എല്ലാവരും ശശിയായി... ശ്വേത പരാതി പിന്‍വലിച്ചു, ഞാന്‍ സ്‌ത്രീയാണ്, നല്ലൊരു മനസുണ്ട്, മാപ്പുകൊടുത്തു

ശ്വേത മേനോന് വേണ്ടി വാദിച്ച മാധ്യമങ്ങളേയും പൊതുസമൂഹത്തേയും പാര്‍ട്ടിക്കാരേയും സിനിമാ സംഘടനകളേയും എന്തിന് സ്‌ത്രീ സമൂഹത്തെപ്പോലും ഒരുപോലെ വിഢികളാക്കി ശ്വേതമേനോന്‍ പരാതി പിന്‍വലിച്ചു. മുഖ്യമന്ത്രിയ്‌ക്കും പരാതി നല്‍കില്ല. പരാതി പിന്‍വലിക്കുന്നതായി ശ്വേത മേനോന്‍ ഇ മെയില്‍ സന്ദേശത്തില്‍ അറിയിച്ചു. ബാഹ്യ ഇടപെടലിനെത്തുടര്‍ന്നല്ല പരാതി പിന്‍വലിക്കുന്നതെന്നും കുടുംബവുമായി ആലോചിച്ച ശേഷമാണ് തീരുമാനമെന്നും മാധ്യമങ്ങള്‍ക്കയച്ച ഇ മെയില്‍ സന്ദേശത്തില്‍ ശ്വേത വ്യക്തമാക്കി.
അതേസമയം പീതാംബര കുറുപ്പിന് പുറമേ ഒരാളുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ശ്വേത വ്യക്തമാക്കി. ഇതൊരു പേഴ്‌സണല്‍ കേസായതിനാല്‍ പീതാംബര കുറുപ്പ് പേഴ്‌സണലായി വിളിച്ച് ക്ഷമ ചോദിച്ചതിനാല്‍ പരാതി പിന്‍വലിക്കുന്നു എന്നാണ് ശ്വേത പറഞ്ഞത്. ഞാന്‍ ഒരു സ്‌ത്രീയാണ് നല്ലൊരു മനസുണ്ട്. മാപ്പു കൊടുത്തു.
കൊല്ലത്ത് വള്ളംകളി മത്സരത്തിനിടെ എംപി അപമാനിച്ചെന്ന് ശ്വേതാ മേനോന്‍ ഇന്ന് പോലീസിന് മൊഴി നല്‍കിയിരുന്നു. ഈ സംഭവത്തില്‍ എല്ലാ നിയമ നടപടികളും അവസാനിപ്പിക്കുന്നതായാണ് ശ്വേത അറിയിച്ചത്. പീതാംബരക്കുറുപ്പ് നിരന്തരം ക്ഷമാപണം നടത്തിയത് അംഗീകരിക്കുന്നു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നും ശ്വേത ഇ മെയില്‍ സന്ദേശത്തില്‍ വിശദീകരിച്ചു.
ശ്വേതാ മേനോന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് പീതാംബരക്കുറുപ്പിനെതിരെ കേസെടുത്തിരുന്നു. സ്ത്രീയോട് അപമര്യാദയായി പെരുമാറി, ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ശ്വേതയുടെ മൊഴിയെടുത്തത്.
കൊല്ലത്ത് പ്രസിഡന്‍സ് ട്രോഫി വള്ളംകളി ഉത്ഘാടനത്തിന് പോയപ്പോള്‍ കാറില്‍ നിന്നും ഇറങ്ങിയപ്പോള്‍ മുതല്‍ തന്റെ ശരീരത്തില്‍ ചിലര്‍ അനാവശ്യമായി സ്പര്‍ശിച്ചിരുന്നെന്നും ഇത് വേദിയില്‍ എത്തിയപ്പോഴും തുടര്‍ന്നപ്പോഴാണ് താന്‍ അപമാനിക്കപ്പെട്ടതെന്ന് മനസ്സിലായതെന്നുമാണ് ശ്വേത മൊഴി നല്‍കിയത്.
ഈ സംഭവത്തില്‍ കേരള ജനതയില്‍ നല്ലൊരു ശതമാനം ശ്വേത മേനോന്റെ പക്ഷത്തായിരുന്നു. കാരണം അവര്‍ വളരെ സെക്‌സിയായി അഭിനയിച്ചു എങ്കിലും ഒരന്യ പുരുഷന്‍ തന്റെ അനുവാദമില്ലാതെ തൊട്ടപ്പോള്‍ അവര്‍ പ്രതികരിച്ചു. അതിനാലാണ് 70 വയസുള്ള വൃദ്ധനായ പീതാംബരകുറുപ്പിന്റെ പുത്രി സ്‌നേഹം പോലും കാണാതെ മലയാളികള്‍ പ്രതികരിച്ചത്. ഇത് കേരളസമൂഹം തന്നെ ഏറ്റെടുത്ത് നേതാവിനെ മൊത്തത്തില്‍ നാറ്റി അവസാനം അവര്‍ സ്വയം നാറുകയായിരുന്നു. കൊല്ലം ഡിസിസി പ്രസിഡന്റും കെ. മുരളീധരനുമൊക്കെ ശ്വേതയുടെ കാമസൂത്രം മുതലുള്ള ചരിത്രവും എടുത്തിട്ടു. പോരെങ്കില്‍ ശ്വേതയുടെ വരുമാന സ്‌ത്രോതസും അന്വേഷിക്കണമെന്നും പറഞ്ഞിരുന്നു.
എന്തായാലും ശ്വേത പരാതി പിന്‍വലിച്ചു. ശ്വേതയ്‌ക്ക് നഷ്‌ടപ്പെടാന്‍ ഒന്നുമില്ല. പക്ഷേ ഈ വയസനായ പീതാമ്പരകുറുപ്പിന് താന്‍ ആയുസ് കൊണ്ട് നേടിയ ഇമേജാണ് നഷ്‌ടപ്പെട്ടത്. ഒരുപക്ഷേ അടുത്ത ഇലക്ഷനില്‍ പോലും ഇത് പ്രതിഫലിക്കും. ഇവര്‍ ഉണ്ടാക്കിയെടുത്ത ഈ വയസന്റെ പുരുഷ പീഡനത്തിന് ആര് സമാധാനം പറയും?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha