ഉരുട്ടിക്കൊലക്കേസില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. തുക പ്രതികളായ പൊലീസുകാരില്‍ നിന്ന് ഈടാക്കണം. ഒരു മാസത്തിനുള്ളില്‍ തുക ഉദയ കുമാറിന്റെ മാതാവിന് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
2005 സെപ്തംബര്‍ 27ന് സംശയകരമായ സാഹചര്യത്തില്‍ ഫോര്‍ട്ട് പൊലീസ് അറസ്റ്റിലായ ഉദയകുമാറിനെ പിറ്റേദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. സി.ഐ അജിത് കുമാര്‍, ഡി.വൈ.എസ്.പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവരും കോണ്‍സ്റ്റബിള്‍മാരായ ജിതകുമാര്‍, ശ്രീകുമാര്‍, രവീന്ദ്രന്‍ നായര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha