ആകാശത്തുനിന്ന് പറന്നിറങ്ങിയ അജ്ഞാത വസ്തു നാട്ടില്‍ ഭീതിപരത്തി

ആകാശത്തുനിന്ന് പറന്നിറങ്ങിയ അജ്ഞാത വസ്തു നാട്ടില്‍ ഭീതിപരത്തി. ഇന്നലെ പുലര്‍ച്ചെ പിരളിമറ്റത്തായിരുന്നു സംഭവം. രാവിലെ നെടുമല ഭാഗത്തുള്ള മരത്തിനുമുകളില്‍ അജ്ഞാതവസ്തു തങ്ങിനില്‍ക്കുന്നതു നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായീരുന്നു. ഭീതിമൂലം ആരും സമീപത്തെത്താന്‍ ആദ്യം തയാറായില്ല.
പിന്നീട് കാലാവസ്ഥ നിരീക്ഷണ ഉപകരണമാണെന്ന നിഗമനത്തില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ഉപകരണം മരത്തിനുമുകളില്‍ നിന്നു താഴെയിറക്കി. ഉപകരണത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ മുദ്രപതിപ്പിച്ചിട്ടുണ്ടെങ്കിലും കൊറിയന്‍ നിര്‍മിതം എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന മരത്തിലോ മറ്റോ വന്നിടിച്ച് തകര്‍ന്ന ഉപകരണത്തിന്റെ ഭാഗമാകാം ഇതെന്നും കരുതുന്നു. അധികൃതരെ വിവരം അറിയിച്ച് നിജസ്ഥിതി അറിയാന്‍ കാത്തിരിക്കുകയാണ് നാട്ടുകാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha