎമ്മിനെ വഴിക്കുകൊണ്ടുവരാന്‍ സിപിഐക്ക് സാധിച്ചിട്ടുണ്ട്. കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതില്‍ സിപിഐയുടെ ഉറച്ച നിലപാടിന് വലിയ പങ്കുണ്ടായിരുന്നു.
ഹൈക്കോടതിയില്‍നിന്ന് രൂക്ഷ വിമര്‍ശനം നേരിടേണ്ടിവന്നിട്ടും, രാജിവെക്കുന്നതാണ് നല്ലതെന്ന് കോടതിതന്നെ പറഞ്ഞിട്ടും തോമസ് ചാണ്ടി രാജിവെക്കണമെന്ന ആവശ്യത്തോട് സിപിഎം അനുകൂലമായല്ല ആദ്യഘട്ടത്തില്‍ പ്രതികരിച്ചത്. ഒടുവില്‍, പിന്നീട് തിരിച്ചുവരാന്‍ കഴിയുംവിധത്തില്‍ ഉപാധികളോടെ രാജിവെക്കാമെന്ന നിലപാട് തോമസ് ചാണ്ടി സ്വീകരിച്ചു. എന്നാല്‍, അപ്പോഴൊക്കെ ഉപാധികളില്ലാത്ത രാജി എന്ന ഒറ്റ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു സിപിഐ. തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് സി.പി.ഐ മന്ത്രിമാര്‍ അന്ന് മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചിരിക്കുന്നതിലേക്കുവരെ കാര്യങ്ങളെത്തിയിരുന്നു. അങ്ങനെയാണ് ഒടുവില്‍ തോമസ് ചാണ്ടിയുടെ രാജി ചോദിച്ചുവാങ്ങാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായത്.
ഒരു തിരുത്തല്‍ ശക്തിയായി നിലകൊള്ളാനുള്ള സിപിഐയുടെ ശ്രമം പക്ഷേ, എല്ലായ്‌പ്പോഴും വിജയം കണ്ടിട്ടുമില്ല. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തുതന്നെ തൃശ്ശൂര്‍ പൂരം അലങ്കോലമാക്കപ്പെട്ടതും എഡിജിപി എം.ആര്‍. അജിത് കുമാറുമായി ബന്ധപ്പെട്ട വിഷയത്തിലുമെല്ലാം ശക്തമായ നിലപാടാണ് സിപിഐ സ്വീകരിച്ചിരുന്നത്. അപ്പോഴെല്ലാം സിപിഐയെ നിഷ്‌കരുണം അവഗണിക്കാന്‍ സിപിഎമ്മിന് സാധിച്ചിരുന്നു. എന്നാല്‍, പിഎം ശ്രീയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎമ്മിന്റെയും പിണറായിയുടെയും കണക്കുകൂട്ടലുകള്‍ പിഴയ്ക്കുകയായിരുന്നു.
ആദ്യം എതിര്‍ത്ത കാര്യം പിന്നീട് ഒരു മടിയുമില്ലാതെ നടപ്പാക്കുന്ന സിപിഎം ലൈന്‍ തന്നെയാണ് പി.എം ശ്രീയിലും കണ്ടത്. ആദ്യഘട്ടത്തിൽ ബിജെപിക്കെതിരെ പോർമുഖം ഒരുക്കിയ സിപിഎമ്മിന് ആരോഗ്യരംഗത്ത് ആയുഷ്മാന്‍ ആരോഗ്യ ബ്രാന്‍ഡിങ്ങിന് കൈകൊടുക്കാനും ഇപ്പോള്‍ പിഎംശ്രീയില്‍ ഒപ്പിടാനും ഒരു മടിയുണ്ടായില്ല.
ആദ്യംമുതല്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരേ ശക്തമായ നിലപാടാണ് സിപിഐ സ്വീകരിച്ചിരുന്നത്. പിഎംശ്രീയും ദേശീയ വിദ്യാഭ്യാസ നയവും ആര്‍എസ്എസിന്റെ ഹിന്ദുത്വയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കാനുള്ള പദ്ധതിയാണെന്ന നിലപാട് അവര്‍ ഒരിക്കലും കൈവിട്ടില്ല. കേന്ദ്രഫണ്ടായി ലഭിക്കേണ്ട ഏതാനും ലക്ഷങ്ങളുടെ പേരില്‍ ഈ നിലപാട് ഉപേക്ഷിക്കാനാവില്ലെന്നും ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ രാഷ്ട്രീയനിലപാടില്‍നിന്നുള്ള പിന്നോട്ടുപോക്കായിരിക്കും അതെന്നുമുള്ള നിലപാടില്‍ സിപിഐ ഉറച്ചുനിന്നു. സിപിഐയുടെ ഈ നിലപാട് സിപിഎമ്മിന് ഒരേസമയം ആശയപരവും രാഷ്ട്രീയവുമായ വെല്ലുവിളികൾ ഉയര്‍ത്തുന്നതായിരുന്നു.
സിപിഐയെ എപ്പോഴത്തേയുംപോലെ കൈകാര്യംചെയ്യാമെന്ന ആത്മവിശ്വാസത്തില്‍, അതീവ രഹസ്യമായ നീക്കങ്ങളിലൂടെ ഡല്‍ഹിയില്‍വെച്ച് ധാരണാപത്രം ഒപ്പിടുകയായിരുന്നു സര്‍ക്കാര്‍. ഇത് വലിയൊരു വിശ്വാസവഞ്ചനയുടെ പ്രശ്‌നമായും കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമായുമാണ് സിപിഐ കണ്ടത്. എന്തുവിലകൊടുത്തും രാഷ്ട്രീയമായി ഇതിനെ നേരിടേണ്ടത് തങ്ങളുടെ അസ്തിത്വത്തിന്റെയും രാഷ്ട്രീയ നിലനില്‍പ്പിന്റെയും പ്രശ്‌നമായി അവര്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെയാണ് മുന്നണിയിലും മന്ത്രിസഭയിലും തുടര്‍ന്നുകൊണ്ടുതന്നെ രാഷ്ട്രീയമായ പോരാട്ടത്തിന് അവര്‍ സന്നദ്ധമായത്.
വെളിയം ഭാര്‍ഗവനെയോ കാനം രാജേന്ദ്രനെയോ പോലെ ശക്തമായ നിലപാട് സ്വീകരിക്കാനോ പിണറായിയേപ്പോലെ ഒരു നേതാവിനോട് ഏറ്റുമുട്ടാനോ സാധിക്കുന്ന ഒരു നേതാവല്ല സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്ന ധാരണ മാറ്റിയെഴുതുന്നതുകൂടിയായി പിഎം ശ്രീ വിഷയത്തില്‍ സിപിഐ നേടിയിരിക്കുന്ന ഈ മേല്‍ക്കൈ എന്നതാണ് ശ്രദ്ധേയം. പിഎം ശ്രീ വഷയത്തില്‍ തുടക്കംമുതല്‍ത്തന്നെ സിപിഎം പ്രതിരോധത്തിലായിരുന്നു എന്നത് വ്യക്തമാണ്. പിണറായിയുടെ സമവായചര്‍ച്ചകള്‍ക്കൊന്നും കാര്യമായ ഫലമുണ്ടായില്ല. സിപിഐ നേതാക്കളുടെ ശബ്ദവും നിലപാടുകളും എല്ലായ്‌പ്പോഴും ഉയര്‍ന്നുകേള്‍ക്കുകയും ചെയ്തു. സിപിഐ ഉയര്‍ത്തിയ രാഷ്ട്രീയത്തിനുള്ള വ്യക്തതയായിരുന്നു അതിന് കാരണം.
ഇതിനിടെ സി പി ഐയുടെ വകുപ്പുകളെ കുഴപ്പത്തിലാക്കാൻ സി പി എം നോക്കി.കൃഷിവകുപ്പില്‍ അടക്കം ഫണ്ട് വാങ്ങിയ വാര്‍ത്ത പുറത്തുവന്നത് സിപിഐയെ പ്രതിരോധത്തിലാക്കുമെന്ന കണക്കുകൂട്ടലും പിഴച്ചു. തീവ്രഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുക്കുക എന്ന പ്രഖ്യാപിത നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട്, സിപിഎമ്മിന്റെ ഇടത് രാഷ്ട്രീയത്തില്‍നിന്നുള്ള വ്യതിയാനും ചൂണ്ടിക്കാട്ടുകയായിരുന്നു അവര്‍. അതുകൊണ്ടുതന്നെ ബിനോയ് വിശ്വം അടക്കമുള്ളവര്‍ ഉന്നയിച്ച രാഷ്ട്രീയ പ്രതികരണങ്ങള്‍ക്ക് അതേ ഭാഷയില്‍ മറുപടിപറയാന്‍ സിപിഎം നേതാക്കള്‍ക്ക് കഴിഞ്ഞില്ല. പറഞ്ഞ മറുപടികളാകട്ടെ അവരുടെ ആശയപരമായ ദൗര്‍ബല്യങ്ങള്‍ പ്രകടമാക്കുന്നതുമായിരുന്നു. പിഎം ശ്രീ പദ്ധതിയില്‍ സിപിഐയുടെ എതിര്‍പ്പിനേപ്പറ്റിയുള്ള ചോദ്യത്തിന് 'എന്ത് സിപിഐ' എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മറുചോദ്യം. സിപിഐയെ അവഗണിച്ച് മാറ്റിനിര്‍ത്തുക എന്ന മുന്‍കാല തന്ത്രംതന്നെയായിരുന്നു എം.വി. ഗോവിന്ദന്‍ പയറ്റിയത്. അത് വിലപ്പോയില്ല.
1466 കോടി വെറുതേ കളയണോ എന്ന് ശിവന്‍കുട്ടി ചോദിച്ചപ്പോള്‍ പണം ജനം തരുമെന്ന് ബിനോയ് വിശ്വം നല്‍കിയ മറുപടി ഒരു രാഷ്ട്രീയ പ്രഖ്യാപനംകൂടിയായിരുന്നു. 'തിരഞ്ഞെടുപ്പ് വരാനിരിക്കേ, ഇങ്ങനെയൊരു പദ്ധതിയില്‍ പങ്കാളിയാവുന്നത് ഇടതുസര്‍ക്കാരിന് ഭൂഷണമല്ല. സംസ്ഥാനത്തിന് അവകാശപ്പെട്ട പണം നല്‍കാത്തതില്‍ കേന്ദ്രത്തെ തുറന്നുകാട്ടി സമീപിച്ചാല്‍ ആ പണം ജനങ്ങള്‍ തരും. ബംഗാളില്‍ വികസനപദ്ധതിക്കായി രക്തം ശേഖരിച്ച പാര്‍ട്ടിയാണ് സിപിഎം', എന്ന ബിനോയ് വിശ്വത്തിന്റെ മറുപടി സിപിഎമ്മിനുള്ള ശക്തമായ രാഷ്ട്രീയ മറുപടിയും ചരിത്രപരമായ ഓര്‍മപ്പെടുത്തലുമായിരുന്നു.
രാവിലെ നടക്കേണ്ട മന്ത്രിസഭാ യോഗം ഉച്ചകഴിഞ്ഞ് മൂന്നുമണിയിലേക്ക് മാറ്റിയത് പോലും പോംവഴി തേടാനുള്ള സമയം നീട്ടിയെടുക്കലായിരുന്നു. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുന്നത് ഉണ്ടാക്കാവുന്ന രാഷ്ട്രീയ തിരിച്ചടിയും സിപിഎമ്മിനെ സമ്മര്‍ദത്തിലാക്കി. മന്ത്രിസഭാ തീരുമാനമില്ലാതെ എടുത്ത തീരുമാനം നിയമപോരാട്ടത്തിലേക്ക് പോയാല്‍ ഉണ്ടാക്കാവുന്ന ഭവിഷ്യത്തും സിപിഎം മുന്നില്‍കണ്ടു. ഫലത്തില്‍ ദിവസങ്ങള്‍ നീണ്ട പിരിമുറുക്കത്തിനൊടുവില്‍ സിപിഐക്ക് ആദര്‍ശപോരാട്ടത്തില്‍ സിപിഎമ്മിനെതിരായ വിജയമായി. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ പ്രതിസന്ധിയുടെ കാര്‍മേഘം ഒഴിഞ്ഞതിന്റെ ആശ്വാസം സിപിഎമ്മിനും സര്‍ക്കാരിനും. മുള്‍മുനയില്‍ നിര്‍ത്തിയതിന്റെ രോഷം സിപിഎമ്മിനോ മുഖ്യമന്ത്രിയ്ക്കോ അത്രപെട്ടെന്നൊന്നും വിട്ടുമാറാനിടയില്ല എന്നത് മറ്റൊരു കാര്യം.
പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള സിപിഐ മന്ത്രിമാരുടെ കത്ത് ഫയലിന്റെ ഭാഗമായാൽ തുടർനടപടി സ്വീകരിക്കേണ്ടിവരും. മുഖ്യമന്ത്രിക്കാണ് മന്ത്രിമാർ കത്തു നൽകിയത്. ഇത് പിഎം ശ്രീ സംബന്ധിച്ച ഫയലിന്റെ ഭാഗമാക്കുകയോ ആക്കാതിരിക്കുകയോ ചെയ്യാം. ഇതു തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. വിഷയം വീണ്ടും മന്ത്രിസഭയിൽ വച്ച് പിഎം ശ്രീയിൽനിന്നു പിൻവാങ്ങാൻ തീരുമാനിക്കാം. എന്നാൽ, കരാർ പ്രകാരം പിൻവാങ്ങാനുള്ള അധികാരം കേന്ദ്ര സർക്കാരിനു മാത്രമാണ്. അല്ലെങ്കിൽ കേന്ദ്രവും സംസ്ഥാനവും പിൻവാങ്ങാൻ ഒരുമിച്ചുതീരുമാനമെടുക്കണം.
പദ്ധതിയിൽനിന്ന് ഇളവ് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനു കത്തയയ്ക്കണമെന്ന സിപിഐയുെട ആവശ്യത്തിനു സിപിഎം വഴങ്ങിയതോടെയാണ് ഭിന്നത അവസാനിക്കുന്നത്. ആവശ്യം അംഗീകരിക്കപ്പെട്ടതോടെ, ഇന്നു വൈകിട്ടു നടക്കുന്ന മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കുമെന്നാണ് വിവരം.
ഇന്നലെ രാവിലെ എകെജി സെന്ററിൽ നടന്ന സിപിഎമ്മിന്റെ അവെ്യലബിൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് കേന്ദ്രത്തിനു കത്ത് അയയ്ക്കാൻ ധാരണയായത്. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എൽഡിഎഫ് കൺവീനൽ ടി.പി.രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തിരുന്നു. കത്തിന്റെ കരട് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി സിപിഐ നേതൃത്വത്തിനു കൈമാറി. ഈ കരട് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു.
സിപിഐ സംസ്ഥാന കൗൺസിൽ യോഗവും തിരുവനന്തപുരത്തു നടന്നിരുന്നു. ഇന്നലെ വൈകിട്ടത്തെ മന്ത്രിസഭാ യോഗത്തിൽ സിപിഐയുെട 4 മന്ത്രിമാരും പങ്കെടുക്കില്ലെന്ന് ഉറപ്പായതോടെയാണ് സമവായ നീക്കവുമായി സിപിഎം കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെട്ടത്. പദ്ധതി റദ്ദാക്കണമെന്ന കടുത്ത നിലപാടിലായിരുന്നു സിപിഐ. വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെടുന്നത് പ്രായോഗികമല്ലെന്നും പാർട്ടി കരുതുന്നു. സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി ഇന്നു സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജയുമായി സംസാരിച്ചിരുന്നു.
മുഖ്യമന്തിയുടെ അനുനയനീക്കം തള്ളിയത് പാർട്ടിക്ക് അതൃപ്തിയായെങ്കിലും സിപിഐയുമായുള്ള അനുരഞ്ജന ശ്രമത്തിൽനിന്നു സിപിഎം പിന്നോട്ടുപോയില്ല . മന്ത്രിസഭായോഗം സിപിഐ മന്ത്രിമാർ ബഹിഷ്കരിക്കുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു പാർട്ടി നേതൃത്വത്തിലെ ധാരണ. കീഴ്‌വഴക്കം മാറ്റിവച്ച് ജനറൽ സെക്രട്ടറി തന്നെ രംഗത്തിറങ്ങിയത് ഈ സാഹചര്യത്തിലാണ്.
കരാറിൽ ഒപ്പിട്ടതിനെ ഇപ്പോൾ സിപിഎം ന്യായീകരിക്കുകയാണെങ്കിലും ചെയ്തത് അനുചിതമാണെന്ന വികാരം പാർട്ടിയിലുണ്ട്. ഒപ്പിട്ടവിവരം പുറത്തുവന്നതിനു പിന്നാലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും ഈ വികാരം ഉയർന്നിരുന്നു. പാർട്ടിമന്ത്രിമാർപോലും വിവരം അറിഞ്ഞിരുന്നില്ല. ആ യോഗത്തിൽ മുഖ്യമന്ത്രിയുണ്ടായിരുന്നില്ല.
എന്നാൽ, സിപിഐ വിമതനീക്കം ചർച്ച ചെയ്യാനായി സെക്രട്ടേറിയറ്റ് യോഗം ചേർന്നതു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്. അദ്ദേഹത്തിന്റെ അംഗീകാരത്തോടെയാണ് ഒപ്പിടൽ നടന്നത് എന്നതിനാൽ പോസ്റ്റ്മോർട്ടത്തിന് ആരും മുതിർന്നില്ല. പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന ആലോചനയാണ് ഉണ്ടായത്. മുഖ്യമന്ത്രിയും സിപിഐ നേതൃത്വവും തമ്മിലുള്ള കൂടിക്കാഴ്ചയോടെ പ്രശ്നം തീരുമെന്നാണു സിപിഎം നേതാക്കൾ വിചാരിച്ചത്. എന്നാൽ സിപിഐ മെരുങ്ങിയില്ലെന്നു മാത്രമല്ല, തീരുമാനം ചോദ്യം ചെയ്തുകൊണ്ടു മന്ത്രിമാർ മുഖ്യമന്ത്രിക്കു കത്തും നൽകി.
ഇതിനിടെ എം ശ്രീ പദ്ധതിയിൽ പ്രതിഷേധം കടുപ്പിക്കാൻ സിപിഐയുടെ യുവജന, വിദ്യാർഥി സംഘടനകൾ തീരുമാനിച്ചു. പദ്ധതിക്കെതിരെ കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയ എഐവൈഎഫും എഐഎസ്എഫും അടുത്തഘട്ടമായി ജില്ലാതല പ്രതിഷേധങ്ങൾക്കു തുടക്കമിട്ടു. കേരളത്തിലെ വിദ്യാഭ്യാസമേഖലയെ പദ്ധതി പ്രതികൂലമായി ബാധിക്കുമെന്നു കാട്ടി തിരുവനന്തപുരത്തു സെമിനാറും സ്കൂളുകളിൽ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിക്കാനും തീരുമാനിച്ചു.. ഇടത് സഹയാത്രികരടക്കം പദ്ധതിയെ എതിർക്കുന്ന എല്ലാവരെയും സെമിനാറിൽ അണിനിരത്താനും ലക്ഷ്യമിട്ടു. എന്നാൽ എല്ലാം ദീപാവലി പടക്കം പോലെ പൊട്ടി. അതായിരുന്നു പിണറായിയുടെ നയം.
സി പി ഐയെ മെരുക്കിയ ദിനത്തിൽ തന്നെ ക്ഷേമ പെൻഷൻ വർധിപ്പിച്ചത് വലിയ നേട്ടമായി മാറും. ഇലക്ഷന് തൊടുമുമ്പ് നടത്തിയ ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് വലിയ കൈയടിയാണ് കിട്ടിയത്. ഇതിലൂടെസി പി ഐയെ ഒതുക്കാനാണ് പിണറായി ശ്രമിച്ചത്.
https://www.facebook.com/Malayalivartha
























