കുടുംബശ്രീയ്ക്ക് കീഴില്‍ പ്ലാന്റ് മാനേജറാകാം... അരലക്ഷം രൂപ വരെ ശമ്പളം നിങ്ങള്‍ യോഗ്യരാണോ?
കുടുംബശ്രീക്ക് കീഴിലുള്ള ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (KBFPCL) പ്ലാന്റ് മാനേജര്‍ തസ്തികയിലേക്ക് പുതിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. കേരള സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണിത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഓഫ്ലൈന്‍ അപേക്ഷകള്‍ മാര്‍ച്ച് 9 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. നിലവില്‍ ഒരു ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
ഈ നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥിക്ക് പ്രതിമാസം 50,000 രൂപ ശമ്പളം ലഭിക്കും. കേരളത്തിലാണ് തന്നെയായിരിക്കും നിയമനം. അപേക്ഷകര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ www.keralachicken.org.in സന്ദര്‍ശിച്ച് വിജ്ഞാപനം പരിശോധിക്കാവുന്നതാണ്. 2026 ഫെബ്രുവരി 1-ന് 35 വയസില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
, ലൈവ്‌സ്റ്റോക്ക് പ്രോഡക്ട്‌സ് ടെക്‌നോളജിയില്‍ എം വി എസ് സി ബിരുദം നേടിയിട്ടുള്ളവര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ പൗള്‍ട്രി പ്രോസസ്സിംഗ് / അബാറ്റോയര്‍ മാനേജ്‌മെന്റില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അല്ലെങ്കില്‍, ബി വി എസ് സി ബിരുദമുള്ളവര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ പൗള്‍ട്രി പ്രോസസ്സിംഗ്/അബാറ്റോയര്‍ മാനേജ്‌മെന്റില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പോള്‍ട്രി പ്രോസസ്സിംഗ് ഓപ്പറേഷനുകളില്‍ മികച്ച സാങ്കേതിക അറിവും, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍, FSSAI നിയമങ്ങള്‍, HACCP, GMP എന്നിവയില്‍ നല്ല ധാരണയും ഈ തസ്തികയ്ക്ക് ആവശ്യമാണ്. കൂടാതെ, മികച്ച നേതൃത്വപാടവം, ആശയവിനിമയ ശേഷി, ടീം മാനേജ്‌മെന്റ് കഴിവുകള്‍ എന്നിവയും അനിവാര്യമാണ്. ഉല്‍പാദനക്ഷമതയും ചെലവ് നിയന്ത്രണവും ഉറപ്പാക്കുന്നതിനുള്ള വിശകലനപരവും ആസൂത്രണപരവുമായ കഴിവുകള്‍ക്കും ഇവിടെ പ്രാധാന്യമുണ്ട്.
തൊഴിലാളികളെയും ഷിഫ്റ്റുകളെയും ചിട്ടയായി കൈകാര്യം ചെയ്യാനും ഉല്‍പ്പാദനക്ഷമതയും അച്ചടക്കവും ഉറപ്പാക്കാനും കഴിയണം. ഗുണമേന്മ, മെയിന്റനന്‍സ്, അക്കൗണ്ട്‌സ്, ലോജിസ്റ്റിക്‌സ് ടീമുകളുമായുള്ള ഏകോപനവും പ്രധാനമാണ്. പ്ലാന്റ് മെഷിനറി, റെഫ്രിജറേഷന്‍, കോള്‍ഡ് സ്റ്റോറേജ്, യൂട്ടിലിറ്റികള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ അറിവും പ്രതീക്ഷിക്കുന്നു. ഉത്പാദന ആസൂത്രണം, വിളവ് നിയന്ത്രണം, മാലിന്യം കുറയ്ക്കല്‍, എം.ഐ.എസ്. റിപ്പോര്‍ട്ടിംഗ് എന്നിവയെക്കുറിച്ച് ശക്തമായ ധാരണയും ഉണ്ടായിരിക്കണം.
ഈ തസ്തികയിലേക്ക് അപേക്ഷാ ഫീസ് ഇല്ല. താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജനനത്തീയതി, യോഗ്യത, ജാതി തുടങ്ങിയവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 9 ആണ്.
അപേക്ഷയുടെ കവറിനു മുകളില്‍ 'APPLICATION FOR THE POST OF 'Plant Manager'' എന്ന് രേഖപ്പെടുത്തേണ്ടതാണ്. അപേക്ഷകള്‍ താഴെ പറയുന്ന വിലാസത്തില്‍ അയക്കണം: 'The Chairman & Managing Director, Kudumbashree Broiler Farmers' Producer Company Limited, TC 94/3171, Opposite St. Anne's Church, Pallimukku, Pettah, Thiruvananthapuram, Pin code 695024'.
അപേക്ഷകള്‍ ലഭിച്ച ശേഷം, ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും. അഭിമുഖത്തിന്റെ തീയതി ഇമെയില്‍ വഴിയും ടെലിഫോണ്‍ വഴിയും അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha

























