കഥ തുടരുന്നു... ശ്വേത അഞ്ച് ലക്ഷവും വാങ്ങിയെന്ന് സൂചന, ചരടു വലിച്ചത് ഒരു പ്രമുഖ നിര്‍മ്മാതാവും കോണ്‍ഗ്രസ് നേതാവും ഇടപെട്ട്

പിതാംബരക്കുറുപ്പിനെതിരായ പരാതി പിന്‍വലിക്കാന്‍ ശ്വേതാമേനോന്‍ അഞ്ച് ലക്ഷം രൂപയും വാങ്ങിയതായി സൂചന. കുറുപ്പ് പരസ്യമായി മാപ്പ് പറഞ്ഞെങ്കിലും കേസുമായി മുന്നോട്ട് പോകുമെന്ന നിവപാടിലായിരുന്നു താരം. പക്ഷെ, ഒരു പ്രമുഖ നിര്‍മാതാവും കോണ്‍ഗ്രസ് നേതാക്കളും ഇടപെട്ട് അഞ്ച് ലക്ഷം രൂപ കൂടി തരാമെന്ന് അറിയിക്കുകയായിരുന്നു. അങ്ങനെയാണ് പരാതി പൂര്‍ണമായും പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
അതേസമയം യൂത്ത് കോണ്‍ഗ്രസുകാരടക്കം തന്നെ അപമാനിക്കാന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ തുടങ്ങിയത് ശ്വേതയെ ഭയപ്പെടുത്തിയിരുന്നു. സംഭവം നടന്ന സമയത്ത് കലാഭവന്‍ മണി പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സംഘാടകരില്‍ ചിലര്‍ മണിയോടും മോശമായി സംസാരിച്ചു. പ്രമുഖവ്യക്തികളായതു കൊണ്ട് മണി അന്നേരം പ്രതികരിച്ചില്ല. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒരു മുന്‍ മന്ത്രി വഴി മണിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കൂടുതല്‍ പ്രതികരണങ്ങള്‍ അദ്ദേഹം മുതിരാഞ്ഞത്.
മുന്‍ മന്ത്രി ഗണേഷ് കുമാറിനെ പ്രശ്‌നത്തില്‍ ഇടപെടുത്തി പരിഹാരം കണ്ടെത്താന്‍ കോണ്‍ഗ്രസിലെ ചിലര്‍ ശ്രമിച്ചു. താരസംഘടനയായ അമ്മയും മറ്റും ഇക്കാര്യത്തില്‍ ഗണേഷന്റെ സഹായം തേടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha