ജീവന്‍ പണയപ്പെടുത്തി മുന്നിലേക്കിറങ്ങുന്ന ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം

ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് നടി നവ്യ നായര്‍. ജീവന്‍ പണയപ്പെടുത്തി മുന്നിലേക്കിറങ്ങുന്ന ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി പ്രാര്‍ത്ഥന മാത്രമാണ് യുദ്ധകാലത്ത് നമുക്ക് ചെയ്യാനാകുന്നത്. യുദ്ധം എന്നും ഒരുപാട് നഷ്ടങ്ങളുണ്ടാക്കുന്ന അവസ്ഥയാണെന്നും നവ്യാ നായര്‍ കൂട്ടിച്ചേര്‍ത്തു. ഒരു ക്ഷേത്രപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് നവ്യ ഇക്കാര്യം പറഞ്ഞത്.
'എന്തു ചെയ്യും, എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോദ്ധ്യവുമില്ലാത്ത ആള്‍ക്കാരാണ് അപ്പുറത്ത് നില്‍ക്കുന്ന പാകിസ്ഥാന്‍. അതുകൊണ്ട് ഇപ്പുറത്ത് നില്‍ക്കുന്ന ഇന്ത്യക്കാര്‍ ഒത്തൊരുമിച്ച് വന്ദേമാതരം വിളിക്കണം. ഇന്ത്യ തന്നെ വിജയിക്കും. അതു മാത്രമേ പ്രാര്‍ത്ഥിക്കാനുള്ളൂ. നമ്മുടെ ഇന്ത്യന്‍ ആര്‍മിക്ക് നമ്മള്‍ കൊടുക്കേണ്ടത് ഈ ഇന്‍സ്പിരേഷനാണ്. ഒന്നിച്ച് ഒറ്റക്കെട്ടായി നിന്ന് പോരാടണം. വിജയം സുനിശ്ചിതം.
ഇനി ഒരു പഹല്‍ഗാം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നോടിയായി മാറട്ടെ. എല്ലാ അര്‍ത്ഥത്തിലും സമാധാനം നിലനിര്‍ത്താന്‍ കഴിയട്ടെ. വലിയൊരു യുദ്ധത്തിലേക്ക് കലാശിക്കാതിരിക്കട്ടെ. പെട്ടെന്ന് തന്നെ ഇതൊക്കെ മാറട്ടെ. നമ്മുടെയും നമ്മുടെ സഹോദരങ്ങളുടെയും ജീവിതം സമാധാനത്തിലാവട്ടെ. ഇന്ത്യയില്‍ സമാധാനം നിലനിര്‍ത്താന്‍ സാധിക്കട്ടെ'- നവ്യാ നായര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha