തട്ടിപ്പുകാര്‍ രംഗത്തിറങ്ങിയെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

ഓണ്‍ലൈന്‍ ട്രേഡിംഗ് പരസ്യങ്ങളില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. സമൂഹമാദ്ധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും വരുന്ന പരസ്യങ്ങളില്‍ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ പണം നേടാമെന്ന മോഹന വാഗ്ദാനങ്ങളാണ് തട്ടിപ്പുകാര്‍ നല്‍കുന്നതെന്ന് പൊലീസ് പറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്.
'ടെലഗ്രാം ഗ്രൂപ്പുകളിലും ഇത്തരം തട്ടിപ്പുകാര്‍ സജീവമാണ്. ട്രേഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആപ്ലിക്കേഷനുകളെയും വെബ്‌സൈറ്റുകളെയും പറ്റി വ്യക്തമായി അന്വേഷിച്ചതിന് ശേഷം മാത്രം പണം ഇന്‍വെസ്റ്റ് ചെയ്യുക. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം 1930 എന്ന നമ്പരില്‍ പൊലീസിനെ അറിയിക്കുക'- കുറിപ്പില്‍ കേരള പൊലീസ് അറിയിച്ചു.
അതേസമയം, സമൂഹമാദ്ധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അവ പങ്കുവയ്ക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിനിടെയാണ് പൊലീസിന്റെ മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha