പാര്‍ട്ടിയോഗം കോടതി വരാന്തയില്‍

സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോടതി വരാന്തയില്‍ പാര്‍ട്ടിയോഗം കൂടി. സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലെത്തിനില്‍ക്കേ കോടതിയില്‍ ഹാജരാകേണ്ടിവന്ന സാഹചര്യത്തിലാണ് യോഗം കൂടിയത്.
കേസ് വിളിക്കാന്‍ ഒന്നര മണിക്കൂറിലേറെ കാത്തിരിക്കേണ്ടി വന്നപ്പോഴാണു നേതാക്കള്‍ സമയം പാഴാക്കാതെ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടത്. 2015 ജനുവരി 15നു പയ്യന്നൂരില്‍ സി.പി.എം. ജില്ലാസമ്മേളനവുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ പ്രകടനം നടത്തിയ കേസില്‍ ജാമ്യമെടുക്കാനാണു പിണറായി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോടതിയില്‍ ഹാജരായത്. പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ രാവിലെ പതിനൊന്നോടെ പിണറായി എത്തിയെങ്കിലും 12.30നുശേഷമാണു കേസ് വിളിച്ചത്. പി. കരുണാകരന്‍ എം.പി, എം.എല്‍.എമാരായ ഇ.പി. ജയരാജന്‍, സി. കൃഷ്ണന്‍ എന്നിവരെക്കൂടാതെ കെ.കെ. ശൈലജ, വി. നാരായണന്‍, എം. പ്രകാശന്‍, എം.വി. ഗോവിന്ദന്‍, എം.വി. ജയരാജന്‍ തുടങ്ങിയവരും ഹാജരായിരുന്നു. എല്ലാവര്‍ക്കും ജാമ്യം കിട്ടി. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പി.കെ. ശ്രീമതി എം.പിയും ഹാജരായില്ല. സ്ഥാനാര്‍ഥികളുടെ കാര്യത്തിലുള്ള ചര്‍ച്ചയാണു പ്രധാനമായും പിണറായിയുടെ സാന്നിധ്യത്തില്‍ കോടതിവരാന്തയില്‍ നടന്നത്. സ്ഥാനാര്‍ഥിപ്പട്ടികയില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍പോലും ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞതായാണു സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























