നടന്‍ ജയസൂര്യ തന്നെ അപമാനിച്ചെന്ന് സംസ്ഥാന്‍ ജൂറി അധ്യക്ഷന്‍ മോഹന്‍

നടന്‍ ജയസൂര്യ അപമാനിച്ചെന്ന ആരോപണവുമായി ജൂറി അധ്യക്ഷന്‍ മോഹന്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം വന്നപ്പോള്‍ തനിക്ക് അഭിനയിക്കുവാന്‍ മാത്രമെ അറിയു എന്നാണ് ജയസൂര്യ പറഞ്ഞത്. ഇതുവഴി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയെ അപമാനിക്കുകയാണ് ജയസൂര്യ ചെയ്തതെന്നും ജൂറി അധ്യക്ഷനായ മോഹന്‍ പറഞ്ഞു. സംസഥാന അവാര്‍ഡില്‍ തഴയപ്പെട്ട ജയസൂര്യക്ക് ദേശിയ അവര്‍ഡ് കമ്മറ്റി പ്രത്യേക ജൂറി പുരസ്‌കാരം നല്‍കിയിരുന്നു. ലുക്കാചുപ്പി, സുസു സുധി വാത്മീകം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യ പരിഗണിക്കപ്പെട്ടത്.
തങ്ങള്‍ പണത്തിനും സ്വാധീനത്തിനും വഴങ്ങുന്നവരാണെന്നാണോ ജയസൂര്യ ഉദ്ദേശിച്ചതെന്നും, ജയസൂര്യയുടെ പ്രഖ്യാപനം തീര്‍ത്തും നികൃഷ്ടമായി പോയെന്നും മോഹന്‍ പറഞ്ഞു. ചാര്‍ളിയിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാനാണ് ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. എന്നാല്‍ ദേശിയ അവര്‍ഡിനായി ചാര്‍ിയെ പരിഗണിച്ചില്ല.
ദേശീയ അവാര്‍ഡിന് ചാര്‍ളി പരിഗണിക്കപ്പെടാതെ പോയതില്‍ സങ്കടമുണ്ടെന്നും, ചാര്‍ളി ഉണ്ടായിരുന്നെങ്കില്‍ മികച്ച നടനുളള പുരസ്‌കാരത്തിന് അമിതാഭ് ബച്ചനും, ദുല്‍ഖര്‍ സല്‍മാനും മത്സരിച്ചേനെയെന്നും പറഞ്ഞ മോഹന്‍ ബാഹുബലിക്ക് മികച്ച ചിത്രത്തിനുളള അവാര്‍ഡ് നല്‍കിയത് ദയനീയമാണെന്നും വിമര്‍ശിച്ചു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha