കനത്ത സുരക്ഷയില്‍ മലപ്പുറത്ത് ജനസമ്പര്‍ക്കം, ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള തുക വിതരണമല്ല ജനസമ്പര്‍ക്ക പരിപാടിയെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് മലപ്പുറത്ത് തുടക്കമായി. പട്ടയവിതരണവും ദുരിതാശ്വാസ നിധിയിലെ സഹായം നല്‍കലും മാത്രമല്ല ജനസമ്പര്‍ക്ക പരിപാടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യായമായ അവകാശങ്ങള്‍ക്ക് ചട്ടം നോക്കാതെയുള്ള പരിഹാരമാണ് പരിപാടി കൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കനത്ത സുരക്ഷാവലയത്തിലാണ് എംഎസ്പി ഗ്രൗണ്ടില്‍ പരിപാടി തുടരുന്നത്.
ഇതിനിടെ വേദിയിലേക്ക് ഇടത് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം പോലീസ് തടഞ്ഞു.
കണ്ണൂരിലെ അക്രമത്തിന് ശേഷം നടക്കുന്ന പരിപാടിയായതിനാല്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സെഡ് കാറ്റഗറിയിലുള്ള തണ്ടര്‍ബോള്‍ട്ടിന്റെ സുരക്ഷയിലാണ് ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്ക വേദിയിലെത്തിയത്. ഇടത് പ്രതിഷേധം കണക്കിലെടുത്ത് എഡിജിപി ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ 1,300 പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയാണ് സ്ഥലത്ത് ഒരുക്കിയിരിക്കുന്നത്.
ലഭിച്ച പതിനായിരത്തിലധികം പരാതികളില്‍നിന്ന് ജില്ലാതല പരിശോധന സമിതി ശുപാര്‍ശ ചെയ്ത 378 പരാതികളാണ് മുഖ്യമന്ത്രി ആദ്യം പരിഗണിക്കുന്നത്. മറ്റ് ജില്ലകളിലെ ജനസമ്പര്‍ക്ക പരിപാടികളില്‍ നിന്ന് വ്യത്യസ്തമായി ബിപിഎല്‍ കാര്‍ഡ് അപേക്ഷകര്‍ക്ക് ഉത്തരവിന് പകരം കാര്‍ഡ് തന്നെ വേദിയില്‍ വച്ച് നല്‍കും.
https://www.facebook.com/Malayalivartha