തായ്‌ലന്‍ഡില്‍ നിന്നെത്തിയ ദമ്പതികളുടെ ബാഗേജില്‍ വംശനാശ ഭീഷണി നേരിടുന്ന 11 പക്ഷികള്‍

തായ്‌ലന്‍ഡില്‍ നിന്ന് വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെ കടത്തി കൊണ്ടുവന്ന ദമ്പതിമാര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ ദമ്പതികളെയാണ് കസ്റ്റംസ് പിടികൂടിയത്. ഇവരുടെ ബാഗേജില്‍ നിന്ന് 11 പക്ഷികളെയും കണ്ടെടുത്തു.
തായ്‌ലന്‍ഡില്‍ നിന്ന് ക്വാലാലംപൂര്‍ വഴിയുള്ള വിമാനത്തിലാണ് ദമ്പതികളും എഴ് വയസുള്ള കുട്ടിയും നെടുമ്പാശേരിയിലെത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് കസ്റ്റംസ് ഇവരെ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ബാഗേജുകള്‍ പരിശോധിച്ചതോടെയാണ് വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെയടക്കം കണ്ടെത്തിയത്.
പിടിച്ചെടുത്ത പക്ഷികളെ തായ്‌ലന്‍ഡിലേക്ക് തന്നെ തിരിച്ചയക്കുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ദമ്പതികളെ വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറിയതായും കസ്റ്റംസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























