യു.ഡി.എഫ് വിടില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് പിറവം സീറ്റൊഴികെ മറ്റൊരു സീറ്റും നല്‍കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് വിടുന്നത് പോലെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്. അങ്കമാലി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തത് സംബന്ധിച്ച കാര്യങ്ങളില്‍ പാര്‍ട്ടി നിലപാട് ഇന്ന് ചേരുന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ സ്വീകരിക്കും.
പാര്‍ട്ടിക്ക് കിട്ടിയിരിക്കുന്ന പിറവം സീറ്റില്‍ മത്സരിക്കും. പാര്‍ട്ടി യു.ഡി.എഫിനൊപ്പം നില്‍ക്കും. മറ്റെല്ലാം കാര്യങ്ങളും ഇന്നു നടക്കുന്ന യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും അനൂപ് ജേക്കബ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha