മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻദേവിനെയും ഒഴിവാക്കി കുറ്റപത്രം... കെഎസ്ആർടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാർഡ് മോഷണത്തിനും മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻദേവിനെയും ഒഴിവാക്കി കുറ്റപത്രം.

യദു കോടതിയിൽ സമർപ്പിച്ച ഹർജിയിലായിരുന്നു ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മേയറെ പ്രതി ചേർക്കണം എന്ന് ആവശ്യപ്പെട്ട് യദു വീണ്ടും കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
2024 മെയ് 27 ന് ആര്യയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുമ്പാകെയാണ് കൻ്റോൺമെൻ്റ് പോലീസ് ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 164 പ്രകാരം സാക്ഷിയെന്നവകാശപ്പെടുന്ന ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴിയെടുക്കാൻ അപേക്ഷ നൽകിയത്.
മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ ആര്യയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുമ്പാകെയാണ് കൻ്റോൺമെൻ്റ് പോലീസ് ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 164 പ്രകാരം സാക്ഷിയെന്നവകാശപ്പെടുന്ന ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴിയെടുക്കാൻ അപേക്ഷ നൽകിയത്.
ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്തണമെന്നാണ് പോലീസിന്റെ ആവശ്യം.
ഡ്രൈവർക്കെതിരായ ലൈംഗികാക്ഷേപ കേസിലാണ് രഹസ്യ മൊഴി എടുക്കുന്നത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കൻറോൺമെൻറ് പോലീസ് അപേക്ഷ നൽകി.ഡ്രൈവർ അശ്ലീലം കാണിച്ചതാണ് പ്രശ്നത്തിന്റെ തുടക്കമെന്നു മേയർ ആര്യ രാജേന്ദ്രൻ ആരോപിച്ചിരുന്നു. പിന്നാലെ പരാതിയും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവദിവസം രാത്രി തന്നെ മേയർ നൽകിയ പരാതിയിൽ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. കെഎസ്ആർടിസി ഡ്രൈവർ യദു കോടതിയിൽ സമീപിച്ചതിന് പിന്നാലെയാണ് മേയർക്കും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്‌ക്കുമെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചിരുന്നത്.
അതേസമയം കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായ കേസിലും ഊർജിതമായ അന്വേഷണം നടന്നുവരികയാണ്. കേസിൽ ഡ്രൈവർ എൽഎച്ച് യദു,കണ്ടക്ടർ സുബിൻ , സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവ് എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൂവരും നൽകിയ മൊഴി പോലീസ് വിശദമായി പരിശോധിച്ചു.
കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ കെഎസ്ആർടിസി നടത്തുന്ന ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. റിപ്പോർട്ട് ഉടൻ ഗതാഗത മന്ത്രിക്ക് കൈമാറും. കേസിൽ മേയറും എംഎൽഎയും ഉൾപ്പെടെ അഞ്ച് പ്രതികളാണുള്ളത്. മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്‌ഐആറിലുള്ളത്.
പാളയം പബ്ലിക് റോഡിൽ സീബ്രാ ലെയിനിൽ കാർ കുറുകെയിട്ട് കെ എസ് ആർ ടി സി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാർഡ് മോഷണത്തിനും മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ കോടതി മെയ് 7 ന് ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് യദുവിന്റെ ഹർജി പരിഗണിച്ച് മേയർക്കെതിരെ കേസെടുക്കാൻ കൻ്റോൺമെൻ്റ് സർക്കിൾ ഇൻസ്പെക്ടറോട് ഉത്തരവിട്ടത്.പോലീസിൽ നിന്ന് ലഭിക്കാത്ത സാഹചര്യത്തിൽ ഡ്രൈവർ യദു
സമർപ്പിച്ച സ്വകാര്യ അന്യായത്തിലാലാണ് മജിസ്ട്രേറ്റ് അഭിനിമോൾ രാജേന്ദ്രൻ ഉത്തരവ് നൽകിയത്. മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻദേവ് എം.എൽ.എ., മേയറുടെ സഹോദരൻ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ആൾ എന്നിവർക്കെതിരേ കേസെടുക്കാനാണ് കോടതിയുടെ നിർദേശം. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, അന്യായമായി തടങ്കലിൽവയ്ക്കൽ, അസഭ്യം പറയൽ അടക്കമുള്ള കുറ്റങ്ങൾക്ക് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് കോടതി ഉത്തരവ്. പരാതിയും ഉത്തരവും കോടതി സി ഐക്ക് കൈമാറി.
പോലീസ് തൻ്റെ പരാതിയിൽ കേസ് എടുക്കാത്തതിനാലാണ് കെഎസ്ആർടിസി ബസ് തടഞ്ഞ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
മേയറും സംഘവും ബസ് തടഞ്ഞതിൽ ഡ്രൈവറുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നില്ല. മേയറുടെ പരാതിയിൽ ഡ്രൈവർക്കെതിരെ മാത്രമാണ് കേസെടുത്തത്. പൊലീസ് മടിക്കുന്ന സാഹചര്യത്തിലാണ് ഡ്രൈവർ യദു മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. സീബ്രാ ലൈനിൽ കാറിട്ട് ബസ് തടഞ്ഞ് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നാണ് പരാതി. ഇതിനിടെ, ഡ്രൈവർ മേയറോട് അശ്ലീല ആംഗ്യം കാണിക്കുന്നത് കണ്ടിട്ടില്ലെന്നാണ് ബസ് കണ്ടക്ടർ സുബിൻ പൊലീസിന് മൊഴി നൽകിയത്. പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ലെന്നാണ് മൊഴി. മേയർ സഞ്ചരിച്ച വാഹനത്തെ ബസ് ഓവർ ടേക് ചെയ്തിട്ടുണ്ടോയെന്നും വ്യക്തമല്ലെന്നാണ് കൻ്റോൺമെൻ്റ് പൊലീസിന് നൽകിയ മൊഴി. "
https://www.facebook.com/Malayalivartha


























