ക്ഷമ ചോദിച്ചത് സംഘാടകന്‍ എന്ന നിലയിലാണെന്നും താന്‍ തെറ്റു ചെയ്തതുകൊണ്ടല്ലെന്നും പീതാംബര കുറുപ്പ്, ശ്വേതയോട് വ്യക്തി പരിചയമോ വിരോധമോ ഇല്ല

ശ്വേത മേനോന് ജലോത്സവ വേദിയില്‍വെച്ച് അപമാനം നേരിടേണ്ടി വന്നതില്‍ ക്ഷമ ചോദിച്ചത് സംഘാടകന്‍ എന്ന നിലയിലാണെന്നും താന്‍ തെറ്റു ചെയ്തതുകൊണ്ടല്ലെന്നും എം.പി എന്‍. പീതാംബര കുറുപ്പ്. പരാതി പിന്‍വലിച്ചതില്‍ ശ്വേതാ മേനോനോട് നന്ദിയുണ്ട്. തെറ്റിദ്ധരിച്ചില്ലെന്നതില്‍ സന്തോഷിക്കുന്നതായും പീതാംബരകുറുപ്പ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മനപൂര്‍വ്വം ഒരു തെറ്റും ചെയ്തിട്ടില്ല. രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ തന്നോട് പലര്‍ക്കും പകയുണ്ടാകാം. എന്നാല്‍ തന്നോട് ഈവിധം പെരുമാറിയതിന് ആരോടും പകയില്ലെന്നും പീതാംബരക്കുറുപ്പ് എംപി വിശദീകരിച്ചു. ശ്വേതാമേനോനോട് വ്യക്തി പരിചയമോ വ്യക്തി വിരോധമോ ഇല്ല.
തന്റെ സ്പര്‍ശനമോ ദര്‍ശനമോ അരോചകമായി തോന്നിയെങ്കില്‍ നിര്‍വ്യാജം പൊറുക്കണമെന്നായിരുന്നു ഇന്നലെ പീതാംബരക്കുറുപ്പിന്റെ പ്രതികരണം. പീതാംബരക്കുറുപ്പ് വ്യക്തിപരമായും പരസ്യമായും ഖേദം പ്രകടിപ്പിച്ചതിനാല്‍ പരാതിയുമായി മുന്നോട്ടുപോകുന്നില്ലെന്ന് ശ്വേതാ മേനോനും വ്യക്തമാക്കി. താന്‍ ക്ഷമ ചോദിച്ചതിന്റെ സാഹചര്യമാണ് പീതാംബരക്കുറുപ്പ് ഇന്ന് വിശദീകരിച്ചത്.
അതേസമയം ശ്വേതയുടെ വൈകി വന്ന ബുദ്ധിക്ക് നന്ദിയെന്ന് ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ തമ്പാന്‍ പറഞ്ഞു. കേസുമായി മുന്നോട്ടുപോയാല്‍ തെളിയിക്കാന്‍ ശ്വേതയ്ക്ക് കഴിയുമായിരുന്നില്ല. വിവാദം അടഞ്ഞ അധ്യായമാണെന്നും പ്രതാപവര്‍മ തമ്പാന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha