കലോത്സവത്തില്‍ വിജയകിരീടം കണ്ണൂരിന്

64ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കിരീടം കണ്ണൂര്‍ സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്മാരായ തൃശൂര്‍ രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞവര്‍ഷം നേരിയ വ്യത്യാസത്തില്‍ കൈവിട്ടുപോയ കപ്പ് തിരിച്ചുപിടിച്ചിരിക്കുകയാണ് കണ്ണൂര്‍.
1028 പോയിന്റുകളുമായാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. 1023 പോയിന്റുകളുമായി തൃശൂര്‍ രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനത്ത് എത്തിയ കോഴിക്കോട് 1017 പോയിന്റുകള്‍ നേടി. 1013 പോയിന്റുകളുമായി പാലക്കാടാണ് നാലാം സ്ഥാനം നേടിയത്. സ്‌കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം ഹയര്‍സെക്കന്ററി സ്‌കൂള്‍ ഒന്നാമതെത്തി.
അറബിക്, സംസ്‌കൃതം കലോത്സവങ്ങളില്‍ 95 പോയിന്റുകളുമായി ഒന്നാം സ്ഥാനം കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, കൊല്ലം, എറണാകുളം എന്നീ ജില്ലകള്‍ പങ്കിട്ടു. അഞ്ച് ദിവസങ്ങളിലായി 25 വേദികളിലായി 250 ഓളം ഇനങ്ങളില്‍ 15,000ത്തോളം വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ പങ്കാളികളായത്.
https://www.facebook.com/Malayalivartha
























