എല്ലാത്തിനും പിന്നില്‍ വെള്ളാപ്പള്ളി?

സുധീരന്റെ കര്‍ശന നിലപാടിലും അടൂര്‍ പ്രകാശിനെയും കെ.ബാബുവിനെയും ഒഴിവാക്കാന്‍ തയ്യാറാകാത്തതിന് പിന്നില്‍ വെള്ളാപ്പള്ളിയോടുള്ള മമത തന്നെ കാരണം. വെള്ളാപ്പള്ളി നടേശനുമായുള്ള അഡ്ജസ്റ്റ്‌മെന്റ് തുടരുന്നതിന്റെ ഭാഗമായാണിത്. ഉമ്മന്‍ചാണ്ടിയുടെ ചാവേറായ കെ.സി ജോസഫിനെയും ബെന്നി ബഹാനെയും മാറ്റി നിര്‍ത്താന്‍ തയ്യാറായിട്ടും ആരോപണ വിധേയരായവരെ ഈ രണ്ട് പേരെയും ഒഴിവാക്കാന്‍ സമ്മതിക്കാത്തത് അതുകൊണ്ടാണ്. ഇവര്‍ മല്‍സരിക്കുന്ന സീറ്റുകളില്‍ ബി.ഡി.ജെ.എസ് വലിയ പ്രാധാന്യവും നല്‍കുന്നില്ല. വെള്ളാപ്പള്ളിയെ പിണക്കിയാല്‍ തന്റെ തന്നെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ച് പോകുമെന്ന് ഉമ്മന്‍ചാണ്ടി ഭയക്കുന്നു.
എന്നാല്‍ ഉമ്മന്‍ചാണ്ടിയും വെള്ളാപ്പള്ളിയും തമ്മിലുള്ള കൂട്ടുകെട്ട് പൊളിക്കുന്നതിന് കൂടിയാണ് സുധീരന്‍ അടൂരിനെയും ബാബുവിനെയും ഒഴിവാക്കണമെന്ന് വാശിപിടിച്ചത്. വെള്ളാപ്പള്ളി വര്‍ഷങ്ങളായി താനുമായി തുടരുന്ന ഉടക്കിന് ഒരു പണികൂടിയാണ് ഇതിലൂടെ സുധീരന്‍ നല്‍കാന്‍ ശ്രമിച്ചത്. ബാര്‍ കോഴക്കേസില്‍ കെ.ബാബു പണം വാങ്ങിയത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നാണ് ആരോപണം. അതുകൊണ്ട് കൂടെ നില്‍ക്കുന്നവരെ തഴയാന്‍ ഉമ്മന്‍ചാണ്ടി സ്വയം ചാവേറാകാന്‍ തയ്യാറായത്.
അതേസമയം തെരഞ്ഞെടുപ്പ് ഫലംവന്ന ശേഷം സുധീരന്റെ കട്ടേം പടോം ഉമ്മന്‍ചാണ്ടി മടക്കുമെന്ന് ഉറപ്പാണ്. രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പിന്റെ ശക്തമായ പിന്തുണയും ഇതിനുണ്ട്. സുധീരന്‍ പറഞ്ഞ പല സ്ഥാനാര്‍ത്ഥികളെയും രമേശും ചാണ്ടിയും ചേര്‍ന്ന് വെട്ടി. പാറശാല എ.ടി ജോര്‍ജിനെ മല്‍സരിപ്പിക്കണമെന്ന് ശശി തരൂര്‍ സോണിയാ ഗാന്ധിയെ കണ്ട് പറഞ്ഞതോടെ അതും പൊളിഞ്ഞു, ജോര്‍ജിനും സീറ്റ് കിട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha