വിവാഹ പന്തലില്‍ നിന്നും കാമുകനൊപ്പം പോയ പെണ്‍കുട്ടിക്ക് മനംമാറ്റം

വിവാഹത്തിന് തൊട്ടു മുന്‍പ് നാടകീയമായി സുഹൃത്തുക്കളുടെ സഹായത്തോടെ കാമുകനൊപ്പം ബൈക്കില്‍ പോയശേഷം വിവാഹിതയായ പെണ്‍കുട്ടി മതാപിതാക്കള്‍ക്കൊപ്പം പോയി. ഹൈക്കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ സമ്മതിച്ചത്.
ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരം ഒരാഴ്ച രക്ഷിതാക്കള്‍ക്കൊപ്പം വീട്ടില്‍ പോകാന്‍ പെണ്‍കുട്ടിയെ കോടതി അനുവദിച്ചു. ഒരാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും കോടതി പരിഗണിക്കും.
നേരത്തെ ഒളിച്ചോടിയതിനുശേഷം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് കാമുകനൊപ്പം പോയതെന്ന് പെണ്‍കുട്ടി അറിയിച്ചേതാടെ ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. പിന്നീടിവര്‍ ഒരു ക്ഷേത്രത്തില്‍വെച്ച് വിവാഹിതരാവുകയും ചെയ്തു.
ഇതിനെതിരെയാണ് രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം 20 നാണ് കോഴിക്കോട് പത്തോളി കാവുംവട്ടം സ്വദേശിനിയായ ദില്‍ഷാന എന്ന പെണ്‍കുട്ടി വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ സഹപാഠിയായ കാമുകനൊപ്പം ഇറങ്ങിപ്പോയത്. വിവാഹത്തിനായി അണിഞ്ഞിരുന്ന ആഭരണങ്ങള്‍ പിന്നീട് വീട്ടുകാര്‍ക്ക് തിരികെ നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha