Widgets Magazine
23
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൗതുകം ലേശം കൂടുതല ; വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ ഒളിച്ച് അഫ്ഗാനിസ്താനിൽ നിന്ന് ഡൽഹിയിലേക്ക് 13 കാരൻ


ലോക കേരളസഭയില്‍ ഉയര്‍ന്ന ആവശ്യമാണ് നിറവേറ്റപ്പെടുന്നത്... പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സംരക്ഷണത്തിന്റെ പ്രതിരൂപമാണ് ഇന്‍ഷുറസ് പദ്ധതി... നോര്‍ക്ക ഇന്‍ഷുറന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി...


മികച്ച ഫുട്ബോള്‍ കളിക്കാര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം പുരുഷന്മാരില്‍ പിഎസ്ജി ക്ലബ്ബിന്റെ ഫ്രഞ്ച് മുന്നേറ്റക്കാരന്‍ ഉസ്മാന്‍ ഡെംബെലെയ്ക്കും വനിതകളില്‍ സ്പെയ്നിന്റെ ഐതാന ബൊന്‍മാറ്റിയ്ക്കും


ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി പൗരന്‍മാരുടെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരും: അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തിരിച്ചടി...


എല്ലാ ജില്ലകളിലും മഴ ലഭിക്കാനുള്ള സാധ്യത; ബംഗാളിൽ കടലിൽ പുതിയ ന്യൂനമർദ്ദം...

ആത്യന്തിക വിജയം സത്യത്തിനായിരിക്കും: മന്ത്രി വീണാ ജോര്‍ജ്; കോവിഡ് മരണങ്ങള്‍ രാജ്യത്ത് ഏറ്റവും കൃത്യതയോടെ സുതാര്യതയോടെ കണക്കാക്കിയ സംസ്ഥാനം

10 MAY 2025 06:21 PM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയപാതയില്‍ ബാരിക്കേഡില്‍ ഇരുചക്ര വാഹനം ഇടിച്ചു കയറി ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം

കാല്‍നടക്കാരന്‍ കാറിടിച്ച് മരിച്ച സംഭവം... പാറശാല എസ്.എച്ച്.ഒ അനില്‍ കുമാറിന് ജാമ്യമില്ല

ഹജ്ജ് രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും.. എല്ലാ അപേക്ഷകരും നിബന്ധനകള്‍ പാലിക്കണമെന്ന് മന്ത്രാലയം

വൈസ് ചാന്‍സലര്‍ നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തരുതെന്ന് അടിയന്തര നിര്‍ദേശം നല്‍കുന്നതിനുള്ള കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ അപേക്ഷ സുപ്രീംകോടതി തള്ളി

ശബരിമല തീര്‍ഥാടകര്‍ക്കായി ഹുബ്ബള്ളിയില്‍ നിന്ന് കൊല്ലത്തേക്ക് ദക്ഷിണ പശ്ചിമ റെയില്‍വേ വാരാന്ത്യ സ്പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു

ആത്യന്തിക വിജയം സത്യത്തിനായിരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് മരണങ്ങള്‍ രാജ്യത്ത് ഏറ്റവും കൃത്യതയോടെ കണക്കാക്കിയ സംസ്ഥാനം കേരളമാണെണ് പുതുതായി പുറത്തുവന്ന വൈറ്റല്‍ രജിസ്‌ട്രേഷന്‍ സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ റിപ്പോര്‍ട്ട് കണ്ടപ്പോള്‍ ആ കാലം വീണ്ടും ഓര്‍മ്മ വന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കം. ഒന്നാം തരംഗത്തെക്കാള്‍ വ്യാപന ശേഷിയും മരണനിരക്കും ഉള്ള ഡെല്‍റ്റ തരംഗം രാജ്യം മുഴുവന്‍ വ്യാപിച്ച സമയം. കോവിഡ് മരണങ്ങള്‍ കേരളത്തില്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ല എന്നും സംവിധാനങ്ങള്‍ ആകെ പരാജയപ്പെട്ടുവെന്നും ചില കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരണം നടത്തുന്ന ഘട്ടം. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം, അന്വേഷണത്തിന് കേന്ദ്ര സംഘം!

കോവിഡ് മരണവുമായി ബന്ധപ്പെട്ട് ഡബ്ല്യുഎച്ച്ഒ ഗൈഡ് ലൈന്‍ ഇറക്കിയിരുന്നു. കോവിഡ് ബാധ കണ്ടെത്തിയ ഒട്ടേറെ ആളുകള്‍ പ്രായാധിക്യം ഉള്ളവരും മറ്റ് അവശതകള്‍ ഉള്ളവരും ആയിരുന്നു. അവര്‍ മരണമടയുമ്പോള്‍ അത് കോവിഡ് കൊണ്ടുള്ള മരണമാണോ അതോ മറ്റ് രോഗങ്ങള്‍ കൊണ്ടുള്ളതാണോ എന്ന് ഡോക്ടര്‍മാര്‍ക്ക് പോലും പറയാന്‍ കഴിയാത്ത അവസ്ഥ. കോവിഡ് മരണങ്ങളുടെ സ്ഥിരീകരണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റ മാര്‍ഗരേഖ അന്ന് ഉണ്ടായിരുന്നില്ല. മരണപ്പെടുന്നവര്‍ കോവിഡ് മൂലമാകാന്‍ സാധ്യതയുണ്ടെങ്കില്‍ അവര്‍ ലിസ്റ്റില്‍ ഉണ്ടെന്നു ഉറപ്പു വരുത്തണം എന്നാണ് വൈകുന്നേരം ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നല്‍കിയ നിര്‍ദേശം. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഉദ്ദേശം വളരെ വ്യക്തമായിരുന്നു. കോവിഡ് മരണങ്ങള്‍ കണക്കാക്കുന്ന സാങ്കേതികത്വത്തില്‍ കുരുങ്ങി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പോകരുത്. അതിനെ തുടര്‍ന്ന് കോവിഡ് മരണങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കുക എന്ന വെല്ലുവിളി വകുപ്പ് ഏറ്റെടുത്തു നടപ്പിലാക്കി. രാജ്യത്തെ കോവിഡ് കേസുകള്‍ സംബന്ധിച്ച സുപ്രീം കോടതി വിധി പിന്നീട് അതിനെ സാധൂകരിച്ചു. Excess mortality സംബന്ധിച്ച ഒരു പഠനവും നാം നടത്തുകയുണ്ടായി. അതുകൊണ്ടുതന്നെ കോവിഡ് മഹാമാരി കാരണം പ്രത്യക്ഷമായോ പരോക്ഷമായോ ഉണ്ടായ മരണങ്ങള്‍ ഏതാണ്ട് എല്ലാം തന്നെ നമ്മുടെ പട്ടികയില്‍ ഇടംപിടിച്ചു.

കോവിഡ് കാലത്ത് സമൂഹത്തില്‍ ഉണ്ടായ അധിക മരണങ്ങളുടെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇത് നേരിട്ടുള്ള അണുബാധ കാരണം മാത്രം ഉണ്ടായിട്ടുള്ളവയല്ല. നേരിട്ട് അണുബാധകള്‍ കാരണം ഉണ്ടായ അധികമരണങ്ങള്‍ക്കപ്പുറം മഹാമാരി കെടുതികള്‍ കാരണം നമ്മുടെ സമൂഹം മരണങ്ങളെ അഭിമുഖീകരിച്ചിട്ടില്ല എന്ന സത്യത്തിനു കൂടി ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള തെളിവുകള്‍ അടിവരയിടുന്നു. അതായത് കേരളത്തിലെ സര്‍ക്കാര്‍ എങ്ങനെ ജനങ്ങളെ ചേര്‍ത്ത് പിടിച്ചു എന്നതിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ് ഈ റിപ്പോര്‍ട്ട്.

നാട്ടിലുണ്ടാകുന്ന നൂറുശതമാനം മരണങ്ങളും സിവില്‍ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ രേഖപ്പെടുത്തുന്ന സമൂഹമാണ് കേരളത്തിലേത്. മരണങ്ങള്‍ പൂര്‍ണ്ണമായും രേഖപ്പെടുത്താത്ത പ്രദേശങ്ങളില്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള എണ്ണത്തേക്കാള്‍ വളരെ കൂടുതല്‍ ആയിരിക്കാം യഥാര്‍ത്ഥ കണക്കുകള്‍. കോവിഡ് മഹാമാരിയെ ഏറ്റവും ഫലപ്രദമായി നേരിട്ട സമൂഹങ്ങളില്‍ ഒന്ന് നമ്മുടേതാണ് എന്ന് ലോകത്തോട് വിളിച്ചോതുന്ന റിപ്പോര്‍ട്ട് ആണ് ഇത് എന്നതില്‍ യാതൊരു സംശയവുമില്ല. വൈകിയാണെങ്കിലും സത്യം പുറത്തു വന്നതില്‍ സന്തോഷം. സുതാര്യമായി കൃത്യമായി ഡോക്യൂമെന്റേഷന് സാധ്യമാക്കിയ എന്റെ പ്രിയ സഹപ്രവര്‍ത്തകരെ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിലെ സ്വതാര്യത കൂടിയാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടം നടന്ന മണിക്കൂറുകളോളം യുവാവ് നടുറോഡില്‍....  (3 minutes ago)

പവന് 920 രൂപയുടെ വര്‍ദ്ധനവ്  (19 minutes ago)

ഷെയ്ഖ് സുൽത്താൻ ഖാസിമി അന്തരിച്ചു മൂന്ന് ദിവസം ദുഃഖാചരണം കണ്ണീരോടെ രാജകുടുംബം  (30 minutes ago)

പാറശാല എസ്.എച്ച്.ഒ പി.അനില്‍കുമാറിന് മുന്‍കൂര്‍ ജാമ്യമില്ല...  (31 minutes ago)

രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 31വരെ നീണ്ടുനില്‍ക്കും.  (49 minutes ago)

കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ അപേക്ഷ സുപ്രീംകോടതി തള്ളി....  (1 hour ago)

കൊല്ലത്തേക്ക് ദക്ഷിണ പശ്ചിമ റെയില്‍വേ വാരാന്ത്യ സ്പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

രാത്രിക്ക് രാത്രി ഷാജഹാന്റെ വീട് വളഞ്ഞ് റെയ്ഡ്...! ആഘോഷ കമ്മറ്റിയിൽ വെടിക്കെട്ട്..! ഊറിച്ചിരിച്ച് കെ ജെ ഷൈൻ  (1 hour ago)

സെപ്റ്റംബര്‍ 26ന് ലോട്ടറി ബന്ദിന് ആഹ്വാനം  (1 hour ago)

ഇന്ന് രാത്രി എട്ട് മുതല്‍ അബുദാബിയിലാണ് പോരാട്ടം.  (1 hour ago)

ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാല്‍ രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങും  (2 hours ago)

സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി....  (2 hours ago)

വീണ്ടും തുറന്നു  (2 hours ago)

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മൊറോക്കോയില്‍  (2 hours ago)

ഗായത്രിയുടെ  കൊലപാതകം  (2 hours ago)

Malayali Vartha Recommends