വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 416 ഗ്രാം എംഡിഎംഎയുമായി കായികാദ്ധ്യാപകന്‍ പിടിയില്‍

മലപ്പുറത്ത് ലോഡ്ജ് മുറിയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപയുടെ 416 ഗ്രാം എംഡിഎംഎയുമായി കായികാദ്ധ്യാപകന്‍ പിടിയില്‍. മലപ്പുറം കുട്ടിലങ്ങാടി കടുങ്ങോത്ത് സ്വദേശി ചേലോടന്‍ മുജീബ് റഹ്മാനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അങ്ങാടിപ്പുറം പുത്തനങ്ങാടിയില്‍ എംഇഎസ് ആശുപത്രിക്ക് സമീപം പ്രതി താമസിച്ചിരുന്ന ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് 20 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎ കണ്ടെത്തിയത്.
ഡാന്‍സാഫ് എസ്‌ഐ ഷിജോ സി തങ്കച്ചനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം ജില്ലയിലും പുറത്തുമായി നിരവധി സ്‌കൂളുകളില്‍ ഇയാള്‍ കായികാദ്ധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ ലഹരിക്കടത്ത് തുടങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് ഇയാള്‍ എംഡിഎംഎ, മെത്താഫിറ്റമിന്‍ തുടങ്ങിയ സിന്തറ്റിക്ക് ലഹരിമരുന്നുകള്‍ വന്‍തോതില്‍ എത്തിക്കുന്നത്.
പ്രത്യേക കാരിയര്‍മാര്‍ വഴിയാണ് ലഹരിക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നത്. കളിപ്പാട്ടങ്ങളില്‍ ഉള്‍പ്പെടെ ഒളിപ്പിച്ചാണ് ജില്ലയുടെ പല ഭാഗത്തേക്കും ലഹരി വസ്തുക്കള്‍ എത്തിക്കുന്നത്. ഹൈവേ പരിസരങ്ങളും പ്രത്യേക സ്‌പോട്ടുകളുമാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. ലഹരിക്കടത്ത് സംഘത്തിലെ മറ്റ് കണ്ണികളെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























