പരാതി പിന്‍വലിച്ചത് എന്തുകൊണ്ടാണെന്ന് ശ്വേത മേനോന്‍ വ്യക്തമാക്കണമെന്ന് വിഎസ്

കൊല്ലത്ത് പൊതുചടങ്ങിനിടെ അപമാനിക്കപ്പെട്ട സംഭവത്തില്‍ എന്തുകൊണ്ടാണ് പരാതി പിന്‍വലിച്ചതെന്ന് ശ്വേതമേനോന്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കഴിഞ്ഞ ദിവസമാണ് കൊല്ലം എം.പി പീതാംബരക്കുറുപ്പിനെതിരായ പരാതിയില്‍ നിന്നും ശ്വേത മേനോന്‍ പിന്മാറിയത്. ഏറെ ബഹുജന പിന്തുണ ശ്വേതയ്‌ക്ക് കിട്ടിയിരുന്ന സമയത്ത് പെട്ടെന്ന് പരാതി പിന്‍വലിച്ചതിനെപ്പറ്റിയുള്ള ദുരൂഹത തുടരുന്ന ഘട്ടത്തിലാണ് വിഎസിന്റെ പ്രതികരണം.
ഗുല്‍സാഹെബ് എന്ന ഗുരുജിയുമായും അച്ഛനുമായും ഭര്‍ത്താവുമായും ആലോചിച്ചാണ് പരാതി പിന്‍വലിക്കുന്നതെന്ന് ശ്വേത മാധ്യമങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ അറിയിച്ചിരുന്നു. ബാഹ്യ സമ്മര്‍ദ്ദങ്ങളില്ലാതെയാണ് പരാതി പിന്‍വലിക്കുന്നത്. പീതാംബരക്കുറുപ്പ് പരസ്യമായി മാപ്പു പറഞ്ഞതിനാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കില്ല. തന്നെ പിന്തുണച്ച എല്ലാ മാധ്യമങ്ങള്‍ക്കും താരസംഘടനകള്‍ക്കും എല്ലാ വ്യക്തികളോടും നന്ദിയുണ്ടെന്നും ശ്വേത അറിയിച്ചു.
https://www.facebook.com/Malayalivartha